Get Updates
Get notified of breaking news, exclusive insights, and must-see stories!

നിജ്ജാര്‍ കുറ്റവാളി, യുഎസ് ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍

വാഷിംഗ്ടണ്‍: ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യയെ പിന്തുണച്ചത് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍. അമേരിക്ക ഈ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് റൂബന്‍ ആവശ്യപ്പെട്ടു. ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ ഏറ്റവും അപകടകരമാകുന്നത് കാനഡയ്ക്ക് തന്നെയാണ്. ഇന്ത്യയുമായുള്ള ബന്ധമാണ് യുഎസ്സിന് ഏറ്റവും പ്രധാനപ്പെട്ടത്.

കാനഡയേക്കാള്‍ യുഎസ്സിന് ആവശ്യവും ഇന്ത്യയെയാണ്. കാനഡ ഇപ്പോള്‍ നടത്തുന്ന പോരാട്ടം ആനയ്‌ക്കെതിരെ ഉറുമ്പ് നടത്തുന്നത് പോലെയാണെന്നും റൂബിന്‍ പരിഹസിച്ചു. ജസ്റ്റിന്‍ ട്രൂഡോയുടെ അപ്രൂവല്‍ റേറ്റിംഗ് വളരെ മോശമാണെന്ന കാര്യം യുഎസ് ഓര്‍ക്കണമെന്നും റൂബിന്‍ പറഞ്ഞു.അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.

pm-modi-trudeau

ഇന്ത്യ അതിര്‍ത്തി കടന്ന് തീവ്രവാദം നടത്തുന്നു എന്ന തരത്തിലായിരുന്നു ബ്ലിങ്കന്റെ പരാമര്‍ശം. ഇക്കാര്യത്തിലും റൂബിന്‍ മറുപടി നല്‍കി. കനേഡിയന്‍ സര്‍ക്കാര്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ യാതൊരു തെളിവും നല്‍കിയിട്ടില്ല. ട്രൂഡോ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. നിജ്ജാര്‍ ക്രിമിനലാണ്. അയാളുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ട്. കാനഡ അവകാശപ്പെടുന്നത് പോലെ വെറുമൊരു പ്ലംബറല്ല നിജ്ജാറെന്നും റൂബിന്‍ പറഞ്ഞു.

വെറുതെ നമ്മള്‍ സ്വയം വിഡ്ഢികളാവരത്. ഹര്‍ദിപ് സിംഗ് നിജ്ജാര്‍ വെറുമൊരു പ്ലംബറല്ലെന്ന് നമുക്കറിയാം. ഒബാമ ബിന്‍ ലാദന്‍ വെറും എഞ്ചിനീയറാണെന്ന് പറയുന്നത് പോലെയാണിത്. നിരവധി തീവ്രവാദ ആക്രമണങ്ങളിലൂടെ സ്വന്തം കൈകളില്‍ രക്തം പുരണ്ടയാളാണ് ബിന്‍ ബാദന്‍. നിജ്ജാറും അതുപോലെ തന്നെയാണ്. കനേഡിയന്‍ പ്രധാനമന്ത്രി വലിയൊരു തെറ്റാണ് ചെയ്തിരിക്കുന്നത്. യാതൊരു തെളിവുമില്ലാതെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഇന്ത്യക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ തെളിവില്ലാത്തത് കൊണ്ട് അദ്ദേഹം ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ട്രൂഡോ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതിന് ഉത്തരം നല്‍കണമെന്നും റൂബിന്‍ ആവശ്യപ്പെട്ടു. കാനഡയില്‍ ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞ് വരികയാണ്. അധിക കാലം പ്രധാനമന്ത്രി പദത്തില്‍ ട്രൂഡോ ഉണ്ടാവില്ല. അദ്ദേഹം ഭരണത്തില്‍ നിന്ന് മാറിയ ശേഷം യുഎസ്സിന് നല്ല ബന്ധം സ്ഥാപിച്ചെടുക്കാന്‍ സാധിക്കും.

ഇപ്പോള്‍ ഇന്ത്യയുമായുള്ള ബന്ധങ്ങളാണ് വലുത്. നിജ്ജാര്‍ തീവ്രവാദിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ ഈ വിഷയത്തില്‍ പിന്തുണയ്ക്കുന്നതാണ് നല്ലത്. കാരണം വളരെ പ്രധാനപ്പെട്ടതാണ് അവരുമായുള്ള ബന്ധം. നിജ്ജാറിനെ പോലുള്ളവരുടെ മനുഷ്യാവകാശത്തെ കുറിച്ചല്ല കാനഡ ചിന്തിക്കേണ്ടത്. പലതരം തീവ്രവാദി ആക്രമണങ്ങളുടെ ഭാഗമായ തീവ്രവാദിയാണ് നിജ്ജാര്‍. ഒരു വര്‍ഷം മുമ്പ് സിഖ് നേതാവിനെ വധിച്ച കേസിന്റെ ഭാഗമായിട്ടുണ്ട് നിജ്ജാര്‍. കാനഡയില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എത്തിയയാളാണ് നിജ്ജാര്‍ എന്നും റൂബിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+