കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരന്‍ പാക് ജയിലില്‍ മരിച്ച നിലയില്‍

Google Oneindia Malayalam News

ലാഹോര്‍: ഇന്ത്യന്‍ പൗരന്‍ പാകിസ്താന്‍ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരുപത് വര്‍ഷത്തില്‍ കൂടുതലായി പാകിസ്താന്‍ ജയിലില്‍ ചാരവൃത്തി ചുമത്തി തടവിലാക്കിയ കിര്‍പാല്‍ സിംഗിനെയാണ് തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

1992ല്‍ വാഗാ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ കടന്നെന്നാണ് കിര്‍പാല്‍ സിംഗിനെതിരെ ചുമത്തിയ കുറ്റം. തിങ്കളാഴ്ച പുലര്‍ച്ചെ കോട്ട് ലക്പത്ത് ജയിലില്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുനെന്നായിരുന്നു അധികൃതര്‍ പറയുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ ബോംബ് സ്‌ഫോടന കേസുകളില്‍ പ്രതിയാക്കിയ സിംഗിന് മരണശിക്ഷ വിധിച്ചിരുന്നു.

Dead body

സിംഗിന്റെ മരണത്തെ കുറിച്ച് മറ്റ് തടവുകാരുടെ മൊഴി രേഖപ്പെടുത്താന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജയിലിലുണ്ടായ പീഡനം മൂലമാണോ മരിച്ചതെന്നും സംശയമുണ്ട്. നെഞ്ചു വേദനയെടുക്കുന്നുവെന്ന് കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞിരുന്നുവെന്നും ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് ഉദ്യാഗസ്ഥര്‍ പറയുന്ന വിശദീകരണം.

മരണം സ്വാഭാവികമാണെന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള സിംഗ് ബോംബ് സ്‌ഫോടനക്കേസില്‍ നിരപരാധിയാണെന്ന് വിധിച്ചെങ്കിലും അജ്ഞാതമായ ചില കാരണങ്ങളാല്‍ ഇയാളുടെ മരണ ശിക്ഷയ്ക്ക് ഇളവു നല്‍കിയിരുന്നില്ലെന്നും പറയുന്നു. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ സിംഗിനെ തങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ലെന്നും സഹായത്തിനായി രാഷ്ട്രീയക്കാര്‍ പോലും മുന്നോട്ട് വന്നില്ലെന്നും സഹോദരി ജാഗിര്‍ കൗര്‍ പറഞ്ഞു.

English summary
An Indian national, who was languishing at a Lahore jail for more than 20 years on spying charges, died under mysterious circumstances here today.Kirpal Singh, 50, had allegedly crossed the Wagah border into Pakistan in 1992 and was arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X