കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സ്ഥിതി ചെയ്യുന്നത് ദുർഘടമായ അയൽപ്പക്കത്ത്; വേണ്ടത് ചെയ്യാമെന്ന് നിയുക്ത യുഎസ് നയതന്ത്ര പ്രതിനിധി

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ദുര്‍ഘടമായ അയല്‍പ്പക്കത്താണ് സ്ഥിതി ചെയ്യുന്നതെന്ന് അമേരിക്കയുടെ നിയമുക്ത നയതന്ത്ര പ്രതിനിധി എറിക് മൈക്കല്‍ ഗാര്‍ക്കെറ്റി പറഞ്ഞു. കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനും പരമാധികാരം സംരക്ഷിക്കാനും ആക്രമണം തടയാനുമുള്ള ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ ഇരട്ടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ലോസ് ആഞ്ചലസിന്റെ മേയറും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അടുത്ത അനുയായി കൂടിയാണ് എറിക് മൈക്കല്‍.

ഇന്ന് മുതല്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല; എല്ലാവര്‍ക്കും ഒരേ യൂനിഫോം, പ്രതിഷേധവുമായി സംഘടനകള്‍ഇന്ന് മുതല്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല; എല്ലാവര്‍ക്കും ഒരേ യൂനിഫോം, പ്രതിഷേധവുമായി സംഘടനകള്‍

ദര്‍ഘഘായ അയല്‍പക്കത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനും പരമാധികാരം സംരക്ഷിക്കാനും ആക്രമണം തടയാനുമുള്ള ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഇരട്ടിയാക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. വിവര പങ്കിടല്‍, തീവ്രവാദ വിരുദ്ധ ഏകോപനം, സംയുക്ത നാവിഗേഷന്‍ പട്രോളിംഗ് സ്വാതന്ത്ര്യം , സൈനികാഭ്യാസങ്ങള്‍ എന്നിവയിലൂടെ' അദ്ദേഹം ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു . ഞങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിത്തത്തിന്റെ മുഴുവന്‍ സാധ്യതകളും തിരിച്ചറിയുന്നതിനായി ഞങ്ങളുടെ മികച്ച പ്രതിരോധ സാങ്കേതികവിദ്യകളുടെ വില്‍പ്പന സാധ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

india

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ( ഐ എസ് എ ) വഴിയും 2030 ക്ലൈമറ്റ് ആന്‍ഡ് ക്ലീന്‍ എനര്‍ജി പാര്‍ട്ണര്‍ഷിപ്പിലൂടെയും ഹരിത ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധീരമായ സമീപനത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്ന നാല് ദശലക്ഷം ഇന്ത്യന്‍-അമേരിക്കന്‍ പ്രവാസികളും നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്ന ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളും ഉള്‍ക്കൊള്ളുന്ന, നമ്മുടെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മാനുഷിക ബന്ധങ്ങളാണ് ഞങ്ങളുടെ പങ്കാളിത്തത്തിന്റെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, മനുഷ്യാവകാശങ്ങളോടും ശക്തമായ ജനാധിപത്യ സ്ഥാപനങ്ങളോടുമുള്ള ബഹുമാനം നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെയും നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളുടെയും പ്രധാന ഘടകങ്ങളാണ്, സ്ഥിരീകരിച്ചാല്‍, ഈ വിഷയങ്ങളില്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി അടുത്ത് ഇടപഴകുമെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
അര്‍ധരാത്രിയില്‍ വാരണാസി ചുറ്റി മോദിയും യോഗിയും | Oneindia Malayalam

English summary
India is located in a Tough Neighbourhood Says Next envoy to New Delhi Eric Michael Garcetti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X