പ്രതിഭകളുടെ ഫസ്റ്റ് ചോയ്‌സ് സ്വിറ്റ്‌സര്‍ലന്റ്, യുഎസ് മൂന്നാമതും ചൈന 40-ാമതും; ഇന്ത്യയുടെ സ്ഥാനം?
ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവിനെ അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബിസിനസ് സ്‌കൂള്‍ ഇന്‍സെഡ് പ്രസിദ്ധീകരിച്ച 2023 ലെ ഗ്ലോബല്‍ ടാലന്റ് കോംപറ്റിറ്റീവ്‌നസ് ഇന്‍ഡക്‌സില്‍ ആണ് ദശാബ്ദങ്ങളായി തുടരുന്ന തങ്ങളുടെ ആധിപത്യം സ്വിറ്റ്‌സര്‍ലന്റ് നിലനിര്‍ത്തിയത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന പട്ടികയില്‍ സിംഗപ്പൂരും യുഎസും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ബിസിനസ് സ്‌കൂള്‍ ഇന്‍സെഡ് പ്രസിദ്ധീകരിച്ച ആഗോള പ്രതിഭ മത്സരക്ഷമത സൂചികയില്‍ സിംഗപ്പൂരാണ് ഒന്നാമത്. സിംഗപ്പൂരിന്റെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള തൊഴില്‍ ശക്തിയും നൂതന സമ്പദ്വ്യവസ്ഥയും ആഗോള വിജ്ഞാന നൈപുണ്യത്തില്‍ മൊത്തത്തിലുള്ള ഏറ്റവും മികച്ച നിലയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചു.

ലോകോത്തര സര്‍വകലാശാലകളും ബിസിനസ് സ്‌കൂളുകളും കാരണം വളരുന്ന പ്രതിഭകളില്‍ യുഎസ് ഒന്നാമതെത്തി. യുകെ തൃതീയ വിദ്യാഭ്യാസത്തിന്റെ കരുത്തില്‍ പത്താം സ്ഥാനത്തെത്തി. തൊഴില്‍, സാങ്കേതിക വൈദഗ്ധ്യങ്ങളില്‍ കുറഞ്ഞ മാര്‍ക്ക് ഉണ്ടായിരുന്നിട്ടും പൊതുവിജ്ഞാന വൈദഗ്ധ്യത്തിലും പ്രതിഭ വളര്‍ച്ചയിലും ആധിപത്യം പുലര്‍ത്തിയതാണ് യുകെയെ ആദ്യ പത്തില്‍ ഇടം നേടാന്‍ സഹായിച്ചത്.
ചൈന, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവ ചേര്‍ന്ന ബ്രിക്സ് രാജ്യങ്ങളില്‍ ചൈന ഒന്നാം സ്ഥാനത്തെത്തി. സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങളുമായി ആളുകളുടെ കഴിവുകള്‍ പൊരുത്തപ്പെടുത്തുന്നതില്‍ ആഗോള നേതാവ് എന്ന നിലയിലുള്ള ചൈനയുടെ പദവി ഊട്ടിയുറപ്പിക്കാന്‍ സാധിച്ചു. മൊത്തത്തിലുള്ള പട്ടികയില്‍ ചൈന 40-ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ ഇന്ത്യ 103-ാം സ്ഥാനത്താണ്.
ബിസിനസിലെ മാന്ദ്യം ആഭ്യന്തരമായും വിദേശത്തുനിന്നും പ്രതിഭകളെ ആകര്‍ഷിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ തടസപ്പെടുത്തി എന്നാണ് പട്ടിക വെളിവാക്കുന്നത്. വ്യാപാരം, നിക്ഷേപം, ഭൗമരാഷ്ട്രീയം എന്നിവയിലെ വര്‍ധിച്ചുവരുന്ന അനിശ്ചിതത്വങ്ങള്‍ കാരണം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യങ്ങള്‍ക്കിടയില്‍ മത്സരം കൂടുതല്‍ രൂക്ഷമായേക്കാം.
സമ്പത്തും പ്രതിഭയും തമ്മിലുള്ള പരസ്പരബന്ധം ശക്തമായി നിലനില്‍ക്കുന്നതിനാല്‍ ഇത് സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അസമത്വം സൃഷ്ടിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികളിലെ തുല്യത 2019 ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി കുറഞ്ഞതിനാല്‍ കൊവിഡ് ലിംഗ അസമത്വം ശക്തിപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.












Click it and Unblock the Notifications