• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലോണ്‍ മസ്‌കിന്റെ വന്‍ പ്രഖ്യാപനം, വിദ്വേഷ ട്വീറ്റുകള്‍ തടയും; കൂടുതല്‍ പേരിലേക്ക് എത്തില്ല

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ പുതിയ കണ്ടന്റ് മോഡറേഷന്‍ പോളിസിയുമായി ഇലോണ്‍ മസ്‌ക്. ചില അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനസ്ഥാപിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ നിന്ന് നിരവധി ജീവനക്കാര്‍ രാജി വെച്ച് പോകുന്നതിനിടെയാണ് ഇങ്ങനൊരു മാറ്റം. അത് മാത്രമല്ല പുതിയ നയത്തില്‍ വിദ്വേഷ പ്രസംഗത്തെ പൂട്ടിക്കെട്ടിക്കുമെന്നാണ് മസ്‌ക് പറയുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം എന്നത്, ആ അഭിപ്രായം എല്ലാവരിലേക്ക് എത്തിക്കുക എന്നല്ല. ട്വിറ്ററിന്റെ നയം അതല്ല. വിദ്വേഷ ട്വീറ്റുകളെ ഡീബൂസ്റ്റ് ചെയ്യുമെന്നും മസ്‌ക് അറിയിച്ചു. ഇതിലൂടെ വിദ്വേഷ ട്വീറ്റുകള്‍ ആളുകള്‍ കാണുന്നത് നിയന്ത്രിക്കാന്‍ സാധിക്കും. ഇതിനൊപ്പം പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളെയും നിയന്ത്രിക്കാം.

ട്വിറ്റര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെയുള്ള മസ്‌കിന്റെ ആദ്യത്തെ നയപ്രഖ്യാപനം കൂടിയാണിത്. കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് അന്തിമശാസനവും മസ്‌ക് നല്‍കിയിരുന്നു. പുതിയ ട്വിറ്റര്‍ നയങ്ങളോട് യോജിച്ച് കൂടെ നില്‍ക്കുക, അല്ലെങ്കില്‍ പുറത്തുപോവുക എന്നതായിരുന്നു മസ്‌കിന്റെ പ്രഖ്യാപനം. എന്നാല്‍ മസ്‌കിനെ തള്ളി നിരവധി പേര്‍ കമ്പനിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

മസ്‌ക് യോഗത്തില്‍ സംസാരിച്ച് കൊണ്ടിരിക്കെയാണ് പല ജീവനക്കാരും ഇറങ്ങി പോയത്. അന്ത്യശാസനത്തില്‍ പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും ആരും ട്വിറ്ററിലേക്ക് വരാന്‍ താല്‍പര്യം കാണിച്ചിട്ടില്ല. പലരും രാജിവെച്ചതായി ട്വീറ്റിലൂടെ അറിയിക്കുന്നുണ്ട്. ഇതെല്ലാം വൈറലായിരിക്കുകയാണ്.

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

അതേസമയം വിദ്വേഷ ട്വീറ്റുകളോ നെഗറ്റീവായിട്ടുള്ള ട്വീറ്റുകളോ പരമാവധി ഇല്ലാതാക്കും. ഡീബൂസ്റ്റ് ചെയ്യാനാണ് ശ്രമം. ഇതിന് പരസ്യങ്ങളുമുണ്ടാവില്ല. അതുകൊണ്ട് വരുമാനം ട്വിറ്ററിന് ലഭിക്കില്ല. നിങ്ങള്‍ കാണാന്‍ പ്രത്യേകം തീരുമാനിക്കുകയും ശ്രമിക്കുകയും ചെയ്താല്‍ മാത്രമേ ഈ ട്വീറ്റുകള്‍ കാണാന്‍ സാധിക്കൂ.

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും

ഇത് വ്യക്തിപരമായ ട്വീറ്റുകള്‍ക്ക് മാത്രമാണ് ബാധകമാവുക. മൊത്തം അക്കൗണ്ടിനെ അത് ബാധിക്കില്ലെന്നും മസ്‌ക് വ്യക്തമാക്കി. കാത്തി ഗ്രിഫിന്‍, ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍, ബാബിലോണ്‍ എന്നിവരുടെ അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചതായി മസ്‌ക് പറഞ്ഞു. അതേസമയം ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മസ്‌ക് പറഞ്ഞു.

കൊമേഡിയനായ കാത്തി ഗ്രിഫിന്റെ അക്കൗണ്ടിന് നേരത്തെ മസ്‌ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. മസ്‌കിനെ വിമര്‍ശിച്ചു എന്നായിരുന്നു കാരണം. എന്നാല്‍ ആള്‍മാറാട്ടം നടത്തിയെന്നായിരുന്നു ആരോപണം.

ട്വിറ്ററില്‍ നിന്ന് വന്‍ തോതില്‍ എഞ്ചിനീയര്‍മാര്‍ അടക്കം രാജിവെച്ച് പോകുന്നതിനിടെയാണ് പുതിയ കണ്ടന്റ് മോഡറേഷന്‍ പോളിസി മസ്‌ക് പ്രഖ്യാപിച്ചത്. കമ്പനി അടക്കം ട്വിറ്റര്‍ തിങ്കളാഴ്ച്ച വരെ പൂട്ടിയിരിക്കുകയാണ്. കൂടുതല്‍ സമയം ജോലിയെടുക്കാന്‍ മസ്‌ക് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കടുത്ത തീരുമാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ട്വിറ്ററിന് വിജയിക്കാനാവൂ എന്നും മസ്‌ക് പറഞ്ഞു.

English summary
hate tweets will be deboosted, elon musk announces new twitter policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X