കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനിലെ സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും; ഇന്ത്യയ്‌ക്കൊപ്പം അയല്‍രാജ്യങ്ങളും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാക്കിസ്ഥാനില്‍ നവംബറില്‍ നടക്കുന്ന നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കും. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തീരുമാനം. ഉറിയിലെ സൈനിക കേന്ദ്രത്തിലെ ആക്രമണത്തിനുപിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ വാദത്തിന് ശക്തിപകരനാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യയ്‌ക്കൊപ്പം അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സാര്‍ക്ക് ഉച്ചകോടിയില്‍നിന്നും വിട്ടുനിന്നേക്കും. സമ്മേളനം ബഹിഷ്‌കരിക്കാന്‍ കുടുതല്‍ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്ര തലത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിലൂടെ ഭീകരവാദത്തെ തുറന്നുകാട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

 saarc

പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയാണ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത്. ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് ഹൈക്കമ്മഷണര്‍ അറിയിച്ചു.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്ക് സംഘടനയിലുള്ളത്. ഇന്ത്യ ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ ഗോവയില്‍ നടക്കുന്ന മറ്റൊരു യോഗത്തില്‍ കണ്ടുമുട്ടുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാനെ ബഹിഷ്‌കരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കും.

English summary
India, Afghanistan, Bangladesh may boycott SAARC to protest against Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X