മനസ്സുകൊണ്ട് ഇന്ത്യ ശീതയുദ്ധത്തില്‍:ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, ഇന്ത്യയ്ക്കെതിരെ ചൈന

  • Written By:
Subscribe to Oneindia Malayalam

ബീജിങ്: സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ പരോക്ഷമായി അരുണ്‍ജെയ്റ്റ്ലിയെ വിമര്‍ശിച്ച് മുന്‍ ചൈനീസ് അംബാസഡര്‍. സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് എന്ത് വെല്ലുവിളി ഉണ്ടായാലും ഇന്ത്യന്‍ ഏറ്റെടുക്കുമെന്ന പാര്‍ലമെന്‍റിലെ മന്ത്രിയുടെ പ്രതികരണത്തെയാണ് മുന്‍ അംബാസഡര്‍ വിമര്‍ശിച്ചിട്ടുള്ളത്. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ശീതയുദ്ധത്തിലാണെന്ന് ആരോപിക്കുന്ന അംബാസഡര്‍ അതിനുള്ള കാരണങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്.

ദക്ഷിണേഷ്യയിലെ വലിയ ശക്തിയായി മാറുന്നതിന് ഇന്ത്യയ്ക്ക് മുമ്പില്‍ തടസ്സം ചൈനയാണെന്നും അതുകൊണ്ടാണ് ഇന്ത്യ ഇത്തരത്തിലുള്ള ശീതയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നുമാണ് മുന്‍ ചൈനീസ് അംബാസഡറുടെ വാദം. ചൈനയിലെ പീപ്പിള്‍സ് ഡെയ് ലി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഴോ യാങ് ഇന്ത്യയെ വിമര്‍ശിക്കുന്നത്. ഇന്ത്യ ചരിത്രത്തില്‍ പാഠമുള്‍ക്കൊള്ളേണ്ടതുണ്ടെന്ന് വാദിക്കുന്ന അംബാസഡര്‍ ഇന്ത്യാ ഗവണ്‍മെന്‍റ് വളച്ചൊടിച്ച വിവരങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിക്കുന്നു.

ic

ജയ്റ്റിലിയുടെ പാര്‍ലമെന്‍റിലെ പ്രതികരണത്തിനുള്ള മറുപടി നല്‍കുയായിരുന്നു മുന്‍ അംബാസഡറെങ്കിലും ഗ്യാങ് എവിടെയും ജെയ്റ്റ്ലിയെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെന്ന് മാത്രം. നേരത്തെ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം ഏറ്റുമുട്ടലിലെത്തിയാലും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് വ്യക്തമാക്കിയിരുന്നു. പാകിസ്താനില്‍ നിന്നോ ചൈനയില്‍ നിന്നോ ഉള്ള ഭീഷണികളെ ചെറുക്കാന്‍ സന്നദ്ധമാണെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു. ഡോക് ലയിലെ ഇന്ത്യന്‍ നടപടികള്‍ അനധികൃതമാണെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് പീപ്പിള്‍സ് ഡെയ് ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിം സെക്ടറില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ പുതിയ നിര്‍ദേശങ്ങളുമായി മറ്റൊരു ചൈനീസ് വിദഗ്ദനും രംഗത്തെത്തിയിരുന്നു. സിക്കിം സെക്ടറില്‍ 1890ലെ ബ്രിട്ടീഷ്- ചൈന കരാറിന് പുറമേ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പുതിയ ഉടമ്പടിയില്‍ ഒപ്പുവയ്ക്കണമെന്നാണ് നിര്‍ദേശം. സിക്കിം സെക്ടറുമായി ബന്ധപ്പെട്ട് 1890ലെ കരാറില്‍ ഒപ്പുവച്ചത് ബ്രിട്ടനും ചൈനയും ആയിരുന്നു അതിനാല്‍ അനിവാര്യമായ മാറ്റങ്ങളോടെ ഇന്ത്യയും ചൈനയും തമ്മില്‍ പുതിയ ഉടമ്പടിയിലെത്തണമെന്നാണ് ചൈനീസ് സൈനിക വിദഗ്ദന്‍ സീനിയര്‍ കേണല്‍ സാവോ ഷിയാഴോ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ചൈന അമേരിക്ക ഡിഫന്‍സ് റിലേഷന്‍സിന്‍റെ അക്കാദമി ഓഫ് മിലിറ്ററി സയന്‍സിന്‍റെ പ്രതിനിധിയാണ് സാവോ.

English summary
A former Chinese ambassador to India today indirectly criticised Defence Minister Arun Jaitley, who on Wednesday told Parliament that lessons have been learnt from the 1962 Indo-Sino war and that Indian forces were prepared to handle any challenge.
Please Wait while comments are loading...