ഖലിസ്താന്‍ തീവ്രവാദികള്‍ക്ക് പാകിസ്താന്റെ പിന്തുണ? ഹാഫിസ് സയ്യിദുമായി ബന്ധം, ഇന്ത്യയെ ആക്രമിക്കും?

  • Written By:
Subscribe to Oneindia Malayalam

കറാച്ചി: ഇന്ത്യക്കെതിരെ പല തലത്തിലും ശത്രുക്കള്‍ ഒന്നിക്കുന്നു എന്ന് സൂചന. ഇന്ത്യക്കെതിരായ നീക്കങ്ങളെ സ്വന്തം മണ്ണില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന പാകിസ്താന്റെ വാദങ്ങളും ഇതോടൊപ്പം തകരുകയാണ്. ഇന്ത്യ ഭീകരന്‍മാരായി പ്രഖ്യാപിച്ച ഖലിസ്താന്‍ തീവ്രവാദികളെ പരസ്യമായി പിന്തുണയ്ക്കുകയാണ് പാകിസ്താനെന്നാണ് സൂചന. ഇതിന് നേതൃത്വം നല്‍കുന്നത് ഹാഫിസ് സയ്യീദാണെന്ന് വ്യക്തമായിട്ടുണ്ട്.

ജെയ്‌ഷെ മുഹമ്മദിന്റെയും ജമാഅത്ത് ഉദ് ദവയ്യുടെയും പിന്തുണയോടെ ഖലിസ്താന്‍ തീവര്രവാദികള്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായിട്ടാണ് സൂചന. ഇവര്‍ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയും ഉണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ കരുതിയിരിക്കണമെന്ന് സാരം.

ഗോപാല്‍ സിംഗ് എന്ന കൊടുംഭീകരന്‍

ഗോപാല്‍ സിംഗ് എന്ന കൊടുംഭീകരന്‍

ഇന്ത്യ കൊടുഭീകരനായി കരുതുന്ന സിഖ് നേതാവാണ് ഗോപാല്‍ സിംഗ് ചൗള. പാകിസ്താനിലെ സിഖ് ഗുരുദ്വാര പര്‍ബന്ധക്ക് കമ്മിറ്റിയുടെ പ്രമുഖ നേതാവാണ് ഗോപാല്‍ സിംഗ്. നേരത്തെ ഇയാളെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് സംഘടന നീക്കിയിരുന്നു. എന്നാലും ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗം നടത്തലാണ് ഗോപാല്‍ സിംഗ് പ്രധാനമായും ചെയ്യുന്നത്. ഇന്ത്യയില്‍ വീണ്ടും ഖലിസ്താന്‍ വാദം സജീവമാക്കാനാണ് ഇയാള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് പാകിസ്താന്‍ സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ട്. ഐഎസ്‌ഐ ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ എല്ലാവിധ പിന്തുണയും ഗോപാല്‍ സിംഗിന് നല്‍കുന്നുണ്ട്. ഇന്ത്യയിലെ സാധാരണ സിഖ് വംശജരില്‍ ഇയാളെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടെന്നാണ് സൂചന.

ഹാഫീസ് സയ്യിദുമായി ബന്ധം

ഹാഫീസ് സയ്യിദുമായി ബന്ധം

ഇയാള്‍ പല തവണ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇന്ത്യ ഭീകരന്‍മാരായി പ്രഖ്യാപിച്ചവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഹാഫിസ് സയ്യിദിനെ സന്ദര്‍ശിക്കുകയും സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യക്കെതിരെ ആക്രമണം ലക്ഷ്യമിട്ടുള്ള സന്ദര്‍ശനമാണെന്നാണ് സൂചന. ഏപ്രില്‍ 14ലെ ബൈശാഖി ദിനത്തില്‍ ഗുരദ്വാര പഞ്ചാ സാഹിബ് സന്ദര്‍ശിക്കാനുള്ള ഇന്ത്യന്‍ അധികൃതരുടെ വരവ് ഗോപാല്‍ സിംഗ് തടഞ്ഞിരുന്നു. എല്ലാവര്‍ഷവും ഉള്ള ചടങ്ങാണ് ഇയാള്‍ തടഞ്ഞത്. ഇത് കടുത്ത ഇന്ത്യാവിരുദ്ധ വികാരം സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു. വാഗ അതിര്‍ത്തിയില്‍ ട്രെയിന്‍ വഴി എത്തുന്ന സിഖ് തീര്‍ത്ഥാടകരെ കാണാനുള്ള ശ്രമവും നേരത്തെ ഇവര്‍ തടഞ്ഞിരുന്നു.

ഇന്ത്യക്ക് പ്രതിഷേധം

ഇന്ത്യക്ക് പ്രതിഷേധം

പാകിസ്താന്‍ ഖലിസ്ഥാന്‍ തീവ്രവാദത്തെ വീണ്ടും വളര്‍ത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നു എന്ന് ഇന്ത്യ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ പാക് ഹൈക്കമ്മിഷണറെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും സിഖ് തീര്‍ത്ഥാടകരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു. ഇന്ത്യിയില്‍ നിന്ന് 1800 സിഖ് തീര്‍ത്ഥാടകരാണ് പാകിസ്താനില്‍ എത്തിയിരിക്കുന്നത.് ഇവിടെയുള്ള പ്രത്യേക കര്‍മങ്ങള്‍ ശേഷം ഇവര്‍ മടങ്ങുകയാണ് പതിവ്. ഇത്തവണ ഈ തീര്‍ത്ഥാടകരെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ഗോപാല്‍ സിംഗ് ശ്രമിക്കുന്നുണ്ട്. ഇന്ത്യയില്‍ സിഖുക്കാര്‍ക്ക് കടുത്ത അവഗണനയാണ് നേരിടുന്നതെന്നും മറ്റുമുള്ള തന്ത്രങ്ങളും ഇയാള്‍ പ്രയോഗിക്കുന്നുണ്ട്. പാക് അധീന പഞ്ചാബിലും മറ്റും ഇതിന്റെ ഭാഗമായി ഇന്ത്യാവിരുദ്ധ വികാരം ഇളക്കി വിടുന്നുണ്ട്.

ഐഎസ്‌ഐ പിന്തുണ

ഐഎസ്‌ഐ പിന്തുണ

ഗോപാല്‍ സിംഗ് ഇന്ത്യയെ പേടിച്ച് മുമ്പ് പ്രകോപന പരാമര്‍ശങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഖലിസ്താന്‍ തീവ്രവാദികള്‍ സാമ്പത്തിക സഹായം വരെ നല്‍കി വളര്‍ത്തിയത് ഐഎസ്‌ഐയാണ്. സൈന്യത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും നിര്‍ദേശ പ്രകാരം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്താനും ഐഎസ്‌ഐ ആഹ്വാനം ചെയ്തിട്ടുണ്ട്. സിന്ധ് പോലുള്ള പ്രവിശ്യകളില്‍ സാധാരണക്കാരെ ഖലിസ്താന്‍ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ ഗൗരവത്തോടെ കാണുന്നുണ്ടെന്നും വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുമെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യയില്‍ ഖലിസ്താന്‍ തീവ്രവാദം അവസാനിപ്പിച്ചവരെ വീണ്ടും അതേ വഴിയിലേക്ക് കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്.

ആക്രമണം നടന്നേക്കാം

ആക്രമണം നടന്നേക്കാം

ഇന്ത്യയില്‍ ഏത് നിമിഷവും ആക്രമണം നടത്താനാണ് ഭീകരസംഘടനകളുടെ സഹായം ഗോപാല്‍ സിംഗ് തേടിയതെന്നാണ് സൂചന. അതേസമയം ഐഎസ്‌ഐ ഖലിസ്താന്‍ തീവ്രവാദികളെ മുന്നില്‍ നിര്‍ത്തി ആക്രമണം നടത്തുകയാണെന്ന് ഇന്ത്യ കരുതുന്നുണ്ട്. ഖലിസ്താന്‍ തീവ്രവാദികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വഴി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. ആക്രമണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികളും പറയുന്നുണ്ട്. അതേസമയം ഗോപാല്‍ സിംഗിനെതിരെ കൂടുതല്‍ നടപടി ഇന്ത്യ എടുക്കുമെന്നാണ് സൂചന. തീവ്രവാദികളെ സഹായിക്കുന്നത് വഴി ഇന്ത്യയുടെ പരമാധികാരത്തില്‍ പാകിസ്താന്‍ കൈകടത്തുകയാണെന്നും ഇന്ത്യ ആരോപിക്കുന്നു. ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ച പലര്‍ക്കും ഇത്തരത്തില്‍ സംരക്ഷണം നല്‍കാന്‍ ഐഎസ്‌ഐ ശ്രമിക്കുന്നുണ്ട്.

മോദിയുടെ 'നന്ദി' പോസ്റ്റിൽ പൊങ്കാല! കത്വ, ഉന്നാവോ പ്രതിഷേധം കമന്റുകളായി നിറഞ്ഞു... തിരികെ പോകണമെന്ന്

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിലെ അവസാന മൃതദേഹവും കണ്ടെത്തി, അപകടമെന്ന് പോലീസ്!!

പിഎന്‍ബി വായ്പ അനുവദിച്ചത് കടലാസ് കമ്പനികള്‍ക്ക്!! നീരവിന്റെ നുണക്കഥകള്‍, കോടികള്‍ കീശയിലാക്കി!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hafiz Saeed backing Sikh extremists in Pakistan, says report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്