25 ബന്ദികളെ കൈമാറി ഹമാസ്, കൈമാറിയതില്‍ 12 തായ്‌ലന്‍ഡുകാരും, നാട്ടിലെത്തിക്കുക ഇങ്ങനെ
ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയവര്‍ക്ക് 49 ദിവസത്തിന് ശേഷം മോചനം. 25 പേരെയാണ് മോചിപ്പിച്ചത്. 13 ഇസ്രായേലി പൗരന്‍മാരും, പന്ത്രണ്ട് തായ്‌ലന്‍ഡ് പൗരന്മാരുമാണ് ഇതിലുള്ളതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയിലുണ്ടായ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായിട്ടാണ് ഹമാസ് ഇസ്രായേലി പൗരന്മാരെ കൈമാറിയത്.
അതേസമയം 12 ബന്ദികളെ ഹമാസ് കൈമാറിയതായി തായ് പ്രധാനമന്ത്രി ശ്രത്ത തവിസിന്‍ പറഞ്ഞു. അതേസമയം ഇവരെ നാട്ടിലേക്ക് കൊണ്ടുപോകും. എംബസി അധികൃതര്‍ തായ് ബന്ദികളെ സ്വീകരിക്കാന്‍ പോയതായും തവിസിന്‍ പറഞ്ഞു. സുരക്ഷാ വിഭാഗവും, വിദേശ കാര്യ മന്ത്രാലയം തായ് ബന്ദികളെ മോചിപ്പിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും തവിസിന്‍ വ്യക്തമാക്കി.

അതേസമയം അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഇവരെ തായ് എംബസി അധികൃതര്‍ സ്വീകരിക്കുമെന്നാണ് തായ് പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്. ഇവരുടെ പേരും വിവരങ്ങളുമെല്ലാം ഉടന്‍ അറിയാമെന്നും തവിസിന്‍ പറഞ്ഞു. എന്നാല്‍ തായ്‌ലന്‍ഡില്‍ നിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്റെ ഭാഗമായിട്ടല്ല. റെഡ് ക്രോസിന് കൈമാറിയ ഇസ്രായേല്‍ പൗരന്മാരെ റഫാ അതിര്‍ത്തിയില്‍ എത്തിക്കും.
തുടര്‍ന്ന് ഇവിടെ നിന്ന് ഹെലികോപ്ടറില്‍ നാട്ടിലേക്ക് കൊണ്ടുപോകും. ബന്ദികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇസ്രായേല്‍ പ്രതിരോധ സേന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സേനയുടെ ഹെലികോപ്ടര്‍ ഇവരെ സ്വീകരിക്കാനായി ഗാസയ്ക്ക് സമീപത്തുള്ള ഈജിപ്ഷ്യന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.അതേസമയം ബന്ദികളെ അവരുടെ ബന്ധുക്കള്‍ക്ക് കൈമാറും.
മുമ്പ് വൈദ്യ സഹായം നല്‍കുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. ടവലുകള്‍, സാനിറ്ററി പാഡ്, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഹെലികോപ്ടറില്‍ സജ്ജമാണ്. ഇതിന്റെ വീഡിയോയും സേന പുറത്തുവിട്ടു. ഇസ്രായേലി ജയിലുകളിലുള്ള 39ഓളം പലസ്തീനികളെ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രായേലികളെ മോചിപ്പിച്ചതിനെ പുറമേ തായ് പൗരന്മാരെയും ചേര്‍ത്ത് മോചിപ്പിച്ചത് സര്‍പ്രൈസായിരുന്നു.
ചില ബന്ദികളെ മാത്രമാണ് റെഡ് ക്രോസിന് കൈമാറിയത്. ഇവരെ റെഡ് ക്രോസ് ഇസ്രായേലിന് കൈമാറും. ഈജിപ്തിനും, ഇസ്രായേലിനുമായിട്ടാണ് കൈമാറുന്നതെന്നാണ് റെഡ് ക്രോസ് പറയുന്നത്. ബന്ദികളുടെ ബന്ധുക്കള്‍ ഇസ്രായേലിലെ ആശുപത്രികള്‍ക്ക് മുന്നില്‍ പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി ഒത്തുകൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് ആദ്യം പ്രഥമ ശുശ്രൂഷ നല്‍കും. അതിന് ശേഷമാണ് ഇസ്രായേലിലെ ആശുപത്രികളിലേക്ക് എത്തിക്കുക.
ടെല്‍ അവീവിലെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കമാന്‍ഡ് സെന്ററില്‍ എത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, പ്രതിരോധ മന്ത്രി യോവ് ഗല്ലന്റും ബന്ദികളുടെ മോചനം നിരീക്ഷിക്കും. ഇന്ന് തന്നെ പലസ്തീന്‍ തടവുകാരെയും ഹമാസിന് കൈമാറും. ബന്ദികളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications