കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഖത്തര്‍? തീവ്രവാദി, ഇറാന്‍ ബന്ധങ്ങള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമുണ്ട്... കാരണം ഇതാണ്

ഖത്തര്‍ അറബ് ലോകത്തെ സംഭവങ്ങളോട് സ്വീകരിക്കുന്ന സമീപനമാണ്. അറബ് രാജ്യങ്ങളിലെ വിമതര്‍ക്കൊപ്പമാണ് ഖത്തര്‍ എപ്പോഴും നിലകൊണ്ടിട്ടുള്ളത്.

  • By Ashif
Google Oneindia Malayalam News

ദോഹ: അപകടകരമായ കളിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നത്. ഐക്യത്തോടെ നിന്നാല്‍ എന്തും നേടാന്‍ ശേഷിയുള്ള ഒരുകൂട്ടം ഭരണകര്‍ത്താക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു. ഖത്തറാണ് ആരോപണവിധേയര്‍. മറു ഭാഗത്തുള്ളതോ സൗദിയും യുഎഇയും ബഹ്‌റൈനും. പിന്നെ ഗള്‍ഫിന് പുറത്തുള്ള ചില രാജ്യങ്ങളും.

എന്തുകൊണ്ടാണ് ഖത്തറിനെ മാത്രം മൂന്ന് ജിസിസി രാജ്യങ്ങളും ലക്ഷ്യമിടുന്നത്. തീവ്രവാദികളെ പിന്തുണയ്ക്കുന്നു, ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു തുടങ്ങിയവയാണ് പ്രധാനമായും ഖത്തറിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍. ഇസ്ലാമിക ലോകത്തെ സായുധസംഘങ്ങളെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സയാഹിക്കുന്നുണ്ട്.

സൗദിയും യുഎഇയും പിന്തുണയ്ക്കുന്നു

സൗദിയും യുഎഇയും പിന്തുണയ്ക്കുന്നു

സിറിയയിലെയും ഇറാഖിലെയും സായുധ സംഘങ്ങളെ ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്. സൗദി അറേബ്യയും യുഎഇയും സിറിയയില്‍ ആയുധങ്ങളും പണവും എത്തിക്കുന്നുവെന്നത് നേരത്തെയുള്ള ആരോപണമാണ്. പിന്നെന്താണ് ഖത്തറിനെതിരേ മാത്രം ലക്ഷ്യമിടുന്നത്.

 ചില സമീപനങ്ങളാണ് പ്രശ്‌നം

ചില സമീപനങ്ങളാണ് പ്രശ്‌നം

ഖത്തര്‍ ഇതുവരെ പുലര്‍ത്തുന്ന ചില സമീപനങ്ങളാണ് മറ്റു രാജ്യങ്ങളുടെ പ്രശ്‌നം. ഏറെ കാലമായി ഖത്തര്‍ അറബ് ലോകത്തെ വിമത ശബ്ദങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. പുതിയ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി അധികാരത്തിലേറിയിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളൂ.

പൂര്‍വികരുടെ പാത

പൂര്‍വികരുടെ പാത

പൂര്‍വികര്‍ പിന്തുടരുന്ന രീതി 37കാരനായ തമീം അല്‍ഥാനിയും ചെയ്യുന്നു. എന്നാല്‍ റിയാദില്‍ കഴിഞ്ഞ മാസം സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഭീകരതക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് അറബ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സൗദിയും യുഎഇയും ബഹ്‌റൈനും ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.

സുന്നി ഷിയാ പ്രശ്‌നം

സുന്നി ഷിയാ പ്രശ്‌നം

സൗദിയും ഇറാനും മേഖലയില്‍ ഏറെ കാലമായി ശത്രുതയിലുള്ള രാജ്യങ്ങളാണ്. ഇവരുടെ ആദര്‍ശപരമായ ഭിന്നത എല്ലാ രംഗത്തും പ്രതിഫലിച്ചു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളായ ഖത്തറും കുവൈത്തും ഒമാനും യുഎഇയുമെല്ലാം ഇറാനുമായി ബന്ധം നിലനിര്‍ത്തുന്നുണ്ട്.

വിമതര്‍ക്കൊപ്പമാണ് ഖത്തര്‍

വിമതര്‍ക്കൊപ്പമാണ് ഖത്തര്‍

പക്ഷേ ഈ പേരില്‍ നടപടി നേരിട്ടത് ഖത്തര്‍ മാത്രം. അതിന് കാരണം വെറും ഇറാന്‍ ബന്ധം മാത്രമല്ല. ഖത്തര്‍ അറബ് ലോകത്തെ സംഭവങ്ങളോട് സ്വീകരിക്കുന്ന സമീപനമാണ്. അറബ് രാജ്യങ്ങളിലെ വിമതര്‍ക്കൊപ്പമാണ് ഖത്തര്‍ എപ്പോഴും നിലകൊണ്ടിട്ടുള്ളത്.

തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നു

തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നു

ബ്രദര്‍ഹുഡിനെ ഖത്തര്‍ പിന്തുണയ്ക്കുന്നുണ്ട്. ഈജിപ്തിന്റെയും യുഎഇയുടെയും സൗദിയുടെയും അഭിപ്രായത്തില്‍ ബ്രദര്‍ഹുഡ് ഭീകര സംഘമാണ്. കാരണം അവര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പിന്തുണയ്ക്കുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്യുന്നു. ഇതാകട്ടെ, ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ മാറ്റി മറിക്കുന്ന ഒന്നാണ്.

 അല്‍ജസീറ ചാനലാണ് പ്രശ്‌നം

അല്‍ജസീറ ചാനലാണ് പ്രശ്‌നം

1996ലാണ് അല്‍ജസീറ ചാനല്‍ ഖത്തര്‍ തുടങ്ങുന്നത്. ഇസ്ലാമിസ്റ്റുകളെയും വിമതരെയും പിന്തുണയ്ക്കുന്ന രീതിയാണ് അല്‍ ജസീറയും തുടരുന്നത്. 2010 മുതല്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന് പ്രധാന കാരണം അല്‍ ജസീറയാണെന്നാണ് ഈജിപ്തിന്റെ ആരോപണം.

ഈജിപ്ത് വേഗമെത്തി

ഈജിപ്ത് വേഗമെത്തി

അതുകൊണ്ടാണ് ഖത്തറിനെതിരേ സൗദി നടപടിക്ക് ഒരുങ്ങിയപ്പോള്‍ ഈജിപ്ത് വളരെ വേഗം പിന്തുണ പ്രഖ്യാപിച്ചത്. ഇസ്ലാമിക പണ്ഡിതനും ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്ന വ്യക്തിയുമായ യൂസഫുല്‍ ഖറദാവിക്കും ഖത്തര്‍ മികച്ച പിന്തുണ നല്‍കുന്നുണ്ട്. ചാവേര്‍ ആക്രമണങ്ങള്‍ ഇസ്ലാമികമാണെന്ന് ഫത്‌വ നല്‍കിയ വ്യക്തിയാണ് ഖറദാവി.

നീക്കം അപകടകരം

നീക്കം അപകടകരം

പക്ഷേ, സൗദിയുടെ നീക്കം അപകടകരമാണെന്ന് പറയാന്‍ പ്രധാന കാരണം ഉപരോധത്തിന്റെ അനന്തര ഫലമാണ്. കാരണം ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത വന്നു. മാത്രമല്ല, ഖത്തര്‍ മറ്റൊരു വഴിക്ക് നീങ്ങാനും തുടങ്ങി. അവരെ പിന്തുണച്ച് പുറത്തുനിന്ന് നിരവധി രാജ്യങ്ങളും രംഗത്തെത്തി.

സൗദിക്കും യുഎഇക്കും തിരിച്ചടി

സൗദിക്കും യുഎഇക്കും തിരിച്ചടി

തുര്‍ക്കിയും ഇറാനും ഇറാഖും റഷ്യയുമെല്ലാം ഖത്തറിനെ പിന്തുണച്ച് വന്നിട്ടുണ്ട്. ഖത്തര്‍ അതിവേഗം വളരുന്ന ഗള്‍ഫ് രാജ്യമാണ്. ഗള്‍ഫിലേക്ക് വരുന്ന നിക്ഷേപത്തിന്റെ വലിയൊരളവ് ഖത്തറിലേക്കാണ് പോകുന്നത്. ഇത് യുഎഇക്കും സൗദിക്കും ഇഷ്ടമുള്ള കാര്യമല്ല. കാരണം എണ്ണ ഇതര വരുമാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സൗദി.

English summary
The dangerous power game playing out in the Gulf, where Saudi Arabia and its allies are blockading the minuscule but rich and ambitious emirate of Qatar in an aggressive bid to stifle its maverick policies, is setting off alarm bells around the world — except at the White House.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X