കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ ഫേസ്ബുക്കിന് 11 തികഞ്ഞു, ഓര്‍ക്കൂട്ട് പൂട്ടിപ്പോയി

  • By Soorya Chandran
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ലോകം മുഴുവന്‍ ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിനോ, മൊബൈല്‍ ഡിസ്‌പ്ലേക്കോ മുന്നില്‍ ഒത്തുകൂടി ഇരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഒരാള്‍ക്കാണെന്ന് പറയേണ്ടിവരും. നമ്മുടെ ഫേസ്ബുക്കിന്. ആ ക്രെഡിറ്റ് മാര്‍ക്ക് സുക്കര്‍ബര്‍ഗിനും പോകും.

ലോകം വലിയ വിപ്ലവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും സാക്ഷിയായപ്പോള്‍ ഫേസ്ബുക്ക് അതിന്റെ ഭാഗമായി. സോഷ്യല്‍ മീഡിയ മുല്ലപ്പൂ വിപ്ലവത്തിന് തിരികൊളുത്തിയപ്പോള്‍ ഫേസ്ബുക്ക് അതില്‍ പ്രധാനിയായി.

അങ്ങനെയുള്ള ഫേസ്ബുക്കിന് എത്ര വയസ്സായി എന്നറിയാമോ... 11 തികഞ്ഞ ഒരു വികൃതിപ്പയ്യനായിരിക്കുന്നു ഫേസ്ബുക്ക് ഇപ്പോള്‍. 2004 ഫെബ്രുവരി 4 നായിരുന്നു മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇതിന്റെ തുടക്ക രൂപത്തിന് തുടക്കമിട്ടത്. 2006 ല്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന രീതിയില്‍ ലോകത്തിന് മുന്നില്‍ ഫേസ്ബുക്ക് അവതരിച്ചു.

facebook-2

2004 ഫെബ്രുവരിയില്‍ തുടങ്ങിയ ഫേസ്ബുക്ക് 10 മാസം കൊണ്ട് പത്ത് ലക്ഷം ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് അറുപത് ലക്ഷമായി. 2006 ല്‍ അത് ഒരുകോടി 20 ലക്ഷമായി ഉയര്‍ന്നു. 2012 ല്‍ അത് നൂറ് കോടി കവിഞ്ഞു.

ഇതിനിടെ ഫേസ്ബുക്കിനെ പൊട്ടിക്കാന്‍ വേണ്ടി തുടങ്ങിയ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളൊന്നും ക്ലച്ച് പിടിച്ചില്ല. ഗൂഗളിന്റെ ഓര്‍ക്കൂട്ട് ഒരുകാലത്ത് യുവജനങ്ങളുടെ ആവേശമായിരുന്നെങ്കിലും ഒടുവില്‍ പൂട്ടിപ്പോയി. ബസ്, പ്ലസ് എന്ന പേരുകളില്‍ ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഹിറ്റ് ആയില്ല. ഒടുവില്‍ ഫേസ്ബുക്കിനെ വെല്ലാന്‍ എന്ന പേരില്‍ തുടങ്ങിയ എല്ലോയും വലിയ തരംഗമൊന്നും സൃഷ്ടിച്ചില്ല.

നമ്മുടെ കൊച്ചു കേരളത്തിലും ഇന്ന് ഫേസ്ബുക്ക് ഉണ്ടാക്കുന്ന തരംഗം വളരെ വലുതാണ്. ചുംബനസമരവും, എന്റെവക 500 ഉം, ലാലിസവും എല്ലാം ഉദാഹരണങ്ങള്‍

English summary
Happy birthday, Facebook. It’s been an incredible 11 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X