ജോലിക്കാരിയെ 2വര്‍ഷം അതിക്രൂരമായി പീഡിപ്പിച്ചു

കുറ്റക്കാരനായ തായ്-ചി-വായ് (42) എന്ന സെയില്‍സ്മന് മൂന്ന് വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷയ്ക്കും അയാളുടെ ഭാര്യ കാതറില്‍ ഔ യൂക്ക്-ഷാന്‍ (41) എന്ന യുവതിയ്ക്ക് അഞ്ചര വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇന്തൊനേഷ്യക്കാരിയായ ജോലിക്കാരി കാര്‍ത്തിക പുസ്പിതാസരി (30) എന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ വേലക്കാരിയെ അതിക്രൂരമായി പീഡിപ്പിയ്ക്കുകയായിരുന്നു. സൈക്കില്‍ ചെയിന്‍കൊണ്ട് മര്‍ദ്ദിയ്ക്കുകയും, ഇരുന്പ് ചൂടാക്കി മുഖത്ത് വയ്ക്കുകയും ചെയ്തിരുന്നു. വിനോദയാത്രയ്ക്കായി ദമ്പതികള്‍ പോയ സമയത്താണ് വേലക്കാരിയെ ഡയപ്പര്‍ ധരിപ്പിച്ച ശേഷം കസേരയില്‍ കെട്ടിയിട്ട ശേഷം വീട് പൂട്ടി പോയത്. ഈ ദിവസങ്ങളിലൊന്നും വേലക്കാരിയ്ക്ക് ഭക്ഷണമോ, വെള്ളമോ നല്‍കിയിട്ടില്ല. ഒക്ടോബറിലാണ് ജോലിക്കാരി വീട്ടില്‍ നിന്നും രക്ഷപ്പെടുന്നത്.
ഹോങ്കോങ്ങില്‍ എത്തുന്ന വീട്ടുജോലിക്കാരില്‍ 58 ശതമാനം പേരും പലതരം പീഡനത്തിന് ഇരായക്കപ്പെടുന്നുണ്ട്. 18 ശതമാനം പേര്‍ ശാരീരിക പീഡനത്തിനും ആറ് ശതമാനം പേര്‍ ലൈംഗിക പീഡനത്തിനും ഇരയാക്കപ്പെടുന്നുണ്ട്. ഇന്തൊനേഷ്യ, ഫിലിപ്പീന്‍സ്, ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ വീട്ടുജോലിയ്ക്കായി ഹോങ്കോങ്ങിലെത്തുന്നുണ്ട്. വീട്ട് ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിന് വേണ്ടി മാര്‍ച്ചില്‍ ചില സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.












Click it and Unblock the Notifications