പ്രവാസിയുടെ മൃതദേഹം ഇനി തൂക്കി നിരക്കിടില്ല.... യോഗത്തിൽ തെറിയഭിഷേകം നടത്തി ബി.ജെ.പി നേതാക്കൾ

  • Written By: Desk
Subscribe to Oneindia Malayalam

പ്രവാസികളുടെ മൃതദേഹം തൂക്കിനോക്കി കാർഗോ വിലയീടാക്കാൻ എയർ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികൾ മത്സരിക്കുമ്പോൾ മൃതദേഹം ഏറ്റുവാങ്ങിയതിലെ അവകാശവാദം ഉന്നയിച്ച് പോരടിച്ച് പ്രവാസി സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കുകയാണ് യു.എ.ഇയിലെ ചില സാമൂഹ്യപ്രവർത്തകർ. കടുത്ത പ്രതിഷേധങ്ങളെയും സമ്മർദ്ദങ്ങളെയും തുടർന്ന് പ്രവാസികളുടെ മൃതദേഹത്തിന് കാർഗോ നിരക്ക് ഈടാക്കുന്നത് നിർത്തലാക്കാനുള്ള വിമാനകമ്പനികളുടെ തീരുമാനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിന് യു.എ.ഇയിലെ ചില സാമൂഹ്യപ്രവർത്തകർ വിളിച്ചുചേർ‌ത്ത വാർത്താസമ്മേളനത്തിലാണ് പലരുടെയും പൊയ്‌മുഖം അഴിഞ്ഞുവീണത്.

ശ്രീദേവിയും കടിപിടിയുടെ ഇര

ശ്രീദേവിയും കടിപിടിയുടെ ഇര

നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് സംബന്ധിച്ച കടിപിടിയ്ക്ക് പിന്നാലെയാണ് കാർഗോ നിരക്ക് ഈടാക്കുന്നത് പിൻവലിക്കുന്നതായുള്ള വിമാനകമ്പനികളുടെ തീരുമാനത്തിന്റെ പങ്കുപറ്റാനും ചിലർ അടിപിടികൂടിയത്. യു.എ.ഇയിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമ്പോൾ ഭാരം നോക്കി ഫീസ് ചുമത്തുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനം അടിപിടിയിലും അലങ്കോലത്തിലും കലാശിച്ചു. വിമാനകമ്പനിയുടെ തീരുമാനത്തിന്‍റെ നേട്ടം അവകാശപ്പെടാനുള്ള ശ്രമമാണ് അടിപിടിയിൽ കലാശിച്ചത്. ബി.ജെ.പിയുടെ യു.എ.ഇ യൂണിറ്റിലെ പ്രശ്നങ്ങളും ഇതോടെ മറനീക്കി പുറത്തുവന്നു.

ഇങ്ങനെയായിരുന്നോ വേണ്ടിയിരുന്നത്

ഇങ്ങനെയായിരുന്നോ വേണ്ടിയിരുന്നത്

സാധാരണക്കാരായ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യത്തിന് മുന്നിൽ എയർ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികൾക്ക് മുട്ടുമടക്കേണ്ടി വന്നപ്പോൾ അതിന്റെ ക്രെഡിറ്റഅവകാശപ്പെടാൻ ചിലർ നടത്തിയ ശ്രമങ്ങൾ പ്രവാസിലോകത്തിന് തന്നെ മാനക്കേടുണ്ടാക്കിയിട്ടുണ്ട്. വിമാനകമ്പനികളുടെ തീരുമാനത്തിലേക്ക് നയിച്ച കാര്യങ്ങളും തീരുമാനത്തിലെ ഉള്ളടക്കവും സാധാരണക്കാരായ പ്രവാസികളിൽ എത്തിക്കേണ്ടവർ പരസ്പരം പോരടിച്ചതിനെതിരെ വിമർശനം ശക്തമാണ്. ശനിയാഴ്ച രാത്രിയിലാണ് ദുബായിലെ ഒരു റസ്റ്റോറന്‍റിന്‍റെ ഹാളിൽ എയർ ഇന്ത്യയുടെ കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്ന അറേബ്യൻ ട്രാവൽസ് പ്രതിനിധികളുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ഇതിലേക്ക് മികച്ച രീതിയിൽ സാമൂഹ്യപ്രവർത്തനം നടത്തുന്ന അഷ്‌റഫ് താമരശ്ശേരി അടക്കമുള്ളവരെ ക്ഷണിച്ചിരുന്നു. വേദിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് രണ്ട് ബി.ജെ.പി നേതാക്കൾ തുടക്കമിട്ട തർക്കം രൂക്ഷമായതോടെ കയ്യാങ്കളിയിലേക്കും പരസ്പരം ചീത്ത വിളിയിലേക്കും നയിച്ചു. ഇതോടെ മാദ്ധ്യമപ്രവർത്തകർക്കും യോഗ ഹാൾ വിട്ടുപോരേണ്ടി വന്നു.

ഇനിയുണ്ടാവില്ല കാർഗോ നിരക്ക്

ഇനിയുണ്ടാവില്ല കാർഗോ നിരക്ക്

പ്രവാസികളുടെ മൃതദേഹം ഭാരം നോക്കി കാർഗോ തുക ഈടാക്കുന്ന നടപടി നിർത്തലാക്കുമെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്ന അറേബ്യൻ ട്രാവൽസ് അധികൃതർ അറിയിച്ചു. 30 വയസിന് താഴെയുള്ളവർക്ക് 1000 ദിർഹവും മുകളിലുള്ളവർക്ക് 1500 ദിർഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പ്രവാസി സംഘടനകളുടെയും സന്നദ്ധ പ്രവർത്തരുടെയും ആവശ്യം.വിമാനങ്ങളുടെ സുരക്ഷാ സംബന്ധമായ കാര്യത്തിനാണ് മൃതദേഹത്തിന്റെ ഭാരം നോക്കുന്നതെന്നാണ് വിമാന അധികൃതര്‍ പറയുന്നത്. നിലവിലെ തുകയിൽ നിന്ന് എത്ര ദിർഹം കുറയുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

പ്രവാസികളുടെ മൃതദേഹത്തോടും കിലോ കണക്ക്; രാജ്യത്തിന് നാണക്കേടായി എയർഇന്ത്യ

മുലയൂട്ടലും അവകാശവുമെല്ലാം നാട്ടിലുള്ളവര്‍ക്ക് മാത്രം... അറബി നാട്ടില്‍ ഇതൊന്നും നടക്കില്ല

സംസ്ഥാന ഖജനാവ് കാലി, ധൂർത്ത് വാനോളം കണ്ണടയ്ക്ക് പിന്നാലെ ഭരണപരിഷ്കാര കമ്മീഷനും ധൂർത്തിൽ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
henceforth indians dead body can be brought to india without much charge

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്