പൈലറ്റിന് വിശപ്പ് സഹിക്കാനായില്ല, ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ്‌സിന് മുന്നില്‍ ഇടിച്ചിറക്കി...

  • By: Afeef
Subscribe to Oneindia Malayalam

സിഡ്‌നി: യാത്രയ്ക്കിടെ വിശപ്പ് സഹിക്കാന്‍ കഴിയാതിരുന്ന പൈലറ്റ് കാണിച്ചുകൂട്ടിയതാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ചര്‍ച്ചാവിഷയം. യാത്രയ്ക്കിടെ വിശപ്പ് അസഹ്യമായ പൈലറ്റാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കിയത്. സിഡ്‌നിയിലെ മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റിന് സമീപത്തായിരുന്നു സംഭവം.

അടിയന്തര ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ താഴെ ഇറക്കിയതെന്നാണ് റെസ്റ്റോറന്റ് ജീവനക്കാര്‍ കരുതിയത്. എന്നാല്‍ അവരെയെല്ലാം ഞെട്ടിച്ച് പൈലറ്റ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു. ഹെലികോപ്റ്റര്‍ നിലത്തിറക്കുന്നതും, പൈലറ്റ് ഭക്ഷണം വാങ്ങി കൊണ്ടുപോകുന്നതും സമീപത്തുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

helicopter

എന്നാല്‍, സ്ഥലത്തിന്റെ ഉടമയുടെ അനുവാദം വാങ്ങിയാണ് ഹെലികോപ്റ്റര്‍ ഇറക്കിയതെങ്കില്‍ തെറ്റില്ലെന്നാണ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പറയുന്നത്. അതേസമയം, ഇത്തരത്തിലുള്ള ലാന്‍ഡിംഗ് സുരക്ഷിതമല്ലെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

English summary
Hungry pilot lands chopper next to McDonalds to grab some grub.
Please Wait while comments are loading...