14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങള്‍, ഞെട്ടിവിറച്ച് ഐസ്‌ലന്‍ഡ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ലണ്ടന്‍: ഐസ്‌ലാന്‍ഡില്‍ ഭൂകമ്പത്തിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച രാജ്യത്തെ ഒന്നാകെ ഭയപ്പെടുത്തിയ ഭൂകമ്പങ്ങളാണ് ഉണ്ടായത്. 14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങളാണ് ഐസ്‌ലാന്‍ഡില്‍ രേഖപ്പെടുത്തിയത്. ദക്ഷിണപശ്ചിമ മേഖലയായ റെയ്യാനസ് പെനിസുലയിലാണ് ഇത്രയും ഭൂകമ്പങ്ങളുണ്ടായത്. അതിശക്തമായ അഗ്നിപര്‍വത വിസ്‌ഫോടനമാണ് ഭൂകമ്പത്തിന് വഴിവെച്ചതെന്നാണ് സൂചന.
ദേശീയ പോലീസ് ചീഫാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയെ കരുതിയാണ് പ്രഖ്യാപനം. സാധാരണ ഉണ്ടാവുന്നതിനേക്കാള്‍ അതിശക്തമായ ഭൂകമ്പങ്ങളാണ് വെള്ളിയാഴ്ച്ച ഐസ്‌ലാന്‍ഡില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം അഗ്നിപര്‍വത വിസ്‌ഫോടനമാണ് ഇതിന്റെ കാരണമെന്നും ഐസ്‌ലന്‍ഡ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ദിവസങ്ങളോളം ഈ വിസ്‌ഫോടനം നീണ്ടുനില്‍ക്കുമെന്നാണ് ഐസ്ലാന്‍ഡിക്ക് മെറ്റ് ഓഫീസ് അറിയിച്ചത്. ഗ്രിന്‍ഡാവിക് ഗ്രാമത്തിലാണ് ഭൂകമ്പം ശക്തമായി രേഖപ്പെടുത്തിയത്.

നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നു. ഇനിയും ഭൂകമ്പമോ, അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടായാല്‍ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് തീരുമാനം. തലസ്ഥാന നഗരിയായ റെയ്ജാവിക്കില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് അതിശക്തമായ രണ്ട് ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തി. ദക്ഷിണ മേഖലാ തീരത്ത് ഭൂകമ്പത്തില്‍ ജനലുകളും, വീടുകളിലെ സാധനങ്ങളുമെല്ലാം തകര്‍ന്നു.
5.2 ആണ് ഏറ്റവും തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഗ്രിന്‍ഡാവിക്ക് മേഖലയിലാണ് ഇത് രേഖപ്പെടുത്തിയത്. ഇവിടെ വടക്കന്‍ മേഖലയില്‍ നിന്ന് ദക്ഷിണ മേഖലയെ ബന്ധിപ്പിക്കുന്ന ഒരു റോഡ് പോലീസ് അടച്ചിരിക്കുകയാണ്. ഭൂകമ്പത്തില്‍ ഈ റോഡ് തകര്‍ന്നിരിക്കുകയാണ്. ഒക്ടോബര്‍ മുതല്‍ 24000 ഭൂകമ്പങ്ങളാണ് പെനിന്‍സുലയില്‍ രേഖപ്പെടുത്തിയത്. 800 ഭൂകമ്പങ്ങള്‍ ഒരു ദിവസത്തില്‍ സംഭവിച്ചതായി ഐഎംഒ പറഞ്ഞു.
മാഗ്മ ഭൂമിയുടെ പ്രതലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും, അത് അഗ്നിപര്‍വ വിസ്‌ഫോടനത്തിന് വഴിയൊരുക്കുമെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇതിന് ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണ മണിക്കൂറുകള്‍ കൊണ്ട് ഇവ സംഭവിക്കാറുണ്ട്. അതിശക്തമായ ഭൂകമ്പമുണ്ടായാല്‍ ലാവ് ഗ്രിന്‍ഡാവിക് മേഖലയിലേക്ക് വരാന്‍ സാധ്യത കുറവാണെന്ന് ഐഎംഒ പറയുന്നു.
ഗ്രിന്‍ഡാവിക്കിലെ സുരക്ഷയുടെ ഭാഗമായി പട്രോള്‍ സംഘത്തെ അയക്കുന്നതായി സിവില്‍ പ്രൊട്ടക്ഷന്‍ വിഭാഗം അറിയിച്ചു. അഭയ കേന്ദ്രങ്ങളും, ഹെല്‍പ്പ് സെന്ററുകളും ഗ്രിന്‍ഡാവിക്കില്‍ വെള്ളിയാഴ്ച്ച തന്നെ തുറന്നിട്ടുണ്ട്. ദക്ഷിണ ഐസ്‌ലന്‍ഡിലെ മറ്റിടങ്ങളിലും രഇവ ആരംഭിച്ചിട്ടുണ്ട്. മാറി താമസിക്കാന്‍ ശ്രമിക്കുന്ന ജനങ്ങള്‍ക്ക് എല്ലാ സഹായവും ഇവിടെ നല്‍കുന്നുണ്ട്.
ഇവിടെയുള്ള പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ ലഗൂണ്‍ അടച്ചിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയിലാണ് അടച്ചത്. ജിയോതെര്‍മല്‍ സ്പാകളും, ആഡംബര ഹോട്ടലുകള്‍ നിറഞ്ഞ സ്ഥലമാണ് ബ്ലൂ ലഗൂണ്‍. സമീപ പ്രദേശത്തുള്ള സ്വാര്‍ത്ഥസെങ്കി ജിയോതെര്‍മല്‍ പ്ലാന്റും അടച്ചിരിക്കുകയാണ്. റെയ്ജാനസ് പെനിന്‍സുലയിലെ മുപ്പതിനായിരത്തോളം ആളുകള്‍ക്ക് വൈദ്യുതിയും വെള്ളവും എത്തിക്കുന്നത് ഇവരാണ്.












Click it and Unblock the Notifications