കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സന്ദർശിച്ച് കരസേവന മേധാവി; ഉഭയകക്ഷി പ്രതിരോധ സഹകരണം സംബന്ധിച്ച് അധികൃതരുമായി ചർച്ച

Google Oneindia Malayalam News

റിയാദ്;സൗദി അറേബ്യ സന്ദർശിച്ച് ഇന്ത്യൻ കരസേവന മേധാവി എംഎം നരവാനെ. ഇതാദ്യമായാണ് ഇന്ത്യൻ കരസേനാ മേധാവി സൗദി സന്ദർശിക്കുന്നത്. തന്റെ ദ്വിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം സൗദി അധികൃതരുമായി ഉഭയകക്ഷി പ്രതിരോധ സഹകരണം സംബന്ധിച്ച് ചർച്ച നടത്തി.

Gen. Naravane

റോയൽ സൗദി ലാൻഡ് ഫോഴ്‌സസ് കമാൻഡർ ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതിറുമായി ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ച് നരവനെ ചർച്ച നടത്തിയതായി ഇന്ത്യൻ ആർമി ഞായറാഴ്ച ട്വീറ്റ് ചെയ്തു.ചീഫ് ജനറൽ സ്റ്റാഫ് ജനറൽ ഫയ്യദ് ബിൻ ഹമീദ് അൽ റുവൈലിയുമായും അ്ദേഹം കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾക്കുപുറമെ പൊതു താൽപ്പര്യമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

സൗദി അറേബ്യയുടെ സംയുക്ത സേനയുടെ കമാൻഡർ ലഫ്റ്റനന്റ് ജനറൽ മുത്‌ലക് ബിൻ സലിം ബിൻ അൽ അസിമയുമായി ജനറൽ നരവാനെ സംവദിക്കുകയും അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു.ജനറൽ നരവാനെ നേരത്തെ യുഎഇ സന്ദർശിക്കുകയും അവിടെ കരസേനാ മേധാവി മേജർ ജനറൽ സാലിഹ് മുഹമ്മദ് സാലിഹ് അൽ അമേരിയുമായി ഉഭയകക്ഷി പ്രതിരോധ സഹകരണവും പരസ്പര താൽപ്പര്യ പ്രശ്നങ്ങളും ചർച്ച ചെയ്തിരുന്നു.

പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായാണ് യാത്ര വിലയിരുത്തപ്പെടുന്നത്. നേരത്തേ വിദേശകാര്യ മന്ത്രി ജയ്ശങ്കർ ബഹ്റൈനും യുഎഇയും സന്ദർശിച്ചിരുന്നു.പ്രതിരോധ-സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ഇരു രാജ്യങ്ങളിലെ തലവന്മാരുമായി ചർച്ച നടത്തിയിരുന്നു.

അതേസമയം വർഷത്തെ നരവാനെയുടെ മൂന്നാമത്തെ വിദേശ പര്യടനമാണിത്.ഒക്ടോബറിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്‌ലയ്‌ക്കൊപ്പം മ്യാൻമാറും നവംബറിൽ നേപ്പാളും നരവാനെ സന്ദർശിച്ചിരുന്നു.പാകിസ്ഥാനുമായി സൗദിയുടേയും യുഎഇയുടേയും ബന്ധം വഷളായ സാഹചര്യത്തിൽ കൂടിയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കരസേനാ മേധാവിയുടെ യാത്രയെന്നതും ശ്രദ്ധേയമാണ്.

തൊഴിലില്ല... കൊവിഡും, കുവൈത്തില്‍ നിന്ന് പ്രവാസികള്‍ കൊഴിഞ്ഞുപോകുന്നു, പ്രതിസന്ധി!!തൊഴിലില്ല... കൊവിഡും, കുവൈത്തില്‍ നിന്ന് പ്രവാസികള്‍ കൊഴിഞ്ഞുപോകുന്നു, പ്രതിസന്ധി!!

ഇസ്രായേലുമായി അടുക്കാന്‍ തുര്‍ക്കിയും; അംബാസഡറെ നിയമിച്ചു എന്ന് റിപ്പോര്‍ട്ട്ഇസ്രായേലുമായി അടുക്കാന്‍ തുര്‍ക്കിയും; അംബാസഡറെ നിയമിച്ചു എന്ന് റിപ്പോര്‍ട്ട്

സൗജന്യ കൊവിഡ് വാക്‌സിന്‍: മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻസൗജന്യ കൊവിഡ് വാക്‌സിന്‍: മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

English summary
Gen. Naravane visits Saudi Arabia; discussed Bilateral defense cooperation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X