Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക ഇസ്രായേലിനൊപ്പം ചേര്‍ന്നാല്‍ ചെങ്കടലിലെ കപ്പലുകള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍

ഇറാനെതിരായ ആക്രമണങ്ങളില്‍ അമേരിക്ക ഇസ്രായേലിനൊപ്പം ചേര്‍ന്നാല്‍ ചെങ്കടലില്‍ അമേരിക്കന്‍ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് യെമനിലെ ഹൂതികള്‍. ഹൂതി സംഘത്തിന്റെ വക്താവാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിട്ടും അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെയിരിക്കെയാണ് ഹൂതിയുടെ മുന്നറിയിപ്പ്.

മേയ് മാസത്തില്‍ യുഎസും ഹൂത്തികളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. ഇത് പ്രകാരം ഇരുപക്ഷവും പരസ്പരം ലക്ഷ്യം വെച്ച് ആക്രമണം നടത്തില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം സൈനിക നടപടി ആരംഭിച്ചിരുന്നു. ഇതിന് ശേഷം ചെങ്കടലില്‍ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകളെ ഹൂതികള്‍ നേരത്തെ ആക്രമിച്ചിരുന്നു.

Houthis

അതിനിടെ ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇറാന്റെ ഇസ്ഫഹാന്‍ ആണവ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. മധ്യ ഇസ്രായേലിലേക്ക് ഇറാന്‍ അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഒരു മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡറെ ഇസ്രായേല്‍ കൊലപ്പെടുത്തിയതായും അവകാശപ്പെട്ടിട്ടുണ്ട്.

ഇറാനിയന്‍ വിപ്ലവ ഗാര്‍ഡുകളുടെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ പാലസ്തീന്‍ കോര്‍പ്സിനെ നയിച്ച സയീദ് ഇസാദി ഖോം നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. അദ്ദേഹത്തിന്റെ കൊലപാതകം ഇസ്രായേല്‍ ഇന്റലിജന്‍സിനും വ്യോമസേനയ്ക്കും വലിയ നേട്ടമാണ് എന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

ഖോറമാബാദില്‍ ഇസ്രായേല്‍ നടത്തിയ പുതിയ ആക്രമണങ്ങളില്‍ അഞ്ച് വിപ്ലവ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു. എന്നിരുന്നാലും, യുഎസിന്റെയും ബ്രിട്ടീഷ് ഉപരോധ പട്ടികയിലുള്‍പ്പെട്ട ഇസാദിയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. ശനിയാഴ്ച പുലര്‍ച്ചെ, മധ്യ ഇസ്രായേലിന്റെ ചില ഭാഗങ്ങളിലും ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും വ്യോമാക്രമണ സൈറണുകളും സ്‌ഫോടന ശബ്ദങ്ങളും കേട്ടിരുന്നു.

ജൂണ്‍ 13 ന്, ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇസ്രായേല്‍ ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടു. ടെഹ്റാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന്റെ വക്കിലാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇറാനില്‍ കുറഞ്ഞത് 430 പേര്‍ കൊല്ലപ്പെടുകയും 3,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാനിയന്‍ സ്റ്റേറ്റ് നടത്തുന്ന നൂര്‍ ന്യൂസ് പറഞ്ഞു.

ഇസ്രായേലില്‍, ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങളില്‍ 24 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+