കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 കാരിയെ വേശ്യയാക്കിയ യുവതിമാരെ സ്ത്രീകള്‍ തല്ലി ചതച്ചു

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: 17 കാരിയെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയ്ക്ക് ഉപയോഗിയ്ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. അറസ്റ്റിലായ പ്രതികളെ കോടതിയിലേയ്ക്ക് കൊണ്ട് പോകവെ സംഘടിച്ചെത്തിയ സ്ത്രീകള്‍ പൊതിരെ തല്ലി. പൊലീസിടപെട്ട് രംഗം ശാന്തമാക്കി. ലങ്ക ദീപയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ബാല വേശ്യാവൃത്തിയ്‌ക്കെതിരെയാണ് യുവതിമാര്‍ക്കെതിരെ കേസെടുത്തത്. ദേശീയ ശിശു സംരക്ഷണ അതോറിറ്റിയ്ക്ക് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഹോട്ടലിലും മറ്റും ജോലിയ്‌ക്കെന്ന് പറഞ്ഞാണ് കുട്ടിയെ ഇവര്‍ ഒപ്പം കൂട്ടിയത്.

Crime

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുട്ടിയെ ഇവര്‍ വേശ്യാവൃത്തിയ്ക്ക് ഉപയോഗിയ്ക്കുകയായിരുന്നു. സിയനേഗുരു മല്ലിക (52), ദീപ്തി ഫെര്‍ണാഡോ (50) എന്നീ സ്ത്രീകളാണ് അറസ്റ്റിലായത്. ഇരുവരും മാരവില സ്വദേശികളാണ്. പ്രതികളെ ചിലാവ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

കൂലിപ്പണിക്കാരനായ പെണ്‍കുട്ടിയുടെ അച്ഛന്‍ അസുഖം ബാധിച്ച് കിടപ്പിലായതോടെ അമ്മ വിദേശത്തേയ്ക്ക് ജോലിയ്ക്ക് പോയി. തുടര്‍ന്നാണ് പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലകപ്പെടുന്നത്. ഹോട്ടലില്‍ ജോലിയ്‌ക്കെന്ന് പറഞ്ഞ് സംഘം പെണ്‍കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നു.

എന്നാല്‍ ഹോട്ടലിലെത്തുന്നവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വയ്ക്കുകയായിരുന്നു സംഘം. പെണ്‍കുട്ടിയുടെ അമ്മ നാട്ടിലെത്തിയപ്പോള്‍ കുട്ടി എട്ടുമാസം ഗര്‍ഭിണിയായിരുന്നു. തുടര്‍ന്നാണ് പരാതിയുമായി ശിശു സംരക്ഷണ അതോറിറ്റിയെ സമീപിച്ചത്. കേസില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്.

English summary
Girl, 17, forced into prostitution by 2 women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X