അമ്മയുടെ കാമുകന്റെ കാമകേളികള്‍ക്കിരയായി മകള്‍.!! അമ്മയും കാമുകനും ചെയ്തതെന്തൊക്കെ എന്നറിഞ്ഞാൽ..!!!
അമേരിക്കയെ ഞെട്ടിച്ച ക്രൂരത. അമ്മയുടെ ഒത്താശയോടെ കാമുകന്‍ മകളെ പീഡിപ്പിച്ചു
പെന്‍സില്‍വാനിയ : അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയോട് അമ്മയും അമ്മയുടെ കാമുകനും ചേര്‍ന്ന് ചെയ്തത് എന്തെന്നറിഞ്ഞാല്‍ ഞെട്ടും. അമ്മയുടെ സമ്മതത്തോടെ കാമുകന്‍ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി.
ഗ്രേസ് പാര്‍ക്കര്‍ എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ പീഡനവും മര്‍ദ്ദനുമേറ്റാണ് പെണ്‍കുട്ടിയുടെ മരണം. പെണ്‍കുട്ടിയുടെ അമ്മയേയും കാമുകനേയും പൊലീസ് പിടികൂടിയതോടെയാണ് മാസങ്ങൾക്ക് മുൻപ് നടന്ന കൊലപാതക വിവരം പുറത്തറിയുന്നത്.

ഗ്രേസ് പാര്‍ക്കര്‍ എന്ന പതിനാലുകാരിയാണ് അമ്മയുടേയും കാമുകന്റെയും ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഗ്രേസിന്റെ വളര്‍ത്തമ്മയാണ് സാറ പാര്‍ക്കര്‍. ഇവരുടെ കാമുകനാണ് കൊല നടത്തിയ ജേക്കബ് സുള്ളിവന്‍.

വളരെ ആസുത്രിതമായാണ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ
കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ആബിംഗ്ടണിലെ വീട്ടില്‍ നിന്നും ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്വാക്കര്‍ ടൗണിലെ പുതിയ വീട്ടിലേക്ക് കൊണ്ടുപോയി.

ഇവിടെ വെച്ചാണ് പെണ്‍കുട്ടിയെ സള്ളിവന്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ദേഹത്ത് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടി ഭിന്നശേഷിക്കാരിയാണെന്നും സൂചനയുണ്ട്.

കൊല ചെയ്ത ശേഷം അമ്മയും കാമുകനും ചേര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കഷണങ്ങളാക്കി ടിന്നില്‍ സൂക്ഷിച്ചു. വളെ നാളുകള്‍ക്ക് ശേഷം കാട്ടില്‍ ഉപേക്ഷിച്ചു.

കാട്ടില്‍ വേട്ട നടത്തുന്നവരാണ് കഷണങ്ങളാക്കിയ നിലയിലുള്ള ഗ്രേസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മയായ സാറ മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്നും വഴക്കിട്ട് പെണ്‍കുട്ടി ഓടിപ്പോയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

ബക്‌സ് കൗണ്ടി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ കുറ്റം ചുമത്തി ഇവരെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

2015 മുതലേ പെണ്‍കുട്ടിയെ കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് ആസുത്രണം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. അതിനിടെ പലതവണ അമ്മയുടെ മുന്‍പില്‍ വെച്ച് ഗ്രേസിനെ ബലാത്സംഗം ചെയ്തതായി സുള്ളിവന്‍ പൊലീസിനോട് വെളിപ്പെടുത്തി.

അവസാനത്തെ തവണ പീഡനത്തിന് ശേഷം നിര്‍ബന്ധമായി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മരുന്ന് കുത്തിവെച്ചു. മരിക്കുമെന്ന് കരുതി പെണ്‍കുട്ടിയെ വീടിനകത്ത് ഉപേക്ഷിച്ച് ഇരുവരും പുറത്ത് പോയി.

തിരിച്ച് വീട്ടിലേക്ക് വന്നു പരിശേധിച്ചപ്പോള്‍ ഗ്രേസിന് ജീവനുണ്ടായിരുന്നു. ഇതോടെ സള്ളിവന്‍ പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം വെട്ടി മുറിച്ച് കഷണങ്ങളാക്കി.

നാല് മാസത്തോളം ഗ്രേസിന്റെ മൃതദേഹം മച്ചില്‍ സൂക്ഷിച്ചു. ശരീരം ചീഞ്ഞ് മണം വരാതിരിക്കാനുള്ള വിദ്യകളും ചെയ്തിരുന്നു. പെണ്‍കുട്ടിയെ കാണാതായ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ മൃതദേഹം കാട്ടിലുപേക്ഷിക്കുകയായിരുന്നു.

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഇരുവരും ചേര്‍ന്ന് ആത്മഹത്യയ്ക്കും ശ്രമിച്ചു. പക്ഷേ ശ്രമം പരാജയപ്പെട്ടു. കൊല സംബന്ധിച്ച് ഇരുവരും പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.












Click it and Unblock the Notifications