കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെ കീഴടക്കാൻ മനുഷ്യൻ!!! ചരിത്ര ദൗത്യവുമായി നാസ... ജൂലായ് 31 ന് പേടകവുമായി റോക്കറ്റ് കത്തിയുയരും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മനുഷ്യൻ സുര്യനെ കീഴടക്കുന്നു, ചരിത്ര ദൗത്യവുമായി നാസ | Oneindia Malayalam

വാഷിങ്ടണ്‍: സൗരയൂഥത്തിലെ പല ഗ്രഹങ്ങളിലേക്കും മനുഷ്യന്‍ പേടകങ്ങള്‍ അയച്ചിട്ടുണ്ട്. മനുഷ്യ യോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന അന്വേഷണത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു. ചൊവ്വ ദൗത്യത്തില്‍ ഇന്ത്യയുടെ സംഭാവനകളും നിര്‍ണായകമാണ്.

എന്നാല്‍ ഇപ്പോള്‍ നാസയ്ക്ക് മുന്നിലുള്ള ദൗത്യം ഇതുവരെ ഉണ്ടായിരുന്നവയേക്കാള്‍ ഏറെ ദുഷ്‌കരവും പ്രതീക്ഷാനിര്‍ഭരവും ആയ ഒന്നാണ്. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനിലേക്കാണ് ആ ദൗത്യം വിരല്‍ ചൂണ്ടുന്നത്. കത്തിജ്ജ്വലിക്കുന്ന, ഭൂമിയുടെ എല്ലാ ഊര്‍ജ്ജങ്ങളുടേയും സ്രോതസ്സായ സൂര്യനിലേക്ക്... മനുഷ്യന്റെ ആദ്യ സൗര ദൗത്യം തന്നെ ആണിത്.

പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന സൗര ദൗത്യത്തിന് ജൂലായ് 31 ന് തുടക്കമാകും എന്നാണ് നാസ അറിയിച്ചിട്ടുള്ളത്. സൂര്യന്റെ പുറംപാളിയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. എന്തൊക്കെയാണ് പ്രതീക്ഷകള്‍, പ്രതിബദ്ധങ്ങള്‍....

പാര്‍ക്കര്‍ സോളാര്‍ പ്രോബ്

പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് നാസയുടെ ലക്ഷ്യം. ഇതിനായി ഒരു ബഹിരാകാശ പേടകത്തെ അവിടെ എത്തിക്കണം. ഏറെ ശ്രമകരമായിരിക്കും ആ ദൗത്യം എന്ന് ഉറപ്പാണ്.

ഡെല്‍റ്റ-4 എന്ന റോക്കറ്റ് ആയിരക്കും പേടകത്തെ സൂര്യന് ഏറ്റവും അടുത്തേക്ക് എത്തിക്കുക്കു. ഒരുപക്ഷേ, ഇതുവരെ നാസ ഉപയോഗിച്ചവയേക്കാള്‍ ഏറ്റവും ശക്തമായ റോക്കറ്റ് ആയിരിക്കും ഡെല്‍റ്റ 4 എന്നത്. പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ സൂര്യന് 98 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുക എന്നതാണ് ഡെല്‍റ്റ- 4 ന്റെ ലക്ഷ്യം. സൂര്യന് ഏറ്റവും അടുത്തെത്തുന്ന ആദ്യത്തെ മനുഷ്യ നിര്‍മിത വസ്തു ആയിരിക്കും ഇത്.

കൊടും ചൂട്....

കൊടും ചൂട്....

സൂര്യന്റെ ഉപരിതലത്തിലെ താപനില എന്ന് ഊഹിക്കാന്‍ പോലും കഴിയാവുന്ന ഒന്നല്ല. ഈ സൗരയൂഥത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഊര്‍ജ്ജമാണ് സൂര്യനില്‍ നിന്ന് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള സൂര്യന് അടുത്തേക്കാണ് നാസ പേടകം അയക്കുന്നത്.

അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയാണ് ഈ പേടകം തയ്യാറാക്കിയിരിക്കുന്നത്. ഏത് കൊടും ചൂടിനേയും പ്രതിരോധിക്കാനുള്ള താപകവചം കൊണ്ട് മൂടിയതായിരിക്കും പേടകം. സൂര്യനില്‍ നിന്നുള്ള വികരണങ്ങളെ കുറിച്ചും സൗര വാതങ്ങളെ കുറിച്ചും നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്ഷേപണത്തിനുള്ള അവസാന ഒരുക്കങ്ങളില്‍ ആണ് നാസ ഇപ്പോഴുള്ളത്.

കെന്നഡി സ്‌പേഷ് സ്റ്റേഷന്‍

ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേഷ് സെന്ററിലെ വിക്ഷേപണ തറയില്‍ നിന്നായിരിക്കും ജൂലായ് 31 ന് പാര്‍ക്കര്‍ സോളാര്‍ പ്രോബിനേയും വഹിച്ചുകൊണ്ട് ഡെല്‍റ്റ-4 റോക്കറ്റ് പറയുന്നുയരുക.

പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ ഫ്‌ലോറിഡയിലെ സ്‌പേസ് സെന്ററിലേക്ക് ഇതിനകം തന്നെ എത്തിച്ചുണ്ട്. ഇനിയുള്ള മാസങ്ങളില്‍ കൂടുതല്‍ പരീക്ഷണ, നിരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഏറ്റവും അവസാന ഘട്ടത്തില്‍ മാത്രം ആയിരിക്കും തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം(ടിപിഎസ്) എന്ന താപ കവചം പേടകത്തില്‍ സ്ഥാപിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്ഷപണം സംബന്ധിച്ച് നാസ തന്നെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

ഏഴ് വര്‍ഷം

ഏഴ് വര്‍ഷം ആണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യത്തിന്റെ കാലാവധി. ഇതിനുള്ളില്‍ മനുഷ്യന്‍ ദീര്‍ഘകാലമായി തേടിക്കൊണ്ടിരിക്കുന്ന പല അടിസ്ഥാന ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയും എന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. സൗരവാതങ്ങളെ കുറിച്ചും, അവ എങ്ങനെയാണ് മറ്റ് ഗ്രഹങ്ങളിലെ കാലാവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് എന്നതിനെ കുറിച്ചും എല്ലാം വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. ഇത് ഭൂമിയിലെ കാലാവസ്ഥ നിര്‍ണയത്തിനേയും ഏറെ സഹായിച്ചേക്കും.

സെക്‌സ് വർക്കേഴ്‌സിൽ അടിമുടി മാറ്റം; കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധന... ഹൈടെക്സെക്‌സ് വർക്കേഴ്‌സിൽ അടിമുടി മാറ്റം; കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധന... ഹൈടെക്

അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾഅടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

English summary
Nasa's Parker Solar Probe - humanity's first mission to the Sun - is undergoing final preparations for its launch scheduled for July 31.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X