ആത്മീയ ഉപദേശം നല്‍കിയ ഗുരുവിനെ രഹസ്യവിവാഹം ചെയ്ത് ഇമ്രാന്‍ ഖാന്‍?

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ആത്മീയ കാര്യങ്ങളില്‍ മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനെ ഉപദേശിച്ചിരുന്ന ഗുരുവിനെ അദ്ദേഹം രഹസ്യമായി വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ച് സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കി രാഷ്ട്രീയ നേതാവായി വിലസുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ ഈ പണിയൊപ്പിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ മൂന്നാമതും വിവാഹം കഴിച്ചെന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നാണ് അനുയായികള്‍ അവകാശപ്പെടുന്നത്.

മുന്‍പ് രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള ഇമ്രാന്‍ ഖാന്‍ വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. ലാഹോറിലെ ഡിഫന്‍സ് ഹൗസിംഗ് അതോറിറ്റിയിലെ വീട്ടില്‍ വെച്ചാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയെ ഖാന്‍ വിവാഹം കഴിച്ചതെന്നാണ് വിവിധ ശ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വധുവിന്റെ വിശ്വസ്തയായ യുവതി ഖാന്റെ തെഹ്‌രിക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മീയ വിഷയങ്ങളില്‍ ഉപദേശം തേടിയാണ് ഖാന്‍ ഇവര്‍ക്ക് മുന്നിലെത്തിയത്.

k

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആദ്യഭര്‍ത്താവില്‍ നിന്നും ഇവര്‍ വിവാഹമോചനം നേടിയിരുന്നു. ഇത് ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ടാണെന്നായിരുന്നു വിവരം. ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചെന്ന വാര്‍ത്ത മുന്‍ഭര്‍ത്താവ് നിഷേധിച്ചു. 2015 ജനുവരിയില്‍ ടിവി അവതാരിക റെഹാം ഖാനുമായി വിവാഹം നടത്തിയ മുഫ്തി സയീദാണ് ചടങ്ങ് നടത്തിയതെന്നാണ് വിവരം. റെഹാം ഖാനുമായുള്ള ബന്ധം 10 മാസം കൊണ്ട് അവസാനിച്ചിരുന്നു.

അതേസമയം, ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ സെക്രട്ടറി ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. വിവാഹം കഴിക്കുന്നത് ഒരു നല്ല ഐഡിയ ആണെന്ന് ഖാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

മഞ്ഞ് വില്ലനായി: ദില്ലിയില്‍ വെയ്റ്റ് ലിഫ്റ്റിംഗ് താരങ്ങള്‍ക്ക് ദാരുണാന്ത്യം, നാല് മരണം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Imran Khan secretly get married for 3rd time?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്