അഫ്ഗാനിസ്ഥാനിൽ കാര്‍ബോംബ് സ്‌ഫോടനം...! കൊല്ലപ്പെട്ടത് ഇരുപതോളം പേര്‍..!! 50ലധികം പേർക്ക് പരിക്ക്..!

  • By: Anamika
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലഷ്‌കര്‍ബാഗിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. ലഷ്‌കര്‍ഗായിലെ ന്യൂ കാബൂള്‍ ബാങ്കിന്റെ ബ്രാഞ്ച് കെട്ടിടത്തിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ പട്ടാളക്കാരും സാധാരണക്കാരും ഉള്‍പ്പെടെ ഇരുപത് പേര്‍ കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സ്ഥിരീകരിച്ചു.

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!

blast

ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളൊന്നും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഇത്തരം തീവ്രവാദ സംഘടനകള്‍ പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ശമ്പളം വാങ്ങാനെത്തുന്ന ബാങ്കുകളെ നേരത്തെ ലക്ഷ്യം വെയ്ക്കാറ് പതിവുണ്ട്. കഴിഞ്ഞ മാസം ഗാര്‍ദേസിലെ ബാങ്കിലുണ്ടായ ഭീകരാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
Car bomb blast in Afganisthan
Please Wait while comments are loading...