കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയാണോ പുരുഷനാണോ, സംശയം തീര്‍ന്നത് 55-ാം വയസില്‍; ജനന സര്‍ട്ടിഫിക്കറ്റില്‍ ഇങ്ങനെയാണ്...

സാറ കെല്ലി കീനര്‍ എന്ന അമേരിക്കകാരിക്കാണ് ഈ ഒരു ഗതി വന്നത്.

  • By Akshay
Google Oneindia Malayalam News

വാഷിങ്ടണ്‍: സ്ത്രീയാണോ പുരുഷനാണോ എന്ന സംശയം തീര്‍ന്നത് അമ്പത്തഞ്ചാം വയസ്സില്‍. ഞെട്ടണ്ട, സംഭവം സത്യമാണ്. സാറ കെല്ലി കീനര്‍ എന്ന അമേരിക്കകാരിക്കാണ് ഈ ഒരു ഗതി വന്നത്.

സ്ത്രീ-പുരുഷ ലൈംഗീകാവയവങ്ങളുമായാണ് സാര ജനിച്ചത്. അതുകൊണ്ട് തന്നെ ജനന സര്‍ട്ടിഫിക്കറ്റ് സാറയ്ക്ക് ലഭിച്ചിരുന്നില്ല. ലഭിച്ചതാകട്ടെ അനേക വര്‍ഷ കാത്തിരിപ്പിനൊടുവില്‍ അമ്പത്തഞ്ചാമത്തെ വയസ്സിലും. ഇന്റര്‍ സെക്‌സ് എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

 ഇന്റര്‍ സെക്‌സ്

ഇന്റര്‍ സെക്‌സ്

ഇന്റര്‍ സെക്‌സ് എന്ന് രേഖപ്പെടുത്തിയാണ് സാറയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇന്റര്‍സെക്‌സ് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന യുഎസിലെ ആദ്യ വ്യക്തിയാണ് സാറ.

 ആണ്‍കുട്ടി

ആണ്‍കുട്ടി

ആണ്‍കുട്ടിയെന്ന സര്‍ട്ടിഫിക്കാറ്റായിരുന്നു സാറയ്ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയത്. ജനിച്ച് ആദ്യത്തെ മൂന്നാഴ്ച സാറ ആണ്‍കുട്ടിയാണെന്നായിരുന്നു കരുതിയത്.

 പെണ്‍കുട്ടിയാക്കി

പെണ്‍കുട്ടിയാക്കി

മൂന്നാഴ്ചയ്ക്ക് ശേഷം അത് തിരുത്തി ആണ്‍കുട്ടി എന്നത് വീണ്ടും പെണ്‍കുട്ടിയായി മാറ്റുകയായിരുന്നു.

 ആഗ്രഹമില്ല

ആഗ്രഹമില്ല

എന്നാല്‍ ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ അറിയപ്പെടാന്‍ ഇന്റര്‍ സെക്‌സ് വ്യക്തികള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് സാറ പറഞ്ഞു.

 വിഷമം

വിഷമം

തങ്ങളുെട മക്കള്‍ ഇന്റര്‍സെക്‌സ് ആണെന്ന് അറിയപ്പെടാന്‍ ഒരു മാതാപിതാക്കളും ഇഷ്ടപ്പെടുന്നില്ലെന്നും സാറ പറഞ്ഞു.

 അപമാനം

അപമാനം

ഇന്റര്‍സെക്‌സ് എന്ന അറിയപ്പെടുന്നതില്‍ അപമാനം കരുതാത്തവര്‍ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് സാറ പറഞ്ഞു.

 സര്‍ട്ടിഫിക്കറ്റ്

സര്‍ട്ടിഫിക്കറ്റ്

എന്‍ഡോക്രൈനോളജിക്കല്‍ ടെസ്റ്റിന് ശേഷമാണ് സാറയ്ക്ക് ഇന്റര്‍സെക്‌സ് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

English summary
The US has issued what is believed to be its first ever intersex birth certificate, Sara Kelly Keenan, 55, was born with male genes, female genitalia and mixed internal reproductive organs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X