കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമവിധേയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന നവമാധ്യമങ്ങള്‍ക്ക് പിഴ!!! സ്വാഗതം ചെയ്ത് ഫേസ്ബുക്ക്!!

ഈ ഒക്ടോബർ മുതൽ നിയമം നടപ്പിലാക്കുമെന്ന് ജർമൻ സർക്കാർ അറിയിച്ചിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

നിയമവിധേയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ വൻകിട പിഴചുമർത്തുമെന്നും ജർമനി. ഇതു സംബന്ധിച്ചുള്ള നിയമം പാസായി. നിയമപ്രകാരം കുറ്റക്കാർക്കെതിരെ അര കോടി രൂപവരെ പിഴ ചുമത്തും.നെറ്റ് ഡിജി നിയമത്തെ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.

ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകൾ നിയമവിധേയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങൾക്കെതിരെയാണ് നടപടി. ആദ്യമായാണ് ഒരു രാജ്യം നവമാധ്യമങ്ങൾക്കെതിരെ പിഴ ഈടാക്കുന്ന നിയമം കൊണ്ടു വന്നിരിക്കുന്നത്. ഈ ഒക്ടോബർ മുതൽ നിയമം നടപ്പിലാക്കുമെന്നു ജർമൻ സർക്കാർ അറിയിച്ചിട്ടുണ്ട്. വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂറിനകം നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നിയമലംഘനകാർക്ക് 50 ലക്ഷം മുതൽ അര കോടി വരെയാണ് പിഴ നൽകേണ്ടി വരുക. എന്നാൽ ഇത്തര പോസ്റ്റുകൾ ഒഴിവാക്കുന്നതിന് ഏഴ് ദിവസംവരെ സമയം അനുവദിക്കുമെന്നു ജർമൻ സർക്കാർ അറിയിച്ചിട്ടുണ്ട്.

social media

നെറ്റ് ഡിജി നിയമത്തിന് ഫോസ്ബുക്ക്, യുട്യൂബ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഫേസ്ബുക്ക് സർക്കാറിന് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിയമങ്ങളിലൂടെ നവമാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തുന്നത് തടയാൻ സാധിക്കുമെന്നും ഫേസ്ബുക്ക് വാർത്താ കുറിപ്പിൽ അറിയിച്ചു.എന്നാൽ നിയമത്തിനെതിരെ വിമർശനവുമായി ചില മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിട്ടുണ്ട്. ഇത്തരം നിയമങ്ങൾ ജനങ്ങളുടെ അഭിപ്രായ സ്വതന്ത്രത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും സംഘടനകൾ ആരോപിക്കുന്നു.

English summary
Social media companies face fines of up to €50m (£43m) if they persistently fail to remove illegal content from their sites under a new law passed in Germany
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X