Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു? ഡിഎന്‍എ പരിശോധനയ്ക്ക് ഇസ്രായേല്‍

ജറൂസലേം: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി സൂചന. ഗാസയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരില്‍ സിന്‍വര്‍ ഉള്ളതായി സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനാണ് സിന്‍വര്‍.

അതേസമയം സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യം പരിശോധിക്കുകയാണെന്ന് ഇസ്രായേല്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യവും ഇന്റലിജന്‍സ് ഏജന്‍സികളും ഡിഎന്‍എ അനാലിസിസ് നടത്തുകയാണെന്ന് സിഎന്‍എന്‍ ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം സിന്‍വറിന്റേത് തന്നെയാണോ എന്നാണ് പരിശോധിക്കുന്നത്.

yahiya-sinwar

എല്ലാ തീവ്രവാദികളെയും ഞങ്ങള്‍ ഇല്ലാതാക്കുമെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്‌സില്‍ കുറിച്ചത്. മൂന്ന് ആളുകള്‍ കൊല്ലപ്പെട്ട കെട്ടിടത്തില്‍ ബന്ദികളൊന്നും ഇല്ലായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. മൂന്ന് പേരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

തീവ്രവാദികള്‍ കൊല്ലപ്പെട്ട ഗാസയിലെ കെട്ടിടത്തില്‍ ബന്ദികള്‍ ആരുമുണ്ടായിരുന്നില്ല. തിരച്ചില്‍ തുടരുന്നുണ്ടെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടത് യഹിയ സിന്‍വര് തന്നെയാണെന്ന് ഇസ്രായേല്‍ മന്ത്രിമാര്‍ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റുമുട്ടല്‍ നടന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വെച്ചാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇതിലൊരാള്‍ക്ക് സിന്‍വറുമായി രൂപസാദൃശ്യം ഉള്ളത് കൊണ്ടാണ് ഇസ്രായേല്‍ അന്വേഷണം നടത്തുന്നത്. ഇസ്രായേല്‍ ആക്രമണം ആരംഭിക്കുമ്പോള്‍ സിന്‍വര്‍ ഈ കെട്ടിടത്തില്‍ ഉള്ളതായി സൈന്യത്തിന് അറിവില്ലായിരുന്നുവെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഹമാസ് സിന്‍വര്‍ കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം സിന്‍വര്‍ മുമ്പ് ഇസ്രായേല്‍ ജയിലില്‍ ആയിരുന്നപ്പോള്‍ സാമ്പിള്‍ ശേഖരിച്ചിരുന്നു. അതുകൊണ്ടാണ് മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. തെഹ്‌റാനില്‍ വെച്ച് ഇസ്മായില്‍ ഹനിയേഹ് കൊല്ലപ്പെട്ട ശേഷമാണ് സിന്‍വര്‍ ഹമാസിന്റെ തലവനാവുന്നത്.

അതേസമയം ഇസ്രായേലിന്റെ യുദ്ധ ലക്ഷ്യങ്ങളിലൊന്നായിരുന്നു സിന്‍വറിനെ വധിക്കുകയെന്നത്. സിന്‍വറിന്റെ മരണം സ്ഥിരീകരിച്ചാല്‍ അത് ഹമാസില്‍ അധികാര തര്‍ക്കത്തിന് വരെ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടര്‍ച്ചയായി സിന്‍വറിനെ വിമര്‍ശിക്കാറുണ്ടായിരുന്നു.

സിന്‍വറാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ അട്ടിമറിക്കുന്നതെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണ് സിന്‍വര്‍ വെടിനിര്‍ത്തലിന് തടസ്സം നില്‍ക്കുന്നതെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രായേലില്‍ നിന്നുള്ള ബന്ദികളുടെ മേല്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടിയാണ് സിന്‍വര്‍ സ്വയം രക്ഷ കണ്ടെത്തിയിരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ട് ഇസ്രായേല്‍ സൈന്യത്തിന് സിന്‍വറിനെ വധിക്കുക ദുഷ്‌കരമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+