ഐസിസിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയുടെ കൈത്താങ്ങ്: ഇന്ത്യ ഫിലിപ്പീന്‍സിനൊപ്പം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐസിസിനെതിരെ പോരാടാന്‍ ഫിലിപ്പീന്‍സിന് സഹായവുമായി ഇന്ത്യ. 3.2 കോടി രൂപയാണ് ഇന്ത്യ ഫിലിപ്പീന്‍സിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഐസിസ് സാന്നിധ്യമുള്ള മിഡനാവോ പ്രവിശ്യയിലെ മരാവി നഗരത്തില്‍ ഐസിസ് നാശം വിതച്ച പ്രദേശത്തങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യ ധനസഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. തലസ്ഥാന നഗരമായ മനിലയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് ഐസിസ് സാന്നിധ്യമുള്ള മറാവി നഗരം.

ഐസിസ് ആക്രമണങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമാഅണ് ഇന്ത്യയുടെ കൈത്താങ്ങ്. ജൂലൈ ആറിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി അലന്‍ പീറ്റര്‍ സെയന്താനോയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഇന്ത്യ ധനസഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഏഴ് ആഴ്ചകളായി മരാവി നഗരത്തില്‍ ഐസിസ് അനുകൂല ഭീകരസംഘടനകളും ഫിലിപ്പീന്‍സ് സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നുവരുന്നതിനിടെയാണ് ഇന്ത്യയുടെ സഹായ ഹസ്തം.

 photo-2017-0

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 90 സൈനികര്‍ കൊല്ലപ്പെടുകയും 380 ഓളം ഭീകരരും കൊല്ലപ്പെട്ടിരുന്നു. നിരവധി പേരെ ഭീകരര്‍ ബന്ദികളാക്കിയതായും ലോക്കല്‍ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പീന്‍സില്‍ ഐസിസുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഐസിസില്‍ നിന്ന് മറാവി നഗരത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫിലിപ്പീന്‍സ്. ഐസിസ് നേതാവ് അബു തയ്യിഫിന്‍റെ അ അറസ്റ്റിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഐസിസ് ഫിലിപ്പീന്‍സില്‍ പോരാട്ടത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ചൈനയ്ക്ക് പിന്നാലെ ഏറ്റവുമധികം സഹായധനം വാഗ്ദാനം ചെയ്തിട്ടുള്ളത് ഇന്ത്യയാണ്.
English summary
India has rushed financial assistance of $500,000 (25 million pesos or Rs 3.2 crore) to the Philippines as it battles IS-affiliated terror groups in the city of Marawi, 800km south of Manila, in the troubled Mindanao province.
Please Wait while comments are loading...