കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുജൈറയില്‍ വീടിന് തീപ്പിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു

  • By Ashif
Google Oneindia Malayalam News

ദുബായ്: ഫുജൈറയില്‍ വീടിന് തീപ്പിടിച്ച് ഒരു വീട്ടിലെ ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. റോള്‍ ദാനയില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളാണ് മരിച്ചത്. പുലര്‍ച്ചെയാണ് സംഭവം.

ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മാതാവാണ് തീപിടിക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. രക്ഷാ സംഘം എത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.

18

വിവരം അറിയാന്‍ വൈകിയതാണ് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. തീപിടിച്ച് അല്‍പ്പ നേരം കഴിഞ്ഞപ്പോഴാണ് മാതാവ് അറിയുന്നത്. ഫുജൈറ ദിബ്ബയില്‍ നിന്നുള്ള രക്ഷാ ദൗത്യസംഘമാണ് ഉടന്‍ സ്ഥലത്തെത്തിയത്. പക്ഷേ, കുട്ടികള്‍ മരിച്ചിരുന്നു.

വീടിന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. നാല് പെണ്‍കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടും. ഇതില്‍ ഇരട്ടക്കുട്ടികളുമുണ്ട്. ദിബ്ബ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ശേഷം ഖബറടക്കി.

അല്‍ സുറൈദി കുടുംബത്തിലെ കുട്ടികളാണ് മരിച്ചത്. തീപിടിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. അകത്തെ ഹാളിലായിരുന്നു അഗ്നിബാധ. ഇവിടെയാണ് കുട്ടികള്‍ ഒരുമിച്ച് കിടന്നിരുന്നത്. കനത്ത പുക ശ്വസിച്ചതാണ് കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

English summary
Fujairah Fire Seven Children Dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X