പാക് പ്രധാനമന്ത്രിയോട് സല്‍മാന്‍ രാജാവിന്റെ ഒറ്റ ചോദ്യം!! സൈന്യാധിപന് മുന്നില്‍ വച്ച്; ഞെട്ടിപ്പോയി?

  • Written By:
Subscribe to Oneindia Malayalam

റിയാദ്: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം തേടി എത്തിയതായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ്. കൂടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസും. ചര്‍ച്ചയ്ക്കിടെ സൗദി രാജാവ് സല്‍മാന്റെ ചോദ്യം പാക് സംഘത്തെ കുഴക്കി.

ഉത്തരം കിട്ടാതെ അല്‍പ്പം മിണ്ടാതിരുന്ന നവാസ് ശെരീഫ് തന്ത്രപൂര്‍വം കളം മാറ്റിച്ചവിട്ടി. എന്നിട്ട് നിര്‍ണായകമായ പ്രഖ്യാപനവും നടത്തി. എന്നാല്‍ എന്തായിരുന്നു ആ ചോദ്യമെന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

ചോദ്യം ഇതാണ്

ചോദ്യം ഇതാണ്

നിങ്ങള്‍ ഞങ്ങളോടൊപ്പമാണോ അതോ ഖത്തറിനൊപ്പമോ എന്നായിരുന്നു സല്‍മാന്‍ രാജാവിന്റെ ചോദ്യം. വേഗത്തില്‍ ഉത്തരം പറയാന്‍ പറ്റാത്ത ചോദ്യം. ആരുടേയെങ്കിലും പക്ഷം ചേര്‍ന്നാല്‍ അത് വിവാദമാകുമെന്ന് നവാസ് ശെരീഫിന് നന്നായറിയാം.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

അദ്ദേഹം അല്‍പ്പമൊന്ന് ആലോചിച്ച ശേഷം പറഞ്ഞു, ഗള്‍ഫ് പ്രതിസന്ധിയില്‍ പാകിസ്താന്‍ ഏതെങ്കിലും ഒരു പക്ഷം ചേരുന്നില്ല. സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെ എല്ലാ ജിസിസി രാജ്യങ്ങളും പാകിസ്താനെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളാണ്. നിങ്ങള്‍ ഐക്യത്തോടെ മുന്നോട്ട് പോകണം.

രാജാവിന് തൃപ്തിയായില്ല

രാജാവിന് തൃപ്തിയായില്ല

എന്നാല്‍ സൗദി അറേബ്യന്‍ രാജാവിന് തൃപ്തികരമായ മറുപടി ആയിരുന്നില്ല ഇത്. അദ്ദേഹം പാകിസ്താന്‍ വ്യക്തമായ നിലപാടെടുത്ത് മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടു. നവാസ് ശെരീഫ്-സല്‍മാന്‍ രാജാവ് ചര്‍ച്ച കുറച്ചുനേരം ഈ വിഷയത്തില്‍ തട്ടി നിന്നുവെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വെട്ടിലായ ശെരീഫ്

വെട്ടിലായ ശെരീഫ്

തിങ്കളാഴ്ചയാണ് പാകിസ്താന്‍ പ്രധാനമന്ത്രിയും കൂട്ടരും സൗദിയിലെ ജിദ്ദയിലെത്തിയത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗമന ലക്ഷ്യം. പക്ഷേ ഏതെങ്കിലും ഒരു പക്ഷം ചേരാതെ മുന്നോട്ട് പോകാനാവില്ലെന്ന അവസ്ഥയിലായി നവാസ് ശെരീഫ്.

സൗദിയോട് കടപ്പെട്ടിരിക്കും

സൗദിയോട് കടപ്പെട്ടിരിക്കും

പാകിസ്താന്‍ എന്നും സൗദി അറേബ്യയോട് കടപ്പെട്ടിരിക്കുമെന്നാണ് സല്‍മാന്‍ രാജാവിനോട്് പിന്നീട് നവാസ് ശെരീഫ് പറഞ്ഞത്. ഇത് പാകിസ്താന്‍ സൗദിയുടെ പക്ഷം ചേര്‍ന്നുവെന്ന പ്രചാരണത്തിന് ഇടയാക്കി. പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം രാജാവിനോട്് ആവശ്യപ്പെട്ടു.

പാകിസ്താന്റെ രംഗപ്രവേശം

പാകിസ്താന്റെ രംഗപ്രവേശം

ഖത്തര്‍ ഒരു ഭാഗത്തും സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ മറുഭാഗത്തുമായി തുടങ്ങിയ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് പാകിസ്താന്റെ രംഗപ്രവേശം. പക്ഷേ, പാകിസ്താന്‍ സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന അവസ്ഥയാണ് സൗദിയില്‍ കണ്ടത്.

സൗദിയുടെ പരമാധികാരം

സൗദിയുടെ പരമാധികാരം

പാകിസ്താന്‍ സര്‍ക്കാരും ജനങ്ങളും സൗദിയുടെ പരമാധികാരം മാനിക്കുമെന്ന് നവാസ് ശെരീഫ് വ്യക്തമാക്കി. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞില്ല. പക്ഷേ അദ്ദേഹം ഖത്തറിനോട് അനുഭാവം പുലര്‍ത്തുന്ന പ്രസ്താവനകളൊന്നും നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്. പ്രതിസന്ധി വേഗത്തില്‍ തീര്‍ക്കണമെന്ന് നവാസ് ശെരീഫ് ആവശ്യപ്പെടുകയായിരുന്നു.

മക്കയും മദീനയും നിര്‍ണായക ശക്തി

മക്കയും മദീനയും നിര്‍ണായക ശക്തി

സൗദി അറേബ്യയുടെ പരമാധികാരമാണ് പ്രധാനമെന്ന് പറഞ്ഞ നവാസ് ശെരീഫ് മക്കയും മദീനയും സുരക്ഷിതമായിരിക്കണമെന്നാണ് പാകിസ്താന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ സൈന്യം ഖത്തറിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നവാസ് ശെരീഫ് സൗദിയിലേക്ക് പുറപ്പെട്ടത്.

പാക് പട്ടാളം പുറപ്പെടുന്നു

പാക് പട്ടാളം പുറപ്പെടുന്നു

പാകിസ്താന് ഖത്തറിനോട് ആഭിമുഖ്യമുണ്ടെന്ന തോന്നല്‍ നേരത്തെ പരന്നിരുന്നു. പ്രത്യേകിച്ചും പാകിസ്താന്‍ പട്ടാളത്തെ ഖത്തറില്‍ വിന്യസിക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍. പാകിസ്താന്‍ പട്ടാളത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റില്‍ വച്ചിട്ടുണ്ടെന്നായിരുന്നു തുര്‍ക്കി മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യം പാകിസ്താന്‍ പിന്നീട് നിഷേധിച്ചു.

കുവൈത്തിലേക്ക് പോകും

കുവൈത്തിലേക്ക് പോകും

കുവൈത്താണ് കാര്യമായും ജിസിസിയിലെ പ്രശ്‌ന പരിഹാരത്തിന് വേണ്ടി ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി കുവൈത്തിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്‍കാര്‍ ഏറ്റവും കൂടുതലുള്ള വിദേശ രാജ്യം സൗദി അറേബ്യയാണ്. അതുകൂടി പരിഗണിച്ചാണ് നവാസ് ശെരീഫ് സൗദിയെ പിണക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത്.

സന്ദര്‍ശനം പരാജയം

സന്ദര്‍ശനം പരാജയം

എന്നാല്‍ ശെരീഫിന്റെ സൗദി സന്ദര്‍ശനം പരാജയമാണെന്നും സംയുക്ത പ്രസ്താവന ഇറാക്കാന്‍ സാധിക്കാത്തത് ഇതാണ് സൂചിപ്പിക്കുന്നതെന്നും പാകിസ്താനിലെ പ്രതിപക്ഷം കുറ്റപ്പെടുത്തി. പാകിസ്താന്റെ മുന്‍ സൈനിക മേധാവി റാഹീല്‍ ശെരീഫിന് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയിലെ റോളെന്താണെന്നും പ്രതിപക്ഷം ചോദിച്ചു.

English summary
Pakistan has told Saudi Arabia it will not take sides in the brewing diplomatic crisis in the Middle East after Riyadh asked Islamabad “are you with us or with Qatar”.
Please Wait while comments are loading...