കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിച്ചാല്‍ ജോലിയില്ല; സ്ത്രീകള്‍ക്കുള്ള വിലക്കിന് കോടതി അംഗീകാരം

Google Oneindia Malayalam News

ലക്‌സംബര്‍ഗ്ഗ്: ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ ഇസ്ലാമിക മതചിഹ്നങ്ങള്‍ ധരിക്കുന്നതിനുള്ള വിലക്കിന് യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ അംഗീകാരം. തൊഴിലിടങ്ങളില്‍ ഹിജാബിനുള്ള വിലക്ക് മുസ്ലിം സ്ത്രീകളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന വാദത്തിലൂന്നി പല നിയമപോരാട്ടങ്ങളും നടന്നിരുന്നു. ചൊവ്വാഴ്ചയാണ് കേസില്‍ വിലക്ക് അംഗീകരിച്ചുകൊണ്ടുള്ള വിധി പുറത്തുവരുന്നത്.

പുതിയ വിധി വന്ന സാഹചര്യത്തില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ധരിച്ചെത്തുന്നവരെ ജോലിയില്‍ നിന്ന് വിലക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ടായിരിക്കും. ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാഷ്ട്രങ്ങളില്‍ സ്ത്രീകള്‍ക്ക് മതചിഹ്നങ്ങള്‍ ധരിച്ച് ജോലിക്കെത്തുന്നതിനുള്ള വിലക്കും ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. ജോലി ചെയ്യാന്‍ ഇത്തരം വസ്തുക്കള്‍ അനിവാര്യമല്ലെന്നും പ്രത്യക്ഷത്തില്‍ കാണുന്ന രാഷ്ട്രീയ, മത, തത്വശാസ്ത്രപരമായ ചിഹ്നങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണ്.

muslims

അഭയാര്‍ത്ഥി കുടിയേറ്റം യൂറോപ്പിനെ അലട്ടുകയും നെതര്‍ലെന്റ്‌സ് ദേശീയ തിരഞ്ഞെടുപ്പില്‍ പ്രശ്‌നം ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് ഹിജാബ് സംബന്ധിച്ച ഹര്‍ജിയില്‍ യൂറോപ്യന്‍ കോടതിയുടെ വിധി. ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലെ സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ ഏതെങ്കിലും തരത്തിലുള്ള മതചിഹ്നങ്ങള്‍ ധരിക്കുന്നത് തടയാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ടെന്നാണ് കോടതി വിധിച്ചത്. ജോലി സ്ഥലത്ത് തൊഴിലുടമ നടപ്പിലാക്കുന്ന തീരുമാനങ്ങളില്‍ വിവേചനപരമായി എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട സ്ത്രീകളാണ് കോടതിയെ സമീപിച്ചത്.

English summary
EU companies have the right to prohibit employees from wearing religious or political symbols.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X