ചൊവ്വാ ഗ്രഹത്തില്‍ കുരിശും അമ്പലവും? പുതിയ ചിത്രങ്ങള്‍ പുറത്ത്
ന്യൂയോര്‍ക്ക്: ചൊവ്വാ ഗ്രഹത്തില്‍ ജീവനുണ്ടായിരുന്നോ? ചൊവ്വയില്‍ ജീവിക്കുക സാധ്യമാണോ? ചൊവ്വയില്‍ വെള്ളം ലഭ്യമാണോ? തുടങ്ങി ശാസ്ത്രജ്ഞര്‍ക്കുള്ള സംശങ്ങള്‍ കണ്ടെത്താന്‍ പതിറ്റാണ്ടുകള്‍ മുമ്പുതന്നെ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്നും അതിന് ശരിയായ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചൊവ്വാ പര്യവേഷണത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും ജീവന്റെ നിലനില്‍പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.
നേരത്തെ നാസയുടെ ക്യൂരിയോസിറ്റി പുറത്തുവിട്ട ചില ചിത്രങ്ങളിലെ നിഴലുകള്‍ പലതിനോടും സാദൃശ്യപ്പെടുത്തി ചര്‍ച്ചകള്‍ നടന്നിരുന്നു. അടുത്തിടെ നാസ പുറത്തുവിട്ട ഒരു ചിത്രത്തില്‍ കുരിശും അമ്പലവും കണ്ടെത്തിയതായാണ് ഇതില്‍ പുതിയ സംഭവം. ഫ്രഞ്ച് ഗവേഷകരാണ് യേശുവിന്റെ ക്രൂശിതരൂപവും ക്ഷേത്രമെന്ന് തോന്നിക്കുന്ന ഭാഗവും ചിത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

പാറക്കെട്ടുകള്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്ത് കുരിശിന്റെ അടയാളം അവ്യക്തമായി കാണാം. ചിത്രത്തിലെ മറ്റൊരു ഭാഗത്താണ് തകര്‍ന്നുവീണ ക്ഷേത്രത്തിന്റെ മാതൃകയുള്ളത്. എന്നാല്‍ ഗവേഷകര്‍ വിശദീകരിക്കുന്ന രീതിയില്‍ അവ ക്ഷേത്രമാണോ അതോ കുരിശാണോ എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കില്ല. മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയതാണ് ചിത്രം.
ചൊവ്വയില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടായിരുന്നിരിക്കാം എന്നുതന്നെയാണ് ഗവേഷകര്‍ പറയുന്നതെങ്കിലും നാളിതുവരെയായുള്ള പഠനത്തിനിടയില്‍ വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നാസ അയച്ച ക്യൂരിയോസിറ്റി മൂന്നുവര്‍ഷത്തോളമായി ചൊവ്വയില്‍നിന്നും പലതരത്തിലുള്ള ചിത്രങ്ങള്‍ ഭൂമിയിലെത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications