ചൈനയെ തകര്‍ക്കാന്‍ ഇന്ത്യയുടെ മിസൈല്‍: തൊടുത്തുവിടുന്നത് ദക്ഷിണ താവളത്തില്‍ നിന്ന്!!

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ദക്ഷിണേന്ത്യയില്‍ നിന്ന് ഇന്ത്യ ചൈനയെ ലക്ഷം വച്ച് മിസൈല്‍ വിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഡിജിറ്റല്‍ ജേണല്‍ ആഫ്റ്റര്‍ മിഡ്നൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ ചൈനയിലേയ്ക്ക് തൊടുത്തുവിടാവുന്ന മിസൈല്‍ വികസിപ്പിക്കുകയാണെന്നുമാണ് മാധ്യമ റിപ്പോര്‍ട്ട്.

ആണവയുദ്ധ മുഖത്ത് 150- 200 പ്ലൂട്ടോണിയമാണ് ആവശ്യമായി വരുന്നത് എന്നാല്‍ ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത് 120-130 പ്ലൂട്ടോണിയം മാത്രമാണെന്നും ലേഖനത്തില്‍ ഹാന്‍സ് എം ക്രിസ്റ്റന്‍സണ്‍, റോബര്‍ട്ട് എസ് നോറിസ് എന്നിവര്‍ പറയുന്നു. ഇന്ത്യന്‍ അയല്‍രാജ്യമായ പാകിസ്താനെ ലക്ഷ്യം വച്ചാണ് നേരത്തെ ഇന്ത്യ ആണവായുധങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചൈനയെക്കൂടി ലക്ഷ്യം വെയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായെന്ന സൂചനയാണ് യുഎസ് വിദഗ്ദര്‍ നല്‍കുന്നത്.

 ലക്ഷ്യം ചൈനയോ യുഎസ് പറയുന്നത്

ലക്ഷ്യം ചൈനയോ യുഎസ് പറയുന്നത്

വാഷിംഗ്ടണ്‍: ദക്ഷിണേന്ത്യയില്‍ നിന്ന് ഇന്ത്യ ചൈനയെ ലക്ഷം വച്ച് മിസൈല്‍ വിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഡിജിറ്റല്‍ ജേണല്‍ ആഫ്റ്റര്‍ മിഡ്നൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ ചൈനയിലേയ്ക്ക് തൊടുത്തുവിടാവുന്ന മിസൈല്‍ വികസിപ്പിക്കുകയാണെന്നുമാണ് മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യ ഒടുവില്‍ വികസിപ്പിച്ചെടുന്ന അഗ്നി 5 എന്ന മിസൈല്‍ ചൈനയെ ആക്രമിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന സൂചനകളാണ് യു​എസ് വിദഗ്ദര്‍ നല്‍കുന്നത്.

ഇന്ത്യന്‍ ആയുധ പരീക്ഷണങ്ങള്‍

ഇന്ത്യന്‍ ആയുധ പരീക്ഷണങ്ങള്‍

ആണവ രംഗത്ത് ഇന്ത്യ അടുത്ത കാലത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന യുഎസ് മാധ്യമം ഇവയോരോന്നും പേരെടുത്ത് പരാമര്‍ശിക്കുന്നു. ഇന്ത്യ പുതുതായി വികസിപ്പിച്ചെടുത്ത ആണവായുധങ്ങള്‍, രണ്ട് വിമാനവാഹിനിക്കപ്പലുകള്‍, നാല് ബാലിസ്റ്റിക് മിസൈലുകള്‍, സമുദ്ര- ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ വികസിപ്പിച്ചെടുത്തതിനെക്കുറിച്ചും പരാമര്‍ശിക്കുന്നു.

പ്ലൂട്ടോണിയം ഉല്‍പ്പാദനം

പ്ലൂട്ടോണിയം ഉല്‍പ്പാദനം

ഇന്ത്യ ഏകദേശം 600 കിലോ ഗ്രാം വെപ്പണ്‍ ഗ്രേഡ് പ്ലൂട്ടോ​ണിയം ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും യുദ്ധമുഖത്ത് ഉപയോഗിക്കാവുന്ന നിലവില്‍ 120-130 പ്ലൂട്ടോണിയം ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് കൂടുതല്‍ ആണവായുധങ്ങള്‍ അനിവാര്യമാണെന്നും ഇന്ത്യ ഈ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

 ദക്ഷിണ ചൈനയെ ലക്ഷ്യം വയ്ക്കും!

ദക്ഷിണ ചൈനയെ ലക്ഷ്യം വയ്ക്കും!

അഗ്നി 1 മിസൈലില്‍ മാറ്റം വരുത്തിയതും അഗ്നി 2 ഉം ഇന്ത്യയ്ക്ക് സെന്‍ട്രല്‍, ദക്ഷിണ ചൈനാ പ്രദേശങ്ങളെ ലക്ഷ്യം വച്ച് മിസൈല്‍ ആക്രമണം നടത്താന്‍ സഹായിക്കുന്നുവെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍ 2000 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിക്കുള്ളില്‍ ആക്രമണം നടത്താന്‍ കഴിവുള്ളതാണ് ഈ മിസൈലുകള്‍.

 അഗ്നി 4

അഗ്നി 4

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്ന് ചൈനയെ ആക്രമിച്ച് തകര്‍ക്കാന്‍ കഴിവുള്ളതാണ് ഇന്ത്യ വികസിപ്പിച്ചെടുത്ത അഗ്നി 4. എന്നാല്‍ അതിനെല്ലാം പുറമേ ത്രീ സ്റ്റേജ് സോളിംഡ് ഫ്യൂവല്‍, റെയില്‍ മൊബൈല്‍ സംവിധാനങ്ങളുള്ള അഗ്നി 5 മിസൈലും വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇന്‍റര്‍ കോ​ണ്ടിനെന്‍റല്‍ ബാലിസ്റ്റിക് മിസൈലിന് സമാനമായി 5,000 കിലോമീറ്റര്‍ വരെയും ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുള്ളവയാണ് അഗ്നി 5. മധ്യേന്ത്യയിലോ ദക്ഷിണേന്ത്യയിലോ അഗ്നി 5 സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അതിര്‍ത്തി പ്രശ്നം

അതിര്‍ത്തി പ്രശ്നം

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യ- ചൈന- ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ട്രൈ ജംങ്ഷനായ ഡോക് ലയില്‍ റോഡ് നിര്‍മിക്കുന്നതിലുള്ള ​എതിര്‍പ്പാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് വഴിവെച്ചിട്ടുള്ളത്. ഡോക് ല ട്രൈ ജംങ്ഷനാണെന്ന വാദം തള്ളിക്കളഞ്ഞ ചൈന ഇന്ത്യയ്ക്കെതിരെ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ചൈനയ്കക്ക് പരമാധികാരമുള്ള പ്രദേശത്ത് ഇന്ത്യന്‍ അതിക്രമിച്ച് കടന്നുവെന്നും സൈന്യത്തെ പിന്‍വലിക്കണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യം. തര്‍ക്കം മൂന്നാഴ്ച പിന്നിട്ടെങ്കിലും പ്രശ്നപരിഹാരത്തിന് ഇതുവരെയും വഴിയൊരുങ്ങിയിട്ടില്ല.

ഡോക് ല വിട്ടുകൊടുക്കാനാവില്ല!!

ഡോക് ല വിട്ടുകൊടുക്കാനാവില്ല!!

ഇന്ത്യ- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഡോക് ല മൂന്ന് രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഡോക് ല വിട്ടുകൊടുക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതോടെ ബംഗാളിലെ സിലിഗുഡി വരെ ചൈനയ്ക്ക് എത്താനുള്ള സാഹചര്യമാണുണ്ടാവുക. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കുന്നു.

പാക്- ചൈന പദ്ധതിയില്‍ ആശങ്ക

പാക്- ചൈന പദ്ധതിയില്‍ ആശങ്ക

പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള ആശങ്കളാണ് വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചിട്ടുള്ളത്. സിക്കിം അതിര്‍ത്തി തര്‍ക്കത്തിന് പുറമേ ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് ചൈന വിലങ്ങുതടിയാവുന്നതും പാകിസ്താന്‍റെ ഭീകരഅനുകൂല നിലപാടുകളെ നിരന്തരം പിന്തുണയ്ക്കുന്നതും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ കാര്യമായി ബാാധിച്ചിട്ടുണ്ട്.

English summary
India continues to modernise its atomic arsenal with an eye on China and the country's nuclear strategy which traditionally focused on Pakistan now appears to place increased emphasis on the Communist giant, two top American nuclear experts have said.
Please Wait while comments are loading...