Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായി ബ്രസീൽ, മരണനിരക്ക് ഉയരുന്നു

റിയോ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബ്രസീലിയന്‍ നഗരമായ പെട്രോപോളിസില്‍ വന്‍ ദുരന്തം. മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 104 ആയി ഉയര്‍ന്നു. റിയോഡി ജനീറോയിലുളള പര്‍വ്വത പ്രദേശമാണ് പെട്രോപോളിസ്. ഫെബ്രുവരിയില്‍ ഇതുവരെ ആകെ പെയ്ത മഴയുടെ അളവിനേക്കാള്‍ കൂടുതലാണ് ചൊവ്വാഴ്ച ഒരൊറ്റ ദിവസം മാത്രം ഇവിടെ പെയ്തത് എന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. ദുരിതത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കനത്ത മണ്ണിടിച്ചിലില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. തെരുവുകള്‍ വെള്ളത്തില്‍ മുങ്ങി. കാറുകളും ബസുകളും അടക്കം നിരവധി വാഹനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയി. യുദ്ധസമാനമായ അന്തരീക്ഷമാണ് നിലവിലുളലത് എന്നുളള റിയോ ഡി ജനീറോ ഗവര്‍ണര്‍ ക്ലോഡിയോ കാസ്‌ട്രോയുടെ വാക്കുകള്‍ തന്നെ ദുരന്തത്തിന്റെ ആഴം എത്ര വലുതാണ് എന്ന് വ്യക്തമാക്കുന്നതാണ്. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബ്രസീലിയന്‍ പ്രസിഡണ്ട് ജൈര്‍ ബൊല്‍സൊനാരോ ഉറപ്പ് നല്‍കി.

tt

റഷ്യ-ഹംഗറി സന്ദര്‍ശനത്തിലായിരുന്ന പ്രസിഡണ്ട് രാജ്യത്ത് തിരിച്ച് എത്തിയാലുടന്‍ വെള്ളിയാഴ്ച ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ണിനടിയിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് അടിയിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് രക്ഷാ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണ്.

ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ

ഡോഗ് സ്വാഡും ഹെലികോപ്റ്ററുകളും അടക്കമുളള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. 20ല്‍ അധികം പേരെ രക്ഷപ്പെടുത്താനായിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുന്നൂറോളം പേരെ സ്‌കൂളുകള്‍ അടക്കമുളള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കായി കിടക്കകളും വസ്ത്രങ്ങളും ഭക്ഷണവും മാസ്‌കും കുടിവെള്ളവും അടക്കമുളള സഹായങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+