
മുഖ്യമന്ത്രിയുടെ മുന് സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ തലപ്പത്തേക്ക്
വാഷിങ്ടണ്: ഐഎംഎഫിന്റെ തലപ്പത്തേക്ക് മലയാളി ഗീതാ ഗോപിനാഥ് എത്തുന്നു.
ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുന് സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു ഗീതാ ഗോപിനാഥ്. മലയാളിയായ ഗീതാ ഗോപിനാഥ് ജനുവരിയില് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്ക്കും. ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്ജീവയുടെ കീഴില് സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്ഗാമിയായാണ് ഗീതാ ഗോപിനാഥ് സ്ഥാനമേല്ക്കുന്നത്. ആദ്യമായാണ് രണ്ട് വനിതകള് ഐഎംഎഫിന്റെ നേതൃ സ്ഥാനങ്ങളിലേക്ക് എത്തുന്നത്.
ജനുവരി പകുതിയോടെ കോൺഗ്രസ് പുനഃസംഘടന; അച്ചടക്കസമിതി ഉടൻ നിശ്ചയിക്കാൻ ഹൈക്കമാന്റ്
കോവിഡിന്റെ ഘട്ടത്തില് ഐഎംഎഫിന്റെ അംഗരാജ്യങ്ങള് അഭിമുഖീകരിക്കുന്ന മാക്രോ ഇക്കണോമിക് വെല്ലുവിളികളുടെ കാലത്ത് ലോകത്തിലെ മുന്നിര മാക്രോ ഇക്കണോമിസ്റ്റുകളിലൊരാളായ ഗീത ഗോപിനാഥിന് ഇത് എളുപ്പത്തില് കൈകാര്യം ചെയാനുള്ള കൃത്യമായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് താന് വിശ്വസിക്കുന്നുന്നുവെന്ന് ഐഎംഎഫ് മേധാവി ജോര്ജീവ പ്രസ്താവനയില് പറഞ്ഞു. അഥിനാല് ശരിയായ സമയത്ത് ശരിയായ വ്യക്തി എത്തുന്നുവെന്നും അവര് കൂട്ടിചേര്ത്തു.
ഇന്ത്യയിലാണ് ജനിച്ചതെങ്കിലും യുഎസ് പൊരത്വമുള്ളയാളാണ് ഗാത ഗോപിനാഥ്. 2018 ഒക്ടോബറില് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്ത് നിയമിതയായ ഗീത ഗോപിനാഥ് ജനുവരിയില് ഹാര്വാര്ഡ് സര്വകലാശാലയിലെ തന്റെ ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല് ഇപ്പോഴത്തെ സാഹചര്യത്തില് ഗീതാ ഗോപിനാഥ് ഹാര്വാര്ഡ് വിടുമെന്നാണ് ലഭിക്കുന്ന സൂചനകള്.
'ആർഎസ്എസിനെ പ്രീണിപ്പെടുത്തുന്ന സമീപനം പിണറായി തിരുത്തണം', പ്രതികരിച്ച് വിടി ബൽറാം