കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലെ പള്ളി ഇമാമിന് ലോട്ടറിയടിച്ചത് 2.4 മില്യണ്‍ ദിര്‍ഹം..!! പക്ഷേ പണം വേണ്ടെന്ന്..!!

  • By അനാമിക
Google Oneindia Malayalam News

ഒമാന്‍: പണമില്ലാത്തവര്‍ കുടുതല്‍ പണം കിട്ടാനേ ആഗ്രഹിക്കാറുള്ളൂ. ഉള്ളതില്‍ കൂടുതല്‍ കിട്ടാന്‍ ഭാഗ്യക്കുറി പോലുള്ള പരീക്ഷണങ്ങളും മനുഷ്യര്‍ നടത്തും. എന്നാല്‍ ലക്ഷങ്ങള്‍ ലോട്ടറിയടിച്ചിട്ടും ആ പണം വേണ്ട എന്നു പറയുന്നവരെ കണ്ടിട്ടുണ്ടാവില്ല ആരും ഇതുവരെ. ഒമാനിലെ പള്ളി ഇമാമാണ് ലക്ഷങ്ങളുടെ ലോട്ടറി തുക വേണ്ടെന്ന് വെച്ചിരിക്കുന്നത്.

സമ്മാനത്തുക ലക്ഷങ്ങൾ

ഒമാനിലെ സൊഹറിലുള്ള പള്ളി ഇമാമായ ഷെയിഖ് അലി അല്‍ ഗെയ്തിയ്ക്കാണ് ലോട്ടറിയടിച്ചത്. 250, 000 റിയാല്‍ ഏകദേശം 2.4 മില്യണ്‍ ദിര്‍ഹമാണ് സമ്മാനത്തുക. ഇന്ത്യന്‍ കറന്‍സി പ്രകാരം 43 ലക്ഷത്തിലധികം രൂപ വരുമിത്.

പണം വേണ്ടെന്ന് ഇമാം

എന്നാലീ പണം വേണ്ടെന്നാണ് ഇമാമിന്റെ നിലപാട്. ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ആ സമ്മാനത്തുക ഇമാം ഒമാനിലെ നാഷണല്‍ ബാങ്കിനെ തിരിച്ചേല്‍പ്പിച്ചു. ഇമാമിന്റെ നടപടി ബാങ്കിനെ അമ്പരപ്പിച്ചിരിക്കുകയാണ്.

വർഷത്തിൽ നറുക്കെടുപ്പ്

നാഷണല്‍ ബാങ്കിലെ അക്കൗണ്ട് ഉടമകളില്‍ നിന്നും നിശ്ചിത തുക സ്വീകരിച്ച് അതില്‍ നിന്നും വര്‍ഷത്തില്‍ നറുക്കെടുപ്പ് നടത്തിയാണ് ജേതാക്കളെ നിശ്ചയിക്കാറുള്ളത്. ഇക്കൊല്ലം അല്‍ ഗെയ്തിയെയാണ് ഭാഗ്യം തേടിയെത്തിയത്. ആസ്തി കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് ഒമാന്‍ നാഷണല്‍ ബാങ്ക്.

ഉള്ളത് മതി, കൂടുതൽ വേണ്ട

തന്റെ പക്കലുള്ള പണം സൂക്ഷിക്കാനുള്ള സുരക്ഷിതമായൊരിടം എന്ന നിലയാക്കാണ് പണം ബാങ്കില്‍ നിക്ഷേപിച്ചതെന്നും അതില്‍ കുടുതല്‍ പണം തനിക്ക് ആവശ്യമില്ലെന്നും ഗെയ്തി പറയുന്നു. ഇമാം പണം തിരെ ഏല്‍പ്പിച്ചതായി ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത് ആദ്യത്തെ സംഭവമല്ല

ഇത്തരത്തില്‍ ഭാഗ്യക്കുറിയടിച്ച സമ്മാനത്തുക ആളുകള്‍ തിരിച്ചേല്‍പ്പിക്കുന്നത് ആദ്യമായിട്ടല്ലെന്നും നാഷണല്‍ ബാങ്ക് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ലോട്ടറി അടിച്ച 100, 000 റിയാല്‍ ഇത്തരത്തിലൊരാള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. മതപരമായ തടസ്സമാണ് അന്നും ചൂണ്ടിക്കാണിക്കപ്പെട്ടത്.

English summary
Imam in Oman has returned huge amount of prize money to Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X