ഇന്ത്യയുടെ അന്ത്യശാസനം, 41 നയതന്ത്രജ്ഞരെ പിന്‍വലിച്ച് കാനഡ; 'ഞെട്ടിപ്പിക്കുന്നത്'
ഒട്ടാവ: ഇന്ത്യയിലെ 41 നയതന്ത്രജ്ഞരെ പിന്‍വലിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വഷളയാ ഇന്ത്യ-കാനഡ പ്രശ്‌നത്തിലെ ഏറ്റവും ഒടുവിലത്തെ നടപടിയാണിത്. നേരത്തെ 41 കനേഡിയന്‍ നയതന്ത്രജ്ഞരുടെ പരിരക്ഷ ഒഴിവാക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. ഇന്ത്യയില്‍ നിന്ന് അവര്‍ക്ക് സുരക്ഷിതമായി പുറപ്പെടുന്നതിന് ഞങ്ങള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്,' കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. അതേസമയം ഇന്ത്യയുടെ നടപടിയെ ജോളി വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ നയതന്ത്ര പ്രതിരോധം റദ്ദാക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് ജോളി പറഞ്ഞു.

എന്നാല്‍ സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ കാനഡ പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു. എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ അന്താരാഷ്ട്ര നിയമത്തെ കാനഡ പ്രതിരോധിക്കുന്നത് തുടരുമെന്നും ഇന്ത്യയുമായി ഇടപഴകുന്നത് തുടരുമെന്നും ജോളി പറഞ്ഞു. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഭൂരിപക്ഷം നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയ്ക്ക് പുറത്തേക്ക് കാനഡ മാറ്റുകയും ചെയ്തിരുന്നു. കാനഡയ്ക്ക് 62 പ്രതിനിധികളാണുള്ളത്. അതേസമയം നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ഇന്ത്യ ആവര്‍ത്തിച്ച് തള്ളികളയുകയാണ്. അന്വേഷണത്തില്‍ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ന്യൂദല്‍ഹി ഈ ആരോപണങ്ങള്‍ തള്ളി.
മാത്രമല്ല ഇന്ത്യ കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത് പോലുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ കാനഡ ഹാജരാക്കുന്ന ഏത് തെളിവും പരിശോധിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ പറഞ്ഞിരുന്നു. നിജ്ജറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള കനേഡിയന്‍ ആരോപണങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ 'അസംബന്ധം' എന്നാണ് വിളിച്ചത്.
1997 - ല്‍ കാനഡയിലേക്ക് കുടിയേറി 2015 - ല്‍ കനേഡിയന്‍ പൗരനായി മാറിയ നിജ്ജാര്‍ ഇക്കഴിഞ്ഞ ജൂണില്‍ വാന്‍കൂവറിനടുത്തുള്ള സിഖ് ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് മുഖംമൂടിധാരികളായ രണ്ട് അക്രമികളുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. കാനഡയില്‍ ഏകദേശം 770,000 സിഖുകാരാണ് താമസിക്കുന്നത് എന്നാണ് വിവരം. ഇത് രാജ്യത്തെ ജനസംഖ്യയുടെ രണ്ട് ശതമാനത്തോളം വരും.












Click it and Unblock the Notifications