കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ആക്രമിച്ച സംഘം ഇസ്രായേലിനും വെല്ലുവിളി; ജൂതരാഷ്ട്രം തകര്‍ക്കുമെന്ന് മുന്നറിയിപ്പ്, ഷിയാക്കള്‍

ഇസ്രായേലില്‍ നിന്ന് ഫലസ്തീന്‍ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം.

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയ സംഘം പുതിയ പോരിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രായേലിനെതിരെ ആക്രമണം നടത്തുമെന്നാണ് സംഘത്തിന്റെ മുന്നറിയിപ്പ്. റിയാദിലേക്ക് മൂന്ന് ദീര്‍ഘദൂര മിസൈലുകള്‍ അയച്ച് സൗദി ഭരണകൂടത്തെ വിറപ്പിച്ച യമനിലെ ഹൂഥികളാണ് ഇസ്രായേലിനെതിരെയും ഭീഷണി മുഴക്കിയിരിക്കുന്നത്.
അറബ് ലോകം ഒറ്റപ്പെടുത്തിയ രാജ്യമാണ് ഇസ്രായേല്‍. ചുറ്റും അറബ് രാജ്യങ്ങളാണെങ്കിലും ഇസ്രായേലുമായി പ്രത്യക്ഷ ബന്ധം ആര്‍ക്കുമില്ല. എന്നാല്‍ അടത്തിടെ സൗദി അറേബ്യ ഇസ്രായേലുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൂഥികളുടെ മുന്നറിയിപ്പ്. ഇസ്രായേലാണ് അറബികളുടെയും മുസ്ലിംകളുടെയും യഥാര്‍ഥ ശത്രുവെന്ന് ഹൂഥി നേതാവ് തുറന്നടിച്ചു. അദ്ദേഹം നല്‍കുന്ന മുന്നറിപ്പ് ഇങ്ങനെ...

യമനിലെ ശക്തരായ വിമതര്‍

യമനിലെ ശക്തരായ വിമതര്‍

യമനില്‍ വന്‍ ശക്തിയുള്ള സൈനിക വിമത വിഭാഗമാണ് ഹൂഥികള്‍. ഷിയാ വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് ഇറാന്റെ പൂര്‍ണ പിന്തുണയുണ്ട്. സൗദിയിലേക്ക് മിസൈല്‍ ആക്രമണം നടത്താന്‍ ഹൂഥികളെ സഹായിക്കുന്നത് ഇറാനാണെന്നാണ് ആരോപണം. സൗദി സൈന്യം യമനില്‍ ഹൂഥികള്‍ക്കെതിരെ ആക്രമണം നടത്തുന്നുണ്ട്. ഇതിന് തിരിച്ചടിയെന്നോണമാണ് ഹൂഥികള്‍ റിയാദിലേക്ക് ഉള്‍പ്പെടെ മിസൈല്‍ ആക്രമണം നടത്തി ഭീണഷി മുഴക്കുന്നത്. ഇറാനുമായും ശത്രുത പുലര്‍ത്തുന്ന രാജ്യമാണ് ഇസ്രായേല്‍. ഇസ്രായേലും സൗദിയും ഇറാനുമായി കൊമ്പുകോര്‍ക്കല്‍ പതിവാണ്. മാത്രമല്ല, സൗദിയും ഇസ്രായേലും തമ്മില്‍ പരോക്ഷ ബന്ധമുണ്ടെന്ന ആരോപണവും അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൂഥി നേതാവ് ഇസ്രായേലിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഹിസ്ബുല്ലയ്‌ക്കൊപ്പം ചേരും

ഹിസ്ബുല്ലയ്‌ക്കൊപ്പം ചേരും

ഇസ്രയേല്‍ ഫലസ്തീന്‍കാര്‍ക്കെതിരെ ആക്രമണം നടത്തുന്നത് പതിവാണ്. ഇടക്കിടെ ലബ്‌നാന്‍ അതിര്‍ത്തിയിലും ഇസ്രായേല്‍ സൈന്യം പ്രകോപനം സൃഷ്ടിക്കാറുണ്ട്. ലബ്‌നാനിലെ സായുധ സംഘമാണ് ഷിയാ വിഭാഗമായ ഹിസ്ബുല്ല. ഹിസ്ബുല്ലയും ഇറാനും അടുത്ത ബന്ധമാണ്. ഫലസ്തീനുമായോ ലബ്‌നാനുമായോ ഇസ്രായേല്‍ ആക്രമണം തുടങ്ങിയാല്‍ ഇസ്രായേലിനെതിരെ യുദ്ധം തുടങ്ങുമെന്ന് ഹൂഥി നേതാവ് പറഞ്ഞു. ഫലസ്തീന്‍ പോരാളികള്‍ക്ക് എല്ലാ സഹായവും നല്‍കും. ഹിസ്ബുല്ലയുമായി ചേര്‍ന്ന് ഇസ്രായേലിനെതിരെ പോരാടുമെന്നും ഹൂഥി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂഥി ലബനീസ് പത്രമായ അല്‍ അക്ബറിനോട് പറഞ്ഞു.

പോര്‍മുഖം തുറക്കുന്നു

പോര്‍മുഖം തുറക്കുന്നു

നേരത്തെ ഇസ്രായേല്‍ ഫലസ്തീന്‍ യുദ്ധമുണ്ടായപ്പോള്‍ ഫലസ്തീനിലെ ഹമാസിന് എല്ലാ പിന്തുണയും നല്‍കിയത് ഇറാനും ലബ്‌നാനിലെ ഹിസ്ബുല്ലയുമായിരുന്നു. ഹിസ്ബുല്ലയും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ സംഘര്‍ഷ കലുഷിതമാണ്. ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്താരഷ്ട്ര തലത്തില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം നിലനില്‍ക്കവെയാണ് ഹൂഥികളും പോര്‍മുഖത്തേക്ക് വരുന്നത്.

യഥാര്‍ഥ ശത്രുവിനെ കാണാന്‍ കൊതിക്കുന്നു

യഥാര്‍ഥ ശത്രുവിനെ കാണാന്‍ കൊതിക്കുന്നു

മുസ്ലിംകളുടെ യഥാര്‍ഥ ശത്രു ഇസ്രായേലാണെന്ന് അബ്ദുല്‍ മാലിക് അല്‍ ഹൂഥി പറഞ്ഞു. ലബ്‌നാന് നേരെയോ ഫലസ്തീന് നേരെയോ ഇസ്രായേല്‍ ആക്രമണം തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ യമനില്‍ നിന്ന് പോരാളികള്‍ പുറപ്പെടും. ഇസ്രായേലിനെ പരാജയപ്പെടുത്തുക എന്നത് തങ്ങളുടെ ലക്ഷ്യമാണ്. ഇസ്രായേലിനെ പാഠം പഠിപ്പിക്കും. ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാന്‍ കൊതിച്ചിരിക്കുന്ന ഗോത്രങ്ങള്‍ യമനിലുണ്ട്. അത്തരത്തിലൊരു ദിനം കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇസ്രായേലില്‍ നിന്ന് ഫലസ്തീന്‍ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഹിസ്ബുല്ലയെ സഹായിക്കാന്‍ ഒരുക്കമാണെന്ന് തങ്ങള്‍ അവരെ അറിയിച്ചിട്ടുണ്ടെന്നും ഹൂഥി നേതാവ് പ്രതികരിച്ചു.

മോദി സര്‍ക്കാരിനെതിരെ മുസ്ലിം സ്ത്രീകള്‍; പതിനായിരങ്ങള്‍ തെരുവില്‍, ശരീഅത്ത് അട്ടിമറിക്കുന്നു!!മോദി സര്‍ക്കാരിനെതിരെ മുസ്ലിം സ്ത്രീകള്‍; പതിനായിരങ്ങള്‍ തെരുവില്‍, ശരീഅത്ത് അട്ടിമറിക്കുന്നു!!

English summary
Houthi leader vows to fight with Hezbollah in future war with Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X