കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ എയര്‍വെയ്‌സ് തകരുന്നു; സമ്മതിച്ച് സിഇഒ!! നഷ്ടം 18 നഗരങ്ങള്‍, ഫണ്ടില്ലെങ്കില്‍ നശിക്കും

പുതിയ സാഹചര്യത്തില്‍ ചില സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Google Oneindia Malayalam News

ദോഹ: ഉപരോധം ഖത്തറിനെ നേരിട്ട് ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഇക്കാര്യം തുറന്നു സമ്മതിക്കുകയാണ് ഖത്തര്‍ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ്. നാല് രാജ്യങ്ങള്‍ ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചത് പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഖത്തര്‍ നടത്തിയിരുന്നെങ്കിലും ഫലം കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ നഷ്ടമാണ് ഖത്തര്‍ എയര്‍വെയ്‌സിനുണ്ടായിരിക്കുന്നതെന്ന് കമ്പനിയുടെ സിഇഒ അക്ബര്‍ അല്‍ ബക്കര്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നഷ്ടത്തിന്റെ ആഴം അറിയാന്‍ ഏതാനും ദിവസങ്ങള്‍കൂടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്താണ് ഖത്തര്‍ എയര്‍വെയ്‌സ് നേരിടുന്ന പ്രതിസന്ധി. വിവരിക്കാം....

വ്യോമ നിരോധനം

വ്യോമ നിരോധനം

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിന് വ്യോമ നിരോധനം കൂടി ഈ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് രാജ്യത്തെ വിമാനകമ്പനിക്ക് തിരിച്ചടിയായത്.

18 നഗരങ്ങളിലേക്ക്

18 നഗരങ്ങളിലേക്ക്

ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്ക് ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സിന് സര്‍വീസ് ഇല്ല. കഴിഞ്ഞ ജൂണ്‍ മുതല്‍ നിര്‍ത്തിവച്ചതാണിത്. ഖത്തര്‍ എയര്‍വെയ്‌സിന് കനത്ത തിരിച്ചടിയാണ് ഈ നഗരങ്ങളലേക്കുള്ള യാത്ര നിര്‍ത്തിവച്ചത്.

വളഞ്ഞ വഴി നഷ്ടം

വളഞ്ഞ വഴി നഷ്ടം

മാത്രമല്ല, മറ്റു വിദേശ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തിയിരുന്നത് സൗദിയുടെയും യുഎഇയുടെയും ആകാശ പാതയിലൂടെയായിരുന്നു. ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. വളഞ്ഞ വഴിക്കാണ് ഇപ്പോള്‍ യാത്ര.

നഷ്ടത്തിന്റെ കാരണങ്ങള്‍

നഷ്ടത്തിന്റെ കാരണങ്ങള്‍

ഇറാന്റെയും മറ്റു അയല്‍രാജ്യങ്ങളുടെയും വ്യോമപാതയാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വെയ്‌സ് ഉപയോഗിക്കുന്നത്. വളഞ്ഞ വഴിയായതിനാല്‍ ഈ സര്‍വീസുകള്‍ക്ക് ചെലവേറി. എന്നാല്‍ ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ധന വരുത്താന്‍ സാധിച്ചതുമില്ല.

കമ്പനി മേധാവി പറയുന്നു

കമ്പനി മേധാവി പറയുന്നു

കരുതിയതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നതെന്ന് അക്ബര്‍ അല്‍ ബക്കര്‍ പറയുന്നു. നടപ്പു സാമ്പത്തിക വര്‍ഷം വലിയ നഷ്ടമാണ് പ്രഖ്യാപിക്കാന്‍ പോകുന്നത്. ഈ മാസം അവസാനത്തില്‍ നഷ്ടം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ ഫണ്ടില്ല

ആവശ്യമായ ഫണ്ടില്ല

ആവശ്യമായ ഫണ്ടില്ലാത്തതാണ് നഷ്ടം നേരിടാന്‍ കാരണമെന്ന് റോയിട്ടേഴ്‌സ് പ്രതിനിധി കമ്പനിയുടെ സിഇഒയോട് ചോദിച്ചു. ഇക്കാര്യം അദ്ദേഹം സമ്മതിച്ചു. മാത്രമല്ല, ഭരണകൂടം കൂടുതല്‍ ഫണ്ട് ലഭ്യമാക്കേണ്ട സാഹചര്യമാണെന്നും അല്‍ ബക്കര്‍ പ്രതികരിച്ചു.

പ്രതീക്ഷ നഷ്ടപ്പെട്ടു

പ്രതീക്ഷ നഷ്ടപ്പെട്ടു

ഉപരോധം തുടര്‍ന്നാല്‍ കൂടുതല്‍ ഫണ്ട് കിട്ടേണ്ടിവരും. ഫണ്ടില്ലാതെ ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഉപരോധം അവസാനിക്കാന്‍ ഇപ്പോള്‍ സാധ്യത കാണുന്നില്ല. ഈ സാഹചര്യത്തില്‍ കമ്പനി ഉടമകള്‍ പണം ലഭ്യമാക്കേണ്ട സാഹചര്യമാണുള്ളതെന്നും അല്‍ ബക്കര്‍ പ്രതികരിച്ചു.

ലാഭത്തിലുണ്ടായിരുന്ന കമ്പനി

ലാഭത്തിലുണ്ടായിരുന്ന കമ്പനി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സ് വന്‍ ലാഭത്തിലായിരുന്നു. 54.1 കോടി ഡോളര്‍ ലാഭമാണ് കഴിഞ്ഞതവണ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഞെരുങ്ങിയാണ് നീങ്ങുന്നതെന്ന് അല്‍ ബക്കര്‍ പറയുന്നു.

ബദല്‍മാര്‍ഗം തേടി, പക്ഷേ..

ബദല്‍മാര്‍ഗം തേടി, പക്ഷേ..

പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് ചില നീക്കങ്ങള്‍ നടത്തിയിരുന്നു. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കി പ്രതിസന്ധി പരിഹരിക്കാനായിരുന്നു നീക്കം. പക്ഷേ, അത് വേണ്ട വിജയം കണ്ടിട്ടില്ല.

ഇന്ധന ചെലവ്

ഇന്ധന ചെലവ്

സൗദിയുടെയും യുഎഇയുടെയും ആകാശം യാത്രയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിന് തിരിച്ചടിയായത്. മറ്റു രാജ്യങ്ങളുടെ ആകാശ പാത ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ ഇന്ധന ചെലവുണ്ടാകുന്നു.

പരാതിയില്‍ തീരുമാനമായില്ല

പരാതിയില്‍ തീരുമാനമായില്ല

ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ ഭരണകൂടം അന്താരാഷ്ട്ര വ്യോമ ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സൗദിയുടെയും യുഎഇയുടെയും പ്രതികരണം തേടിയിരുന്നു. ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നതാണ് പ്രശ്‌നമെന്ന് ഈ രാജ്യങ്ങള്‍ ബോധിപ്പിച്ചു.

ഒടുവിലെ പ്രതീക്ഷ

ഒടുവിലെ പ്രതീക്ഷ

പുതിയ സാഹചര്യത്തില്‍ ചില സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുവൈത്ത് അമീര്‍ വീണ്ടും ചില സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും സൗദി ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫിലേക്ക് ദൂതനെ അയച്ചിട്ടുണ്ട്.

വീട്ടമ്മയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത; അടിച്ച് നിലത്തിട്ട് ചവിട്ടി, പച്ചത്തെറിയും!! നഗരത്തില്‍ നടന്നത്വീട്ടമ്മയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത; അടിച്ച് നിലത്തിട്ട് ചവിട്ടി, പച്ചത്തെറിയും!! നഗരത്തില്‍ നടന്നത്

English summary
Gulf news: Qatar Airways will report a 'very large loss'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X