Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും യുഎഇയും തകർക്കും: ലക്ഷ്യം 83000 കോടിയുടെ കച്ചവടം, ഗള്‍ഫിലെത്തി കേന്ദ്ര മന്ത്രി

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നു. വരും വർഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ബില്യൺ ഡോളറാക്കാൻ (83000 കോടി) ലക്ഷ്യമിടുന്നുവെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ തന്നെ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യ - യു എ ഇ ബന്ധം കൂടുതല്‍ ശക്തമാക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

" ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍, അതായത് കുറഞ്ഞത് 100 ബില്യൺ ഡോളർ തലത്തിലെങ്കിലും വിപുലീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' അബുദാബി ചേംബർ ആതിഥേയത്വം വഹിച്ച ഇന്ത്യയിലെയും യു എ ഇയിലെയും പ്രമുഖ വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി വ്യക്തമാക്കി. യുഎഇയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനായി ഇന്ത്യ-യുഎഇ ഉന്നതതല സംയുക്ത ടാസ്‌ക് ഫോഴ്‌സിന്റെ 11-ാമത് യോഗത്തിലും ഗോയൽ സഹ അധ്യക്ഷനായിരുന്നു. യോഗത്തില്‍ വിവിധ മേഖലകളിൽ നിരവധി ധാരണാപത്രങ്ങളിലും അദ്ദേഹം ഒപ്പുവെച്ചു.

uae-modi

"ഇന്ത്യയിലെയും യുഎഇയിലെയും ജനങ്ങൾ പരസ്പരം പുലർത്തുന്ന അവിശ്വസനീയമായ സ്നേഹവും വാത്സല്യവും പങ്കാളിത്തവും സാഹോദര്യവും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ബിസിനസുകൾ നൽകുന്ന മഹത്തായ സംഭാവനയും ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്ന് എനിക്ക് വളരെ ബോധ്യമുണ്ട്." പിയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യ ഒരു ഊർജ്ജസ്വലമായ രാഷ്ട്രമാണ്. രാജ്യം വലിയ സാമ്പത്തിക ശക്തിയായി മാറാനുള്ള നീക്കത്തിലുമാണ്. ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഒമ്പത് വർഷം മുമ്പ് ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. എന്നാല്‍ ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, ഞങ്ങൾ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ്, അഞ്ചാമത്തെ ഏറ്റവും വലിയ ജിഡിപിയുള്ള രാജ്യം. അടുത്ത നാല് വർഷത്തിനുള്ളിൽ ഞങ്ങൾ ലോകത്തിലെ മൂന്നാമത്തെ വലിയ ജിഡിപിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ-യുഎഇ ബിസിനസ് കൗൺസിൽ (യുഎഇ ചാപ്റ്റർ) പ്രതിനിധി സംഘവും യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയുമായും ഗോയല്‍ കൂടിക്കാഴ്ച നടത്തി. "യുഎഇ ഞങ്ങളുടെ രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യവും മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഞങ്ങളുടെ നാലാമത്തെ ഏറ്റവും വലിയ നിക്ഷേപകനും യുഎഇയാണ്. ലോകത്തിലെ ഏതൊരു രാജ്യവുമായും യുഎഇ നടപ്പിലാക്കിയതോ ഏർപ്പെട്ടതോ ആയ ആദ്യ പങ്കാളിത്തമാണ് ഇന്ത്യയുമായുള്ള ഉഭയകക്ഷി സമഗ്ര സാമ്പത്തിക പങ്കാളിത്തം." എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഇന്ത്യയിലെ നിക്ഷേപത്തിൽ യുഎഇയുടെ താൽപ്പര്യത്തെക്കുറിച്ച് വിശദീകരിക്കവേ, പൊതു വിപണിയിലും ഉൽപ്പാദന, സേവന മേഖലയിലും നിക്ഷേപത്തിന്റെ ഗണ്യമായ ഒഴുക്ക് വരും ദിവസങ്ങളിൽ കാണപ്പെടുമെന്ന് ഗോയൽ പറഞ്ഞിരുന്നു. "ഒരു ഘട്ടത്തിൽ, ആകാശമാണ് അതിരെന്ന് നമ്മള്‍ പറയുമെങ്കിലും, ഇന്ന് ചന്ദ്രൻ പോലും ഒരു അതിരല്ലെന്ന് എനിക്ക് പറയാൻ കഴിയും." ഗോയല്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+