Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസന്റെ ആകര്‍ഷണം സൗന്ദര്യം, പിന്നെ ലൈംഗിക അടിമ, ക്രൂരത സഹിക്കാനാവാതെ 8 വയസ്സുകാരി തീകൊളുത്തി

ജനീവ: ആഗോള ഭീകര സംഘടനയായ ഐസിസിന്റെ ക്രൂരതകളില്‍ നിന്നു രക്ഷപ്പെടാന്‍ എട്ടുവയസ്സുകാരി തീകൊളുത്തി .തുടര്‍ച്ചായി ക്രൂര പീഡനത്തിനിരയായതാണ്് പെണ്‍കുട്ടി തീ കൊളുത്താന്‍ കാരണമായത്. ഐസിസ് ഭീകരരുടെ അധീന പ്രദേശങ്ങളിലുള്ള കൊടും പീഡനങ്ങള്‍ക്ക് ഒട്ടും കുറവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മനുഷ്യാവകാശ സംഘടകളുടെ കോണ്‍ഫറന്‍സില്‍ ഇറാഖില്‍ പ്രവര്‍ത്തിച്ച ജര്‍മന്‍ ഡോക്ടറാണ് ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

ഐസിസ് അധീന പ്രദേശത്ത് ജോലി ചെയ്ത ജര്‍മന്‍ ഡോക്ടറായ ഷാന്‍ ഇല്‍ഹാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐസിസന്റെ ക്രൂരതകളേറ്റ് യാതന അനുഭവിക്കുന്ന നിരവധി സ്ത്രീകളെ ചികിത്സ ലഭിക്കുന്നതിനായി ജര്‍മനിയില്‍ എത്തിക്കുന്ന പ്രജക്ടറിന് ഈ ഡോകട്‌റാണ് നേതൃത്വം നല്‍കുന്നത്.

പെണ്‍കുട്ടിയെ കണ്ടത്

പെണ്‍കുട്ടിയെ കണ്ടത്

പെണ്‍കുട്ടിയെ കുറിച്ച് പറയുന്നതിങ്ങനെ, അഭയാര്‍ഥി ക്യാംപില്‍ പെണ്‍കുട്ടിയെ കാണുമ്പോള്‍ 80 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു. ഈ കുട്ടിക്ക് മുക്കോ, ചെവിയോ ഉണ്ടായിരുന്നില്ല.

ഐസിസിന്റെ അടിമ

ഐസിസിന്റെ അടിമ

ഐസിസ് ഭീകരരുടെ കീഴില്‍ ലൈംഗിക അടിമകളായിരുന്നു മരിച്ച കുട്ടിയും സഹോദരിയും. മാസങ്ങളോളം ഇവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു

രക്ഷപ്പെട്ട് എത്തിയത്

രക്ഷപ്പെട്ട് എത്തിയത്

ഭീകരരുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ അഭയാര്‍ത്ഥി ക്യാംപില്‍ എത്തിപ്പെടുകയായിരുന്നു.

 സൗന്ദര്യം വിന

സൗന്ദര്യം വിന

ക്യാംപില്‍ എത്തിയ പെണ്‍കുട്ടി ഭീകരര്‍ പിടികൂടാന്‍ വരുന്ന ദുസ്വപ്‌നം കണ്ടതിനെ തുടര്‍ന്ന് തന്റെ സൗന്ദര്യമാണ് അവരിലേക്ക് ആകര്‍ഷിക്കുന്നതെന്ന് കരുതി സ്വയം തീകൊളുത്തുകയായിരുന്നു.

ചികിത്സ

ചികിത്സ

ഗുരതരമായി പൊള്ളലേറ്റ പെണ്‍്കുട്ടിയെ പ്രൊജക്ടിറ്റിന്റെ ഭാഗമായി ജര്‍മനിയില്‍ എത്തിച്ചു. ആവശ്യമായ ചിതിക്തസ നല്‍കി. എന്നാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത കുറവാണെന്ന്് ഡോകടര്‍ പറയുന്നു.

 നരക തുല്യമായ ജീവിതം

നരക തുല്യമായ ജീവിതം

ഐസിസ് അധീനതയില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളും നരക തുല്യമായ ജീവിതമാണ് നയിക്കുന്നതെന്ന് ഡോകടര്‍ വെളിപ്പെടുത്തി. ഇവിടുത്തെ സ്ത്രീകളെ ലൈംഗിക അടിമകളാക്കാനാണ് ഐസിസ് ശ്രമിക്കുന്നതെന്നും ഡോകടര്‍ പറഞ്ഞു.

ഉപേക്ഷിക്കുന്നു

ഉപേക്ഷിക്കുന്നു

കുട്ടികളെ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ ക്രൂര പീഡനത്തിന് ഇരകളാവുന്നുണ്ട്. പീഡനത്തിന് ശേഷം ഗര്‍ഭിണികളാവുന്നവരെ ഉപേക്ഷിക്കുകയാണ് പതിവെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇതിന് പുറമെ സ്ത്രീകളെ ഷണ്ഡീകരിക്കുന്ന സംഭവങ്ങളുണ്ടെന്നും വെളിപ്പെടുത്തലുകളുണ്ട്.

വേശ്യാവൃത്തി

വേശ്യാവൃത്തി

ഇതില്‍ പലരും വേശാവൃത്തിയിലേക്ക് പോവുകയാണ്. ഇതിന് പുറമെ ജീവനൊടുക്കുന്നവരും കൂടുതലാണ്. ഇപ്പോഴും 3,800ല്‍ കൂടുതല്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മറ്റു രാജ്യങ്ങളുടെ സഹായം

മറ്റു രാജ്യങ്ങളുടെ സഹായം

ഐസിസില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കാാന്‍ മറ്റു രാജ്യങ്ങള്‍ മുന്നോട്ടു വരണമെന്ന് ഡോകടര്‍ ആവശ്യപ്പെട്ടു. 1,100 ല്‍ അധികം സ്ത്രീകളെ പ്രൊജക്ടറിന്റെ ഭാഗമായി ജര്‍മനിയില്‍ എത്തിച്ചുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+