വ്യത്യസ്തമായ സമരവുമായി 700 ഓളം ഡോക്ടർമാർ; ആവശ്യം ശമ്പളം കുറയ്ക്കണം!

  • Written By: Desk
Subscribe to Oneindia Malayalam

ടൊറന്റോ: ശമ്പളം കൂടുതലാണെന്ന് ആരോപിച്ച് കാനഡിയിലെ എഴുന്നോറോളം ഡോക്ടർമാർ സമരത്തിൽ. എല്ലാവരും ശമ്പളം വർധിപ്പിക്കാൻ സമരം ചെയ്യുന്ന കാലത്താണ് വ്യത്യസ്തമായ ഒരു സമരം കാനഡയിൽ നടക്കുന്നത്. ശമ്പള വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഓൺലൈൻ ബീമ ഹർജിയുമായി ഡോക്ടർമാരുടെ പ്രതിഷേധം മുന്നോട്ട് പോകുകയാണ്. ഏകദേശം എഴുന്നൂറോളം ഡോക്ടർമാരാണ് ഈ സമരത്തിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 25ന് ഓൺലൈൻ ഹർജി സമർപ്പിക്കും.

ആരോഗ്യമേഖലയിലെ നേഴ്സുമാർ അടക്കമുള്ള സഹപ്രവർത്തകർക്ക് അത്ര മികച്ച ജീവിത സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ക്യബക്കിലെ സർക്കാർ സർവ്വീസിൽ ഇരിക്കുന്ന സ്പെഷലൈസിഡ് ഡോക്ടർമാർക്ക് ഇപ്പോൾ 1.96 കോടിയാണ് വാർഷിക വരുമാനം. മുമ്പുണ്ടായിരുന്ന ശമ്പളത്തിൽ നിന്നും 1.4 സതമാനം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കിഴക്കൻ കാനഡയിലെ ക്യുബക് പ്രവിശ്യയിലാണ് സമരം നടക്കുന്നത്.

Doctors

തങ്ങള്‍ ശക്തമായ പൊതുസംവിധാനത്തില്‍ വിശ്വസിക്കുന്നതായും അതുകൊണ്ട് മെഡിക്കല്‍ ഫെഡറേഷനുകള്‍ അംഗീകരിച്ച ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഞങ്ങളുടെ നഴ്‌സുമാരും ക്‌ളര്‍ക്കുമാരും മറ്റ് പ്രൊഫഷണലുകളും ബുദ്ധിമുട്ടേറിയ തൊഴില്‍സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്റ് ഫണ്ട് വെട്ടിക്കുറച്ചതും ആരോഗ്യ മന്ത്രാലയത്തിലെ അധികാര കേന്ദ്രീകരണവും മൂലം രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും അവർ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
There seriously is a lesson to be learned from these doctors. In times when almost everyone is behind money and where there is seemingly no end to greed, hundereds of doctors from the Canadian province of Quebec have signed a letter protesting against plans to raise their pay.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്