കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്ക് കനത്ത തിരിച്ചടി; അക്കൗണ്ടിംഗ് ജോലികളിൽ 30 ശതമാനം സ്വദേശിവത്കരണം

Google Oneindia Malayalam News

റിയാദ്; പ്രവാസികൾക്ക് തിരിച്ചടി നൽകി സ്വകാര്യമേഖലയിലും സ്വദേശിവല്‍ക്കരണം ശക്തമാക്കി സൗദി.സ്വകാര്യ മേഖലയിൽ അക്കൗണ്ടിംഗ് ജോലികളിൽ 30 ശതമാനം സ്വദേശികൾക്ക് നൽകാനുള്ള തിരുമാനത്തിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹി ഉത്തരവിട്ടു.അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് തിരുമാനം നടപ്പാക്കുക.

saudi

2021 ജനുവരി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇത് പ്രകാരം അക്കൗണ്ട് ഡയറക്ടർ, സകാത്ത്, ടാക്സ് വകുപ്പ് ഡയറക്ടർ, ഫിനാൻഷ്യൽ റിപ്പോർട്ട് വിഭാഗം ഡയറക്ടർ, ഓഡിറ്റിംഗ് വിഭാഗം ഡയറക്ടർ, ഇന്റേണൽ ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റ് എന്നീ മേഖലകളിൽ 30 ശതമാനം സ്വദേശികളെ ഉൾപ്പെടുത്തും. ഇതിലൂടെ സ്വദേശികൾക്ക് 9,800 ലധികം തൊഴിലവസരങ്ങള്‍ അക്കൗണ്ടിങ് മേഖലയിലുണ്ടാക്കുകയാണ് ഭരണകുടം ലക്ഷ്യമിടുന്നത്.

സ്വദേശികളുടെ തൊഴില്‍ ശേഷി വര്‍ധിപ്പിക്കുന്നതിന് അവര്‍ക്കാവശ്യമായ വിദഗ്ധ പരിശീലനം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.എഞ്ചിനീയറിംഗ്, ഐടി മേഖലകളിലും കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ വരുംദിവസങ്ങളിലും നടപ്പാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

തീരുമാനം സൗദി പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുമെങ്കിലും ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും വരുത്തുക.അതേസമയം സൗദിക്ക് പുറമെ കുവൈറ്റ്, ഒമാൻ, എന്നിവയുൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളും സ്വദേശിവത്കണ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണെന്നാണ്റിപ്പോർട്ട്.

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

അതേസമയം നിതാഖത് നടപടികൾ മുഖേന സൗിയിൽ സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫണ്ട് പുറത്തുവിട്ടകണക്കുകൾ വ്യക്തമാക്കുന്നു. നിലവില്‍ 21.54 ശതമാനം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 20.4 ശതമാനമായിരുന്നു.

എൽഡിഎഫിൽ വീണ്ടും പോരുമായി ജോസ് കെ മാണി വിഭാഗം..ഉപാധ്യക്ഷ സ്ഥാനം വേണം..യുഡിഎഫിലും പിടിവലിഎൽഡിഎഫിൽ വീണ്ടും പോരുമായി ജോസ് കെ മാണി വിഭാഗം..ഉപാധ്യക്ഷ സ്ഥാനം വേണം..യുഡിഎഫിലും പിടിവലി

തിരഞ്ഞെടുപ്പ് പരാജയം; ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ബിപിന്‍ മാമ്മന്‍ രാജിവെച്ചുതിരഞ്ഞെടുപ്പ് പരാജയം; ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ബിപിന്‍ മാമ്മന്‍ രാജിവെച്ചു

English summary
Heavy setback for expatriates; 30% saudization in private accounting field
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X