കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം: ജി20 ല്‍ മോദിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം

  • By Soorya Chandran
Google Oneindia Malayalam News

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലെ താരം ആരെന്ന് ചോദിച്ചാല്‍ വിദേശ മാധ്യമങ്ങള്‍ പോലും പറയും, അത് നരേന്ദ്ര മോദിയെന്ന്. കാരണം, ഉച്ചകോടിയില്‍ ഏറെ സ്വീകാര്യത ലഭിക്കുന്ന രാഷ്ട്ര നേതാവ് നരേന്ദ്ര മോദി തന്നെ.

മോദിയെ ജി 20 സമ്മേളനത്തിലെ റോക്ക് സ്റ്റാര്‍ എന്നാണ് ദ ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിച്ചിരുക്കുന്നത്. 10 വര്‍ഷം നീണ്ട അന്താരാഷ്ട്ര ഭ്രഷ്ടിന് ശേഷമാണ് മോദി ഇത്തരമൊരു സ്വീകാര്യത സ്വന്തമാക്കിയതെന്നും ഗാര്‍ഡിയന്‍ പറയുന്നു.

Narendra Modi

കള്ളപ്പണം പുറത്ത് കൊണ്ടുവരുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ അടുത്ത സഹകരണം വേണമെന്ന് മോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശത്തിന് ഉച്ചകോടിയുടെ അംഗീകാരം ലഭിച്ചു.

<blockquote class="twitter-tweet blockquote" lang="en"><p>Lot of potential for us to work together: PM <a href="https://twitter.com/narendramodi">@narendramodi</a> in Brisbane <a href="http://t.co/TDkVKUIR2q">pic.twitter.com/TDkVKUIR2q</a></p>— PMO India (@PMOIndia) <a href="https://twitter.com/PMOIndia/status/533898974130745345">November 16, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

നികുതിക്കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ കാണിക്കേണ്ട സുതാര്യതയെക്കുറിച്ചും അത് വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നരേന്ദ്ര മോദി ഉച്ചകോടിയില്‍ സംസാരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചുവെന്നാണ് രണ്ട് ദിവസം നീണ്ട ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ കുറിപ്പ് വ്യക്തമാക്കുന്നത്.

2015 ഓട് കൂടി നികുതി വിവരങ്ങള്‍ പങ്കുവക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് സുതാര്യത എന്ന കാര്യം ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ കുറിപ്പില്‍ ഉള്‍പ്പെടുത്തിയതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. മോദി ആവശ്യം ശക്തമായി ഉന്നയിച്ചതോടെ ബ്രസീലും ദക്ഷിണാഫ്രിക്കയും അടക്കമുള്ള രാഷ്ട്രങ്ങള്‍ പിന്തുണയുമായി എത്തുകയായിരുന്നു.

English summary
G20 backs Modi's strong pitch for repatriation of black money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X