Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ വില്യംസ് കൈഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ചു

ന്യൂയോര്‍ക്ക്: ഹാസ്യപ്രധാന വേഷങ്ങളെ അനശ്വരമാക്കിയ ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസ് ആത്മഹത്യ ചെയ്തതുതന്നെയാണെന്ന് പോലീസ് സ്ഥിതീകരിച്ചു. കൈഞരമ്പു മുറിച്ചശേഷം അദ്ദേഹം ബെല്‍റ്റില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ കട്ടിലിന്റെ മീപത്തുനിന്നും കൈ മുറിക്കാന്‍ ഉപയോഗിച്ചു കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

രാത്രി ഭാര്യയാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. അപ്പോള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. രാവിലെ ഭാര്യ ഓഫീസില്‍ പോയി. പിന്നീട് അദ്ദേഹത്തിന്റെ പിഎ വന്ന് വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് പോലീസെത്തി വാതില്‍ ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, ഇദ്ദേഹത്തിന്റെ മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പൊന്നും കണ്ടെടുത്തില്ല.

robin-williams

വിഷാദരോഗവും സാമ്പത്തിക പ്രയാസങ്ങളുമാണ് വിഖ്യാത നടനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. 30 മില്യണ്‍ ഡോളര്‍ നല്‍കി രണ്ടു വിവാഹമോചനം നടത്തിയതും, അടുത്തിടെ ടിവി ഷോയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമൂലവും ഇദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. വിഷാദരോഗത്തിനായി വീണ്ടും ഡോക്ടറെ കാണാന്‍ വില്യംസ് ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ പിഎ പറഞ്ഞു.

വില്യംസിന്റെ മരണത്തിന് പിന്നാലെ അദ്ദേഹം അഭിനയിച്ച ഹോളിവുഡ് സിനിമകള്‍ ഓണ്‍ലൈനിലൂടെ വന്‍തോതിലാണ് വിറ്റഴിയുന്നത്. ജുമാന്‍ജി, മിസിസ് ഡൗട്ട്ഫയര്‍, ഗുഡ്‌വില്‍ ഹണ്ടിങ്, ഗുഡ് മോര്‍ണിംഗ് വിയറ്റ്‌നാം, പാച്ച് ആഡംസ് ഡെഡ് പോയറ്റ്‌സ് സൊസൈറ്റി, തുടങ്ങി അദ്ദേഹം അനശ്വരമാക്കിയ സിനിമകള്‍ക്ക് ഡിമാന്റ് വര്‍ദ്ധിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+