
യുഎഇ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം? യുഎഇയിലേക്കും ദുബായിലേക്കും സഞ്ചരിക്കുന്നതെങ്ങനെ...
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് നീക്കിയതിന് പുറമേ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ടൂറിസ്റ്റ് വിസ നൽകാൻ ആരംഭിച്ചിരിക്കുകയാണ് യുഎഇ. ഒക്ടോബർ 1 മുതൽ ദുബായിൽ നടക്കുന്ന എക്സ്പോ 2020- ട്രേഡ് ഫെയറിന് മുന്നോടിയായാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഭരണകൂടം ഇന്ത്യൻ പൗരന്മാർക്ക് ഉൾപ്പെടെ ടൂറിസ്റ്റ് വിസകൾ നൽകാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഇത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളത്.
തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം
ഗൾഫ് ജോലി: ജർമൻ കമ്പനിയായ ഹെൻകെലിൽ ഒട്ടേറെ ഒഴിവുകൾ; ഗൾഫിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും

ദുബായിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020 ട്രേഡ് ഫെയറിന് മുന്നോടിയായി ഇന്ത്യക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്കായി യുഎഇ അതിർത്തികൾ വീണ്ടും തുറന്നുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റ് 30 മുതൽ ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് വിസ ഏജൻസി വിഎഫ്എസ് ഗ്ലോബൽ പറഞ്ഞു.

ദുബായിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. സാമ്പിൾ ശേഖരിച്ച സമയം മുതൽ 48 മണിക്കൂറിനുള്ളിലുള്ളതായിരിക്കണമെന്നാണ് ചട്ടം. കൂടാതെ ക്യൂ ആർ കോഡ് സംവിധാനം ഉപയോഗിക്കുന്ന ഒരു അംഗീകൃത ആരോഗ്യ സേവനകേന്ദ്രത്തിൽ നിന്നുള്ളതായിരിക്കണം സർട്ടിഫിക്കറ്റ്.

യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ നിന്ന് നടത്തിയിട്ടുള്ള ആർടിപിസിആർ ടെസ്റ്റിന്റെ ക്യൂ ആർകോഡ് സഹിതമുള്ള റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. യുഎഇയിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് യുഎഇയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേസ് (ജിഡിആർഎഫ്എ) അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) എന്നിവയുടെ അനുമതി നേടിയിരിക്കണം.

ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം
ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് http://www.emirates.com അല്ലെങ്കിൽ മുംബൈ, അഹമ്മദാബാദ്, പൂനെ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ ഏജൻസിയുടെ ദുബായ് വിസ പ്രോസസ്സിംഗ് സെന്ററുകളിലൊന്നിലെത്തി അപേക്ഷിക്കാമെന്ന് വിഎഫ്എസ് അറിയിച്ചു. നിലവിൽ ആഴ്ചയിലെ പരിമിത ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ്, ദില്ലി, തിരുവനന്തപുരം സെന്ററുകളിൽ നിന്നും പ്രവർത്തിക്കും.

ഇന്ത്യൻ പൗരന്മാർക്ക് യുഎഇ വിസ ഓൺ അറൈവൽ അനുവദിച്ചിട്ടില്ലെങ്കിലും, ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസിൽ നിന്ന് ലഭിച്ച വിവരങ്ങൾ കാണിക്കുന്നത്. ദുബായ് വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന സാധാരണ പാസ്പോർട്ട് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് ദുബായിൽ എത്താൻ 14 ദിവസത്തെ വിസ ലഭിക്കും. അവർക്ക് ഒരു സന്ദർശക വിസയോ യുണൈറ്റഡ് സ്റ്റേറ്റ്സ് നൽകിയ ഗ്രീൻ കാർഡോ അല്ലെങ്കിൽ ബ്രിട്ടൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ നൽകുന്ന റസിഡൻസ് വിസയോ ഉണ്ടെങ്കിൽ വിസ ഓൺ അറൈവൽ ലഭിക്കും. യുഎസ്, യുകെ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ നൽകുന്ന വിസ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുവായിരിക്കണമെന്നാണ് ചട്ടം.

കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ടൂറിസ്റ്റ് വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എല്ലാ ലോകരാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശക വിസക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകുന്നതായാണ് യുഎഇയുടെ പ്രഖ്യാപനം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കി. പുതിയ തീരുമാനം ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ആശങ്ക നിലനിന്നിരുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിമാന കമ്പനികൾ അനുമതി നൽകിയിരുന്നില്ല

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാത്തരം വിസകൾക്കും അനുമതി നൽകി യുഎഇ. എല്ലാത്തരം വിസകളും കൈവശമുള്ള ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കുന്നതായി യുഎഇ വിമാന കമ്പനിയായി എമിറേറ്റ്സാണ് വ്യക്തമാക്കിയത്. തൊഴിൽ വിസ, പുതുതായി അനുവദിച്ച റെസിഡന്റ് വിസ, ഹ്രസ്വകാല/ദീർഘകാല വിസ, സന്ദർശനവിസ, വിസ ഓൺ അറൈവൽ, എന്നിങ്ങനെ എല്ലാത്തരം വിസകളുള്ള ഇന്ത്യക്കാർക്കും ഇതോടെ യുഇയിലേക്ക് സഞ്ചരിക്കാൻ സാധിക്കും. യാത്ര ചെയ്യാൻ മറ്റ് യോഗ്യതകളുള്ളവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

ഇന്ത്യയിൽ നിന്നും മറ്റ് ലോകരാജ്യങ്ങളിൽ നിന്നും ദുബായിൽ എത്തുന്ന യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ മറ്റൊരു കോവിഡ് ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നാണ് ചട്ടം. തുടർന്ന് കൊവിഡ് പരിശോധനയുടെ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ അവരുടെ ഹോട്ടലിലോ താമസസ്ഥലത്തോ കഴിയണമെന്നാണ് നിർദേശം.
യുഎഇയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ജിഡിആർഎഫ്എയുടെയും ഐസിഎയുടെയും അനുമതി ആവശ്യമില്ലെന്നാണ് എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുള്ളത്.

സന്ദർശക വിസയിൽ രാജ്യത്തേക്ക് എത്തുന്നവർ ഐസിഎയിൽ നിന്നുള്ള അനുമതിയും വാങ്ങിയിരിക്കണം. സന്ദർശക വിസയിൽ രാജ്യത്തേക്ക് എത്തുന്നവർ രജിസ്റ്റർ അറൈവലിൽ വിവരങ്ങൾ രേഖപ്പെടുത്തി നൽകുകയാണ് വേണ്ടത്. കൂടാതെ വാക്സിനേഷൻ സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 48 മണിക്കൂർ മുമ്പെടുത്തിട്ടുള്ള പിസിആർ പരിശോധനാ ഫലമോ വിമാനത്താവളത്തിൽ നിന്നെടുത്തിട്ടുള്ള ആർടിപിസിആർ പരിശോധനയോ ആവശ്യമില്ല. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടിരിക്കണമെന്നാണ് ചട്ടം.

ഇന്ത്യയിൽ നിന്ന് വരുന്നവർ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിർബന്ധമാണ്. ആന്റിബോഡി ടെസ്റ്റുകൾ, എൻഎച്ച്എസ് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ, ദ്രുത പിസിആർ ടെസ്റ്റുകൾ, ഹോം ടെസ്റ്റിംഗ് കിറ്റുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. ചെക്ക് ഇൻ ചെയ്യുന്നതിന് യാത്രക്കാർ ഓദ്യോഗിക, ഡിജിറ്റൽ അല്ലെങ്കിൽ അച്ചടിച്ച സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലോ അറബിയിലോ കൊണ്ടുവരണം - എസ്എംഎസ് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതല്ലെന്നും വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് ഭാഷകളിലെ പിസിആർ സർട്ടിഫിക്കറ്റുകൾ ഉത്ഭവ സ്റ്റേഷനിൽ സാധൂകരിക്കാൻ കഴിയുമെങ്കിൽ സ്വീകാര്യമാണ്. ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റുകൾ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വെരിഫിക്കേഷൻ പോയിന്റുകളിൽ എത്തുമ്പോൾ സ്വീകരിക്കും.
'ഈ ഒരു സംഭവം കൊണ്ട് നാട്ടിൽ കുട്ടികൾക്ക് എതിരായി നടക്കുന്ന ലൈംഗിക പീഡനങ്ങൾ റദ്ദ് ചെയ്യപ്പെടില്ല'