Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണം ആവര്‍ത്തിച്ച് ട്രൂഡോ; ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു

ഒട്ടാവ: ഖാലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ വീണ്ടും ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് ട്രൂഡോ ആവര്‍ത്തിച്ചു. തങ്ങള്‍ പറഞ്ഞ കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രൂഡോ തന്റെ വാദം ആവര്‍ത്തിച്ചത്.

' ഞങ്ങള്‍ ഉയര്‍ത്തിയ വിശ്വസനീയമായ ആരോപണങ്ങള്‍ ഇന്ത്യയുമായി പങ്കിട്ടു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഞങ്ങള്‍ അത് ചെയ്തു. ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഞങ്ങളുമായി ഇടപഴകുമെന്ന് പ്രതീക്ഷിക്കുന്നു, അതുവഴി വളരെ ഗുരുതരമായ ഈ വിഷയത്തിന്റെ അടിത്തട്ടില്‍ എത്താന്‍ കഴിയും,' ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

canada

എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ നേരത്തെ തന്നെ ഇന്ത്യ തള്ളിയിരുന്നു. കാനഡ തങ്ങളുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല എന്നും ഇന്ത്യ പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. കാനഡയിലെ ഹൈക്കമ്മീഷനുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ ഭീഷണികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ നയതന്ത്ര ഇടപെടല്‍ നടത്തുന്നതായും സര്‍ക്കാര്‍ ആരോപിച്ചു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ സാന്നിധ്യം കുറയ്ക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് കാനഡയില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു. കാനഡ ആസ്ഥാനമായുള്ള വ്യക്തികള്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നടപടിയെടുക്കുന്നില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

അതിനിടെ കാനഡയുമായി സഹകരിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയോട് ആഹ്വാനം ചെയ്തു. യു എസ് ഇരു രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കേണ്ടതാണ് എന്നും അദ്ദേഹം ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങളെ ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയില്‍ ട്രൂഡോയെ ശകാരിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒക്ടോബറില്‍ ആസൂത്രണം ചെയ്തിരുന്ന ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യം കാനഡ മാറ്റിവച്ചു. അതിന് പിന്നാലെയാണ് നിജ്ജറിന്റെ കൊലപാതകത്തില്‍ ട്രൂഡോ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+