Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനെ തീറ്റിപ്പോറ്റുന്നത് സൗദിയും ഖത്തറും ചേര്‍ന്ന്... ഹിലരി വന്നാല്‍ സൗദി തകരും?

വാഷിങ്ടണ്‍: ഐസിസിനെ പോലുള്ള സുന്നി തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് സാമ്പത്തികമായും ആയുധപരമായും സഹായം നല്‍കി വരുന്നത് ആരാണ് എന്ന ചോദ്യം കാലങ്ങളായി ഉയരുന്നതാണ്. ആദ്യകാലത്ത് എന്നും പ്രതിസ്ഥാനത്ത് മുമ്പിലുണ്ടായിരുന്നത് സൗദി അറേബ്യ തന്നെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറേ കൂടി ഗൗരവം അര്‍ഹിക്കുന്നുണ്ട്.

ഐസിസിനും മറ്റ് സുന്നി തീവ്രവാദികള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നത് സൗദി അറേബ്യ ആണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ പറയുന്നത്. സൗദി മാത്രമല്ല, ഖത്തറും ഐസിസിന് സഹായം നല്‍കുന്നുണ്ടത്രെ.

പെട്ടെന്നൊരു ദിവസം ഹിലരിക്ക് തോന്നിയ ബോധോദയം അല്ല ഇത്. 2014 ഓഗസ്റ്റ് മാസത്തില്‍ ഹലരി ക്ലിന്റണ്‍ അയച്ച ചില ഇമെയില്‍ സന്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഹിലരി അധികാരത്തിലെത്തിയാല്‍ പിന്നെ സൗദിക്ക് എന്തായിരിക്കും സംഭവിക്കു?

ഇ മെയിലുകള്‍

ഇ മെയിലുകള്‍

അമേരിക്കയുടെ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയാണ് ഹിലരി ക്ലിന്റണ്‍. സ്ഥാനം ഒഴിഞ്ഞതിന് ശേഷം 2014 ല്‍ തന്റെ പ്രാരണ വിഭാഗം ചെയര്‍മാന്‍ ജോണ്‍ പോഡസ്റ്റയ്ക്ക് അയച്ച ഇമെയിലുകളാണ് ചോര്‍ന്നിട്ടുള്ളത്.

സൗദിയും ഖത്തറും

സൗദിയും ഖത്തറും

സൗദി അറേബ്യയും ഖത്തറും ആണ് ഐസിസ് അടക്കമുള്ള സുന്നി ഭീകര ഗ്രൂപ്പുകള്‍ക്ക് സാമ്പത്തികവും അല്ലാതേയും ഉള്ള സഹായങ്ങള്‍ നല്‍കുന്നത് എന്നാണ് ഹിലരി ഇമെയില്‍ പറയുന്നത്. ജോണ്‍ പോഡെസ്റ്റ ബരാക്ക് ഒബാമയുടെ കൗണ്‍സിലര്‍ ആയിരിക്കുമ്പോഴാണ് ഹിലരി ഈ ഇമെയിലുകള്‍ അയച്ചിട്ടുള്ളത്.

തെളിവുണ്ട്?

തെളിവുണ്ട്?

വെറുതേ സൗദി അറേബ്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതല്ല ഹിലരി ക്ലിന്റണ്‍. വിക്കി ലീക്‌സ് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു സൗദിയ്ക്കും ഖത്തറിനും എതിരേയുള്ള ആരോപണം.

എട്ട് ഇന പരിപാടി

എട്ട് ഇന പരിപാടി

സിറിയയിലും ഇറാഖിലും ഐസിസിനെ കീഴ്‌പെടുത്താന്‍ എട്ട് ഇനി നിര്‍ദ്ദേശങ്ങളാണ് ഹിലരി ക്ലിന്റണ്‍ പോഡസ്റ്റയ്ക്ക് അയച്ചത്. കുര്‍ദ്ദുകളെ കൂട്ടുപിടിച്ച് ഐസിസിനെ തകര്‍ക്കാനായിരുന്നു അതിലെ പ്രധാന നിര്‍ദ്ദേശം.

കരയുദ്ധം വേണ്ട

കരയുദ്ധം വേണ്ട

ഐസിസിനെതിരെ പരമ്പരാഗത കരയുദ്ധത്തിന് അമേരിക്കന്‍ സൈന്യത്തെ ഇറക്കരുത് എന്ന നിര്‍ദ്ദേശവും ഹിലരി നല്‍കുന്നുണ്ട്. ഇതി അമേരിക്കന്‍ സൈനികരുടെ സുരക്ഷിതത്വം മുന്നില്‍ കണ്ടുകൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നയതന്ത്രം

നയതന്ത്രം

ഇറാഖിലും സിറിയയിലും സൈനിക നടപടി തുടരുമ്പോള്‍ തന്നേയും നയതന്ത്ര ഇടപെടലുകള്‍ നടത്തണം എന്നും ഹിലരി ഇമെയിലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സൗദി, ഖര്‍ത്തര്‍ സര്‍ക്കാരുകളില്‍ നയതന്ത്ര സമ്മര്‍ദ്ദം ഉപയോഗിച്ച് ഐസിസിനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണം എന്നതായിരുന്നു മറ്റൊരു നിര്‍ദ്ദേശം.

ശക്തരായ പങ്കാളി

ശക്തരായ പങ്കാളി

മിഡില്‍ ഈസ്റ്റില്‍ അമേരിക്കയുടെ ഏറ്റവും ശക്തരായ പങ്കാളിയായിരുന്നു സൗദി അറേബ്യ. ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക കരാറും ഉണ്ട്. പക്ഷേ അടുത്തിടെ ഈ ബന്ധത്തില്‍ ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.

സെപ്തംബര്‍ 11

സെപ്തംബര്‍ 11

സെപ്തംബര്‍ 11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരത്തിന് വേണ്ടി സൗദി അറേബ്യയുമായി നിയമയുദ്ധം നടത്താന്‍ അനിവദിക്കുന്ന ബില്‍ അടുത്തിടെ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ഇത് സൗദി-അമേരിക്ക ബന്ധത്തില്‍ ഉലച്ചിലുകള്‍ സൃഷ്ടിച്ചിരുന്നു.

 ഹിലരി ജയിച്ചാല്‍

ഹിലരി ജയിച്ചാല്‍

ഇപ്പോഴത്തെ പ്രസിഡന്റ് ബരാക്ക് ഒബാമ സൗദി അറേബ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. എന്നാല്‍ ഹിലരി ക്ലിന്റണ്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും.

സൗദി പ്രതിസന്ധി

സൗദി പ്രതിസന്ധി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍ സൗദി അറേബ്യ ഉള്ളത്. അമേരിക്കയുമായുള്ള ബന്ധം വഷളായാല്‍ സൗദി അത് എങ്ങനെ മറികടക്കും എന്നത് വലിയ വിഷയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+