കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-യുഎഇ ബന്ധം ദൃഢമാകുന്നു; ഇന്ത്യയിലെ യുഎഇയുടെ നിക്ഷേപം 10 ബില്യണ്‍ ഡോളര്‍ കടന്നെന്ന് സ്ഥാനപതി

Google Oneindia Malayalam News

അബുദാബി: ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ് എന്ന് യു എ ഇ വിശ്വസിക്കുന്നതായി ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിവിധ മേഖലകളില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം യു എ ഇ നടത്തിയതായി സഞ്ജയ് സുധീര്‍ പറഞ്ഞു.

പുനരുപയോഗ ഊര്‍ജം, ടെലികോം, അടിസ്ഥാന സൗകര്യ വികസനം, ഭവന നിര്‍മാണം, സ്റ്റാര്‍ട്ടപ് തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് യു എ ഇ രാജ്യത്ത് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇന്ത്യ- യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പു വെച്ചതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പൂര്‍വാധികം ശക്തിപ്പെട്ടു.

1

കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (ക്രെഡായ്) ത്രിദിന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ റിയല്‍ എസ്റ്റേറ്റ് മേഖലാ കമ്പനികളും മുന്നോട്ട് വരണം എന്നും അദ്ദേഹം പറഞ്ഞു.

കടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാംകടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാം

2

ഞങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങള്‍ നിങ്ങള്‍ക്ക് യു എ ഇ കമ്പനികളുമായി വലിയ രീതിയില്‍ പങ്കാളികളാകാനും അവരുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും അവസരമൊരുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു എ ഇ പങ്കാളിത്തം അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

3

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു എ ഇയിലെ പ്രമുഖ കമ്പനികള്‍ ഇന്ത്യയില്‍ നടത്തിയ നിക്ഷേപങ്ങളില്‍ ഇത് വ്യക്തമാണ്. ഇന്ത്യന്‍ കമ്പനികളും യു എ ഇയില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അതിവേഗം കുതിച്ചുയര്‍ന്നതായും സുധീര്‍ പറഞ്ഞു.

'ലെറ്റര്‍ പാഡ് സൂക്ഷിച്ചത് എല്ലാവര്‍ക്കും എടുക്കാവുന്ന തരത്തില്‍'; മേയറുടെ ഓഫീസിലെ ജീവനക്കാര്‍ വിജിലന്‍സിനോട്'ലെറ്റര്‍ പാഡ് സൂക്ഷിച്ചത് എല്ലാവര്‍ക്കും എടുക്കാവുന്ന തരത്തില്‍'; മേയറുടെ ഓഫീസിലെ ജീവനക്കാര്‍ വിജിലന്‍സിനോട്

4

13,000-ത്തിലധികം ഡെവലപ്പര്‍മാരാണ് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യയില്‍ അംഗങ്ങളായുള്ളത്. മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍ നിന്ന് 1300 ഡെവലപ്പര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, 2050-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്ന് ക്രെഡായ് അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.

English summary
India-UAE ties strengthen; Investment in India has crossed 10 billion dollars, Ambassador said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X