കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദിയില്‍ വീണ 6 വയസുകാരിയെ പിരാന മത്സ്യങ്ങള്‍ കടിച്ച് കൊന്നു

  • By Meera Balan
Google Oneindia Malayalam News

ബ്രസീലിയ: ബ്രസീലില്‍ ആറു വയസുകാരിയെ പിരാന മത്സ്യങ്ങള്‍ കടിച്ച് കൊന്നു. ബോട്ട് മറിഞ്ഞ് വെള്ളത്തിലേക്ക് വീണ പെണ്‍കുട്ടിയുടെ കാലിലെ മാംസം മത്സ്യങ്ങള്‍ കടിച്ചെടുത്തു. ഇതേത്തുടര്‍ന്നാണ് കുട്ടി മരിച്ചത്. കാലിലെ എല്ല് മാത്രമാണ് അവശേഷിച്ചതെന്ന് പറയുന്നു.

മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിയ്ക്കാനെത്തിയ ആന്‍ഡ്രില മ്യൂനിസ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മോണ്ടി അലഗ്രിയില്‍ ബോട്ടിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ആന്‍ഡ്രില സഞ്ചിരിച്ചിരുന്ന ബോട്ട് മുങ്ങി.

Piranahs

ആന്‍ഡ്രില ഉള്‍പ്പടെ നാല് കുട്ടികള്‍ ബോട്ടിലുണ്ടായിരുന്നു. ബോട്ട് മറിഞ്ഞുവെങ്കിലും മറ്റ് കുട്ടികളെ യാതൊരു അപകടവും കൂടാതെ ആന്‍ഡ്രിലയുടെ മുത്തശ്ശി രക്ഷിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും ആന്‍ഡ്രില അപകത്തില്‍ പെട്ടിരുന്നു.

പിരാന മത്സ്യങ്ങള്‍ കുട്ടിയുടെ കാലിലെ മാംസം കടിച്ചെടുത്തു. കുട്ടിയുടെ കാലിലെ എല്ല് മാത്രമാണ് അവശേഷിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരിയ്ക്കുകയായിരുന്നു.

English summary
Girl, 6, dies after piranhas eat her legs when canoe capsizes on family holiday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X