കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുങ്ഫുവും യോഗയും ഒന്നിക്കുമ്പോള്‍

Google Oneindia Malayalam News

ചൈനയുടെ തനത് കായികരൂപമായ കുങ്ഫുവും ഇന്ത്യയുടെ യോഗയും വെളളിത്തിരയില്‍ ഒന്നിച്ചാല്‍ എങ്ങനെയുണ്ടാകും? ഇന്ത്യ- ചൈന സഹകരണത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും സിനിമാക്കമ്പനികള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് കുങ്ഫു യോഗ. ജാക്കിചാന്‍ ഉള്‍പ്പെടെയുളള വന്‍താരനിര ചിത്രത്തിന്റെ ഭാഗമാകും.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും സിനിമാ നിര്‍മ്മാണത്തിലെ സഹകരണ കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുടെ വിയാകോം -18, ചൈനീസ് കമ്പനികളായ തയ്‌ഹേ, ഷൈന്‍വേള്‍ഡ് എന്നിവ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചൈനയിലെ ഷിയാങ്ങില്‍ നടക്കുന്ന ഇന്ത്യന്‍ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് ചിത്രം ഒരുക്കുന്നത്. ഹോങ്കോങ്ങുകാരനായ സ്റ്റാന്‍ലി ടോങ്ങ് ആണ് ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

jackiechan

ചൈനയില്‍ വളരെ അപൂര്‍വ്വമായി മാത്രമെ ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്യാറുളളൂ. ഒരുവര്‍ഷം 34 വിദേശസിനിമകള്‍ മാത്രമെ പ്രദര്‍ശിപ്പിക്കാവൂ എന്നാണ് ചൈനയിലെ
നിയമം. ഹോളിവുഡ് സിനിമകളാണ് കൂടുതലായും റിലീസ് ചെയ്യുന്നത്.

English summary
Film production firms of India and China announced their first joint venture to make a new co-production called Kungfu Yoga. This is the first project to be initiated after both Governments signed an MOU during President Xi Jinping's visit to India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X