ഈച്ച ഇരുന്നാൽ പിന്നെ ആ ഭക്ഷണം തൊട്ടുപോകരുത്... ഈച്ച എന്നാൽ വെറും ഒരു ഈച്ചയല്ല; രോഗാണുക്കളുടെ വിമാനം!

  • Posted By: Desk
Subscribe to Oneindia Malayalam

ലണ്ടന്‍: ഈച്ചകളില്ലാത്ത നാടുണ്ടാവില്ല. നമ്മുടെ നാട്ടില്‍ ചക്കക്കാലം തുടങ്ങിയാല്‍ പിന്നെ ഈച്ചകളുടെ ബഹളം ആയിരിക്കും. എന്നാല്‍ ഈച്ചയെ അങ്ങനെ ഭയപ്പെടുന്നവരല്ല മലയാളികള്‍ അധികവും. പക്ഷേ, ഈച്ചയെ അങ്ങനെ ഭയക്കാതിരിക്കരുത് എന്നാണ് ശാസ്ത്രം പറയുന്നത്.

കലിപ്പടക്കണം, കപ്പടിക്കണം... പുല്ല്, ഒരു ഗോളെങ്കിലും അടിക്ക് @#$@! കെബിഎഫ്‌സിക്ക് പുളിച്ച പൊങ്കാല

ആരോഗ്യ പ്രവര്‍ത്തകര്‍ എപ്പോഴും ഈച്ചകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താറുണ്ട്. തുറന്ന് വച്ച ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത് എന്ന് പ്രധാനമായും പറയാനുള്ള കാരണം തന്നെ 'ഈച്ച ഭയം ' ആണ്. എന്നാലും ആളുകള്‍ എത്രത്തോളം അത് ശ്രദ്ധിക്കാറുണ്ട് എന്നത് ഒരു ചോദ്യമാണ്.

സൗദിയിൽ നിന്ന് വൻ 'നിധി' കേരളത്തിലേക്ക്? ഒന്നും രണ്ടും അല്ല, അയ്യായിരം കോടി... കിട്ടിയാൽ 'ലോട്ടറി'

എന്നാല്‍ ഈ 'ഈച്ച ചരിതം' കേട്ടുകഴിഞ്ഞാല്‍ പിന്നെ ഈച്ച ഇരുന്ന ഭക്ഷണം നിങ്ങള്‍ കഴിക്കില്ല. കഴിക്കില്ല എന്നല്ല, കഴിക്കാന്‍ ധൈര്യപ്പെടില്ല. ആട് ഒരു ഭീകരജീവിയാണ് എന്നൊക്കെ പറയുന്നതുപോലെ ഈച്ചയും ഒരു ഭീകര ജീവിയാണ്.

എവിടേയും പറന്നിരിക്കും

എവിടേയും പറന്നിരിക്കും

ഈച്ചകളുടെ ഒരു പ്രത്യേകതയാണ്. അവ എവിടേയും പറന്നിരിക്കും. പിന്നെ അവിടെ നിന്ന് പറന്ന് മറ്റൊരിടത്തിരിക്കും. ഈച്ച ഇങ്ങനെ പറക്കുന്നതുകൊണ്ട് നമുക്കെന്ത് എന്ന് ചിന്തിക്കാന്‍ വരട്ടേ...

ഒരു വിമാനം പോലെ!!!

ഒരു വിമാനം പോലെ!!!

ഈച്ച ഒരു വിമാനം പോലെ ആണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ആ വിമാനത്തിലെ യാത്രക്കാരില്‍ കൊടും ഭീകരന്‍മാരായ ബാക്ടീരിയകള്‍ വരെ ഉണ്ടാകാം. ഒരു ചെറുവിമാനത്തില്‍ കൊള്ളുന്ന യാത്രക്കാരുടെ എത്രയോ ഇരട്ടിയായിരിക്കും ഒരു ഈച്ചവിമാനത്തില്‍ സഞ്ചരിക്കുന്ന കീടാണുക്കള്‍.

ഈച്ചയാര്‍ക്കുന്ന ശവങ്ങള്‍

ഈച്ചയാര്‍ക്കുന്ന ശവങ്ങള്‍

ഏതെങ്കിലും ജീവികള്‍ ചത്ത് ചീഞ്ഞുകഴിഞ്ഞാല്‍ അവിടെ ആദ്യം ഓടിയെത്തുന്നവരില്‍ ഈച്ചകളുണ്ടാകും. മനുഷ്യ വിസര്‍ജ്യം എന്നല്ല, ഏത് ജീവികളുടെ വിസര്‍ജ്യത്തിലും ഈച്ചകള്‍ ഓടിയെത്തും. ഈച്ചകള്‍ മുട്ടയിടുന്നത് പലപ്പോഴും ഇത്തരം സ്ഥലങ്ങളില്‍ ആണ്. അതില്‍ കുറ്റപ്പെടുത്താനും പറ്റില്ല. അവര്‍ക്കും ജീവിക്കണമല്ലോ...

നൂറ് കണക്കിന് കീടാണുക്കള്‍

നൂറ് കണക്കിന് കീടാണുക്കള്‍

ഓരോ തവണയും വിസര്‍ജ്യത്തില്‍ നിന്നും ചീഞ്ഞളിഞ്ഞ ജൈവ മാലിന്യങ്ങളില്‍ നിന്നും പറന്നുയരുമ്പോള്‍ നൂറ് കണക്കിന് കീടാണുക്കളാണ് ഓരോ ഈച്ചയുടെ മേലും ഉണ്ടാവുക. കാലുകളിലും ചിറകുകളിലും ആയിട്ടായിരിക്കും ഈ 'യാത്രക്കാരെ' ഈച്ചകള്‍ വഹിക്കുക. അതും പലതരം ബാക്ടീരിയകള്‍.

ഭക്ഷണത്തില്‍ വന്നിരുന്നാല്‍

ഭക്ഷണത്തില്‍ വന്നിരുന്നാല്‍

ഇങ്ങനെയുള്ള ഒരു ഈച്ച നമ്മുടെ ഭക്ഷണത്തില്‍ വന്നിരുന്നാല്‍ എങ്ങനെയുണ്ടാവും? ഈച്ചയുടെ മേലുള്ള ബാക്ടീരിയകളില്‍ ഒരു വലിയ വിഭാഗം ആ ഭക്ഷണത്തില്‍ 'ലാന്‍ഡ് ചെയ്യും' എന്നുറപ്പ്. അത് ശരീരത്തിനകത്ത് എത്തിയാല്‍ പിന്നെ എന്ത് സംഭവിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

മൂന്ന് വന്‍കരകളില്‍ പഠനം

മൂന്ന് വന്‍കരകളില്‍ പഠനം

പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, സിംഗപ്പൂരിലെ നാന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, റിയോ ഡി ജനീറോയിലെ ഫെഡറല്‍ യൂണിവേഴ്സ്റ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളുടെ വിവരമാണ് പുറത്ത് വരുന്നത്. മൂന്ന് വന്‍കരകളില്‍ നിന്നുള്ള 118 ഈച്ചകളെ ആണ് ഇവര്‍ പഠനത്തിന് വിധേയമാക്കിയത്.

നഗരത്തിലെ ഈച്ചകള്‍

നഗരത്തിലെ ഈച്ചകള്‍

ഈച്ചകളുടെ ശരീരം വഴി പരക്കുന്ന ബാക്ടീരിയകളുടെ എണ്ണം നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്തമാണ്. നഗരങ്ങളിലെ ഈച്ചകള്‍ ഗ്രാമങ്ങളിലേതിനേക്കാള്‍ കൂടുതല്‍ അപകടകാരികള്‍ ആണ് എന്നാണ് പഠനം പറയുന്നത്. നാം ശ്രദ്ധിക്കാത്ത പല ചെറിയ അസുഖങ്ങളും ഇങ്ങനെ ഈച്ചകള്‍ വഴി എത്തുന്നുണ്ടത്രെ.

പകര്‍ച്ച വ്യാധികള്‍

പകര്‍ച്ച വ്യാധികള്‍

സാധാരണ ഗതിയില്‍ ഉള്ളതിനേക്കാള്‍ ഈച്ചകള്‍ അപകടകാരികള്‍ ആകുന്ന ഘട്ടങ്ങളുണ്ട്. പകര്‍ച്ച വ്യാധികള്‍ പചര്‍ന്നുപിടിക്കുന്ന സമയം ആണിത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈച്ചകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഭീകരമാക്കും എന്നാണ് പഠനത്തില്‍ പറയുന്നത്. ചിലപ്പോള്‍ വന്‍ വകര്‍ച്ച വ്യാധികള്‍ സ്വംയ പടര്‍ത്താന്‍ പോലും ഈച്ചകള്‍ക്ക് മാത്രം സാധിച്ചേക്കും.

മനുഷ്യര്‍ക്ക് മാത്രമല്ല

മനുഷ്യര്‍ക്ക് മാത്രമല്ല

ഈച്ചകള്‍ ഇങ്ങനെ ഭീതിയുണ്ടാക്കുന്നത് മനുഷ്യര്‍ക്ക് മാത്രമല്ല. ഈച്ചകളുടെ ശരീരത്തിലൂടെ എത്തുന്ന ബാക്ടീരിയകള്‍ മറ്റ് മൃഗങ്ങള്‍ക്കും ചെടികള്‍ക്കും വരെ രോഗങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നാണ് കണ്ടെത്തല്‍.

ഇനി നന്നായി സൂക്ഷിക്കുക

ഇനി നന്നായി സൂക്ഷിക്കുക

എന്തായാലും ഇനിയെങ്കിലും തുറന്ന് വച്ച ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിലും എളുപ്പം ഭക്ഷണം അടച്ചുവയ്ക്കുക എന്നത് തന്നെ ആണ്. ഈച്ച വന്നിരുന്ന ഭക്ഷണം ആണെങ്കില്‍ ആ ഭാഗമോ. അല്ലെങ്കില്‍ ആ ഭക്ഷണം പൂര്‍ണമായോ ഒഴിവാക്കുന്നതാവും ഉചിതം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Why you should NEVER eat off your plate after a fly lands on it: Insects’ legs and wings are teeming with bacteria from rotting carcasses and faeces.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്